
Malayalam
‘ഇത്തരം കഴുകൻമാരിൽ നിന്നും സ്വയം രക്ഷ നേടാൻ എന്തെങ്കിലും ചെയ്യണം; ഇല്ലെങ്കിൽ!
‘ഇത്തരം കഴുകൻമാരിൽ നിന്നും സ്വയം രക്ഷ നേടാൻ എന്തെങ്കിലും ചെയ്യണം; ഇല്ലെങ്കിൽ!
Published on

സിനിമയിലെ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ പല നടിമാരും തുറന്ന് പറയാറുണ്ട്. 2002 മുതൽ 2013 വരെയുള്ള അഭിനയ കാലയളവിൽ തനിക്ക് ഉണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ തുറന്ന് പറയുകയാണ് നടി സമീറ റെഡ്ഡി. പിങ്ക് വില്ലയ്ക്കു നൽകിയ അഭിമുഖത്തിനിടയിലാണ് സമീറ മനസ്സു തുറന്നത്.
‘ഒരു സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ചുംബനരംഗം കൂടി ചേർത്തിട്ടുണ്ടെന്ന് പറഞ്ഞു. അത് ഞാൻ കഥ കേട്ടു കഴിഞ്ഞ് പിന്നീട് ചേർത്തതായിരുന്നു. ആ രംഗത്തിൽ അഭിനയിക്കാൻ താത്പര്യമില്ലായിരുന്നു. മുസാഫിറിൽ നിങ്ങൾ അത്തരത്തിൽ അഭിനയിച്ചിട്ടില്ലേ എന്നായിരുന്നു അവരെന്നോട് ചോദിച്ചത്. അതിനർഥം ഞാനത് ഇനി ചെയ്തുകൊണ്ടേയിരിക്കും എന്നല്ല എന്ന് ഞാൻ തീർത്തു പറഞ്ഞു. സൂക്ഷിച്ചു സംസാരിക്കണമെന്നും തന്നെ എപ്പോൾ വേണമെങ്കിലും മാറ്റി മറ്റൊരു നടിയെ കൊണ്ടു വരുമെന്നുമായിരുന്നു പ്രതികരണം.’
മറ്റൊരു അനുഭവം ബോളിവുഡിൽ അഭിനയിക്കുമ്പോഴായിരുന്നുവെന്നും നടി വെളിപ്പെടുത്തി. ‘ഞാൻ ബോർ ആണെന്നും സിനിമയിലേക്ക് വിളിക്കാതിരിക്കുന്നതാണ് നല്ലതെന്നും ഒപ്പം അഭിനയിച്ചിട്ടുള്ള ഒരു നായകനടൻ നേരിട്ട് പറഞ്ഞിട്ടുണ്ട്. ഇനി എന്നോടൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടാകുമോ എന്നു പോലും അറിയില്ല. ആ ചിത്രത്തിനു ശേഷം ഞാൻ അയാൾക്കൊപ്പം അഭിനയിച്ചിട്ടുമില്ല.’ സമീറ പറഞ്ഞു.
‘ഇത്തരം കഴുകൻമാരിൽ നിന്നും സ്വയം രക്ഷ നേടാൻ എന്തെങ്കിലും ഉപാധി വേണമെന്നും സമീറ പറയുന്നു. പാമ്പും കോണിയും കളി പോലെയാണ് സിനിമ. പാമ്പുകൾക്കിടയിലൂടെ എങ്ങനെ നീങ്ങുമെന്ന് അറിയണം. ഷൂട്ടിനു ശേഷമുള്ള പാർട്ടികൾക്കൊന്നും താൻ പോകാറില്ലെന്നും സമീറ വെളിപ്പെടുത്തി. വീട്ടിൽ തിരിച്ചെത്തി ടിവി കാണും.’ സമീറ പറയുന്നു.
ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തെ പോലെ അദ്ദേഹത്തെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമുണ്ട്. സിനിമയെ കഴിഞ്ഞ 48...
നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ നടി മിനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് അറസ്റ്റ്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെ.എസ്.കെ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയാണ് കേരളക്കരയിലെ ചർച്ചാവിഷയം. ജാനകി...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...