
Malayalam
വീട്ടിലേക്ക് കുഞ്ഞുവാവ എത്തുന്നു; ഓണത്തിന് ആ രഹസ്യം പരസ്യമാക്കി റിമി ടോമി; ആശംസയുമായി ആരാധകർ
വീട്ടിലേക്ക് കുഞ്ഞുവാവ എത്തുന്നു; ഓണത്തിന് ആ രഹസ്യം പരസ്യമാക്കി റിമി ടോമി; ആശംസയുമായി ആരാധകർ
Published on

ലോക്ഡൗണ്‍ കാലത്ത് തന്റെ യൂട്യൂബ് ചാനളിലൂടെ ഏറ്റവും കൂടുതൽ ആരാധകരുമായി സംവദിച്ചത് റിമി ടോമിയായിരുന്നു . വളരെ കുറഞ്ഞ സമയം കൊണ്ടായിരുന്നു യൂട്യൂബിലൂടെ വലിയൊരു ഫോളോവേഴ്സിനെ നേടിയെടുക്കാന്‍ റിമിയ്ക്ക് സാധിച്ചത്. അമ്മ റാണിയെയും സഹോദരി റീനുവിനെയുമുൾപ്പെടെ വിഡിയോയിലൂടെ റിമി ആരാധകർക്കായി പരിചയപ്പെടുത്തി. റീനുവിന്റെ മകൻ കുട്ടാപ്പിയ്ക്കൊപ്പമുള്ള റിമിയുടെ രസകരമായ സംഭാഷണങ്ങളിലൂടെയാണ് വിഡിയോ ആരംഭിക്കുന്നത്.
ഇതാണ് എന്റെ മമ്മി റാണി ടോമി. ഇങ്ങനെയൊന്നുമല്ല മമ്മി. ഭയങ്കര സംസാരപ്രിയ ആണ്. ഒരുപക്ഷേ ഞാനിങ്ങനെ നന്നായി സംസാരിക്കുന്നതിന് പിന്നില്‍ മമ്മി തന്നെയാണ്. കലപില കലപില സംസാരിക്കുന്നവരാണ് ഞങ്ങള്‍. പക്ഷേ പപ്പ വളരെ കുറച്ച് മാത്രം സംസാരിക്കുന്ന ആളായിരുന്നു. അതിന് ഉദ്ദാഹരണമാണ് എന്റെ അനിയത്തി. വായില്‍ കമ്പ് ഇട്ട് കുത്തിയാല്‍ പോലും ഒരക്ഷരം മിണ്ടില്ല. പക്ഷേ നന്നായി പാട്ട് പാടും. അനിയത്തിയ്ക്ക് വിശേഷമുണ്ട്. അടുത്ത ഓണത്തിന് വീട്ടിലേക്ക് പുതിയൊരു അതിഥി കൂടി എത്തുമെന്ന കാര്യം കൂടി റിമി വെളിപ്പെടുത്തിയിരിക്കുകയാണ്.
ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മുക്തയും ഭർത്താവും റിമിയുടെ സഹോദരനുമായ റിങ്കുവും മകൾ കൺമണി എന്ന കിയാരയും വാഗമണ്ണിൽ ആണെന്ന് റിമി ആരാധകരെ അറിയിച്ചു. പൂക്കളമിട്ടും സദ്യ കഴിച്ചും റിമി കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കുന്നതിന്റെ രസകരമായ വിഡിയോ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
തെലുങ്ക് നടൻ പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് പറഞ്ഞ് രംഗത്തത്തി നടൻ ഫിഷ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...