
Malayalam
ഒറ്റ പ്രാവിശ്യമേ ആ കൊച്ച് എന്നെ വിളിച്ചുള്ളു; ഇനി വിളിക്കണ്ടെന്ന് പറഞ്ഞ് ബ്ലോക്ക് ചെയ്യുകയായിരുന്നു
ഒറ്റ പ്രാവിശ്യമേ ആ കൊച്ച് എന്നെ വിളിച്ചുള്ളു; ഇനി വിളിക്കണ്ടെന്ന് പറഞ്ഞ് ബ്ലോക്ക് ചെയ്യുകയായിരുന്നു
Published on

ബിഗ്ബോസ് ഷോയിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ താരമാണ് ഡോ.രജിത് കുമാര്‍. കൊറോണ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ്ബോസ് സീസണ് 2 താല്‍ക്കാലികമായി അവസാനിപ്പിച്ചെങ്കിലും മത്സരാര്‍ത്ഥികളുടെ വിശേഷങ്ങളൊക്കെ സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. ഷോയിലെ ഏറ്റവും ശക്തനായ മത്സരാര്‍ത്ഥിയായിരുന്നു ഡോ.രജിത് കുമാര്‍. ഏറ്റവും കൂടുതല്‍ ആരാധകരെ സമ്മാനിച്ച മത്സരാര്‍ത്ഥി കൂടിയായിരുന്നു രജിത്ത് കുമാര്‍.
വേഴാമ്പലിന് വെള്ളം കിട്ടിയത് പോലെയുള്ള അനുഭവമാണ് ലാലേട്ടനെ കണ്ട ആ സമയം വേഴമ്പാല് ഒരുപാട് നാള് വെള്ളം കിട്ടാന്‍ വേണ്ടി കാത്തിരിക്കും. അതുപോലെ എത്രയോ വര്‍ഷങ്ങളായി ലാലേട്ടനെ കാണാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാന്‍. ഒടുവില്‍ ബിഗ് ബോസിന്റെ ആദ്യ ദിവസം ചെന്ന് നില്ക്കുമ്പോള് എന്‍ട്രി തന്നെ ലോകപ്രശസ്തനും മലയാള സിനിമയുടെ തമ്പുരാനുമായ മോഹന്‍ലാലിന് മുന്നിലാണ്. ലാലേട്ടനെ കാണുമ്പോള്‍ രോമങ്ങളിങ്ങനെ എണിറ്റ് നിന്ന് രോമാഞ്ചം വരും.അദ്ദേഹത്തിന്റെ അടുത്ത് നില്‍ക്കാനും തൊടാനും അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാനും ഭാഗ്യം ലഭിച്ചുവെന്ന് രജിത്ത് പറയുന്നു. ലാലേട്ടനെ വിളിക്കാറുണ്ട്. ഇടയ്ക്ക് മെസേജും അയക്കുമെന്നും പറയുന്നു
തന്റെ രണ്ടാം വിവാഹത്തെ കുറിച്ചും രജിത് കുമാർ പറഞ്ഞിരുന്നു എന്റെ കല്യാണം മാത്രമല്ല സോഷ്യല്‍ മീഡിയിയലൂടെ രണ്ട് മക്കളെ കൂടി തരുമെന്നാണ് തോന്നുന്നത്. ഞാന്‍ പോലും ഇതൊന്നും അറിയുന്നില്ല. പിന്നെ നമ്മുടെ കൂടെ മത്സരാര്ഥികളില് ഒരാളായിരുന്ന കുട്ടി ഉണ്ടായിരുന്നു. ദയ എന്നൊരു പാവം കൊച്ച്. അത് ഇടയ്ക്കിടയ്ക്ക് അവള്‍ക്ക് തോന്നിയതൊക്കെ എഴുതി പിടിപ്പിച്ച് വിടുമെന്നേ ഉള്ളു.
ബിഗ് ബോസിലെ ഒരു സുഹൃത്തുക്കളുടെയും കോള്‍ ഞാന്‍ ബ്ലോക്ക് ചെയ്തിട്ടില്ല. പക്ഷേ ദയ എന്നെ കൊച്ചിന്റെ നമ്പര്‍ മാത്രം ബ്ലോക്ക് ചെയ്തു. ഒറ്റ പ്രാവിശ്യമേ ആ കൊച്ച് എന്നെ വിളിച്ചുള്ളു. അപ്പോള്‍ തന്നെ ഇനി വിളിക്കണ്ടെന്ന് ഞാന്‍ പറഞ്ഞു. കാരണം വെറുതേ മറ്റുള്ളവരെ കൊണ്ട് സംസാരം ഉണ്ടാക്കേണ്ടെന്ന് കരുതിയാണ്. മത്സരാര്ഥികളില് കുറച്ച് പേരുടെ നമ്പറേ ഉള്ളു. അതില്‍ ഈ നമ്പര്‍ മാത്രമേ ബ്ലോക്ക് ചെയ്തുള്ളു. അങ്ങനെ വേറെ കഥകളൊന്നുമില്ല. കുറച്ച് പേരുടെ കഥയും ഊഹാപോഹങ്ങള്‍ ഒക്കെയാണ്. മാത്രമല്ല താനൊരു സ്ത്രീ വിരോധി ഒന്നും അല്ലെന്നും രജിത്ത് കുമാര്‍ വ്യക്തമാക്കിയിരിക്കുകയാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
തെലുങ്ക് നടൻ പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് പറഞ്ഞ് രംഗത്തത്തി നടൻ ഫിഷ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...