
News
നടന് സുശാന്തിന് സഹോദരി വ്യാജ മരുന്നു കുറിപ്പടി നല്കി; പരാതിയുമായി റിയ ചക്രവര്‍ത്തി
നടന് സുശാന്തിന് സഹോദരി വ്യാജ മരുന്നു കുറിപ്പടി നല്കി; പരാതിയുമായി റിയ ചക്രവര്‍ത്തി
Published on

സുശാന്തിന്റെ സഹോദരി പ്രിയങ്കയ്ക്കെതിരെ വ്യാജരേഖ ചമച്ചതിന് ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ കാമുകി റിയ ചക്രവര്‍ത്തി പരാതി കൊടുത്തു. വ്യാജ മരുന്നു കുറിപ്പടി തയാറാക്കിയെന്നാണ് പ്രിയങ്ക സിങ്ങിനെതിരെ ആരോപണം.
ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തില്‍ വിവിധ അന്വേഷണങ്ങള്‍ നേരിടുകയാണ് കാമുകി റിയ ചക്രവര്‍ത്തി. വ്യാജ കുറിപ്പടിയായിരുന്നുവെന്നും നിയമവിരുദ്ധമായ ഈ കുറിപ്പടി ലഭിച്ചതിനു അഞ്ച് ദിവസങ്ങള്‍ക്കു ശേഷം സുശാന്ത് മരിച്ചുവെന്നും റിയ പരാതിയില്‍ പറയുന്നു. റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ ഡോ. തരുണ്‍ കുമാറിനെതിരെയും പരാതി നല്‍കിയിട്ടുണ്ട്.ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ ഒപി വിഭാഗത്തിലെ രോഗിയാണ് സുശാന്തെന്ന് ജൂണ്‍ എട്ടിനുള്ള മരുന്നു കുറിപ്പടിയില്‍ വ്യക്തമാകുന്നതായും അന്നേ ദിവസം സുശാന്ത് മുംബൈയില്‍ ഉണ്ടായിരുന്നതായും പൊലീസിനു നല്കിയ പരാതിയില്‍ പറയുന്നു. സുശാന്തും പ്രിയങ്കയും തമ്മില്‍ നടത്തിയ വാട്സാപ് ചാറ്റിന്റെ സ്ക്രീന്‍ഷോട്ട് പുറത്തു വന്നിരുന്നു.
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ. ബിനുൽ രാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിൻ്റെ ആദ്യ ലിറിക്കൽ...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
അച്ഛൻ പി മാധവന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വിഷമത്തിലാണ് നടി കാവ്യ മാധവനും കുടുംബവും. 75 കാരനായ പി മാധവൻ കഴിഞ് ദിവസം,...
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി. മാധവൻ അന്തരിച്ചത്. നീലേശ്വര്യം എന്ന ഇടത്ത് നിന്നും വന്ന് ഇന്ന് മലയാളികളുടെ...