Connect with us

വാനമ്പാടി ക്ലൈമാക്‌സ് സംപ്രേഷണം ഒരാഴ്ചക്കുള്ളിൽ.. ഒടുവിൽ അത് സംഭവിച്ചു!

Malayalam

വാനമ്പാടി ക്ലൈമാക്‌സ് സംപ്രേഷണം ഒരാഴ്ചക്കുള്ളിൽ.. ഒടുവിൽ അത് സംഭവിച്ചു!

വാനമ്പാടി ക്ലൈമാക്‌സ് സംപ്രേഷണം ഒരാഴ്ചക്കുള്ളിൽ.. ഒടുവിൽ അത് സംഭവിച്ചു!

ഏഷ്യാനെറ്റിലെ പ്രധാന സീരിയലുകളിലൊന്നായ വാനമ്പാടി ക്ലൈമാക്‌സിലേക്ക് കടന്നിരിക്കുകയാണ്. പ്രിയപ്പെട്ട പരമ്പര അവസാനിക്കുകയാണെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകരും സങ്കടത്തിലായിരുന്നു. പരമ്പരയിൽ മോഹൻകുമാറിനെ അവതരിപ്പിക്കുന്നത് സായ് കിരണാണ്

കൊയിലമ്മയില്‍ അഭിനയിച്ചതിന് ശേഷമായാണ് മലയാളം പതിപ്പിലേക്കും സായ്കിരണണിന് ക്ഷണം ലഭിച്ചത്
സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് സായ് കിരണ്‍ ജനിച്ചത്. പാട്ടിലും അഭിനയത്തിലും ഒരുപോലെ കഴിവ് തെളിയിച്ച് മുന്നേറുകയാണ് താരം. ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിച്ചപ്പോൾ സായ് തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ്

മലയാളികളുടെ പിന്തുണ തന്നെ ഞെട്ടിച്ചു. അനുമോളുമായുള്ള സൗഹൃദത്തെക്കുറിച്ചും സായ് കിരണ്‍ വാചാലനായിരുന്നു.കേരളത്തിലെ പ്രിയപ്പെട്ട സ്ഥലത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അനുവിന്റെ മടിയെന്നായിരുന്നു സായ് കിരണിന്റെ മറുപടി.

അനുമോളും തംബുരുവുമാണ് മോഹന്‍കുമാറിന്റെ മക്കളായി അഭിനയിക്കുന്നത്. ഈ രണ്ട് കുട്ടികളും തന്റെ മക്കളാണെന്നാണ് സായ് കിരണ്‍ മുന്‍പ് പറഞ്ഞത്. അനുവിനെയാണ് തനിക്ക് കൂടുതല്‍ ഇഷ്ടമെന്നായിരുന്നു അദ്ദേഹം ആരാധകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. ഗൗരിയാണ് അനുമോളെ അവതരിപ്പിക്കുന്നത്. അവളെയാണ് താന്‍ വല്ലാതെ മിസ്സ് ചെയ്യുന്നതെന്നും താരം പറഞ്ഞിരുന്നു.

വാനമ്പാടിയുടെ ക്ലൈമാക്‌സ് സംപ്രേഷണം എന്നാണെന്ന തരത്തിലുള്ള ചോദ്യങ്ങളും ആരാധകര്‍ ചോദിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ ക്ലൈമാക്‌സ് സംപ്രേഷണം ചെയ്‌തേക്കുമെന്നായിരുന്നു സായ് കിരണിന്റെ മറുപടി. പാട്ടിനേക്കാള്‍ കൂടുതല്‍ തനിക്കിഷ്ടം അഭിനയമാണ്. മോഹന്‍കുമാറും താനുമായി ഒരു ബന്ധവുമില്ല. ബന്ധമുണ്ടായിരുന്നുവെങ്കില്‍ പാടി മരിക്കേണ്ടി വന്നേനെയെന്നും സായ് കിരണ്‍ പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top