പെണ്‍കുട്ടികള്‍ തങ്ങളുടെ വസ്ത്രങ്ങള്‍ ഊരിക്കളഞ്ഞ് അടിവസ്ത്രങ്ങളില്‍ നില്ക്കാന് നിര്‍ബന്ധിതരായിട്ടുള്ള സംഭവങ്ങളുണ്ട്. അവരുടെ മാറിടത്തിന്റെയും ഇടുപ്പിന്റെയും അളവെടുക്കാനെന്ന പേരിലാണ് ഈ അതിക്രമം!
പെണ്‍കുട്ടികള്‍ തങ്ങളുടെ വസ്ത്രങ്ങള്‍ ഊരിക്കളഞ്ഞ് അടിവസ്ത്രങ്ങളില്‍ നില്ക്കാന് നിര്‍ബന്ധിതരായിട്ടുള്ള സംഭവങ്ങളുണ്ട്. അവരുടെ മാറിടത്തിന്റെയും ഇടുപ്പിന്റെയും അളവെടുക്കാനെന്ന പേരിലാണ് ഈ അതിക്രമം!
പെണ്‍കുട്ടികള്‍ തങ്ങളുടെ വസ്ത്രങ്ങള്‍ ഊരിക്കളഞ്ഞ് അടിവസ്ത്രങ്ങളില്‍ നില്ക്കാന് നിര്‍ബന്ധിതരായിട്ടുള്ള സംഭവങ്ങളുണ്ട്. അവരുടെ മാറിടത്തിന്റെയും ഇടുപ്പിന്റെയും അളവെടുക്കാനെന്ന പേരിലാണ് ഈ അതിക്രമം!
സൗത്ത് ഇന്ത്യൻ ചലച്ചിത്രമേഖലയിൽ വളരെയധികം ഡിമാൻഡ് ഉള്ള നടിയാണ് റായ് ലക്ഷ്മി. റായ് ലക്ഷ്മി തന്റെ കരിയർ തുടങ്ങിയത് മോഡലിംഗിൽ കൂടി ആയിരുന്നു ശേഷമാണ് അവർ സൗത്ത് ഫിലിം ഇൻഡസ്ട്രിയിൽ ചുവടുവച്ചത്. ധാരളം പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്.പല വിവാദ തുറന്നു പറച്ചിലുകളും നടത്തിയ താരം സിനിമയില്‍ കാസ്റ്റിങ് കൗച്ചുകള്‍ ഉണ്ടെന്നും എന്നാല്‍ ഇന്നതില്‍ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.
തനിക്ക് ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും തന്റെ അടുത്ത സുഹൃത്ത് ഉള്‍പ്പടെ പല പെണ്‍കുട്ടികളും ഇത്തരം അക്രമങ്ങള്‍ക്ക് വിധേയരായതായി തനിക്കറിയാമെന്നും താരം പറഞ്ഞു. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലെ താരത്തിന്റെ വാക്കുകൾ; എന്റെ സുഹൃത്ത് ഒരു മോഡല്‍ ആയിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുള്ളത് കൊണ്ട് അവളൊരു ഓഡിഷന് പോയി. രതിമൂര്ച്ഛയുടെ സമയത്തെ ശബ്ദമുണ്ടാക്കാനാണ് അവളോട് ആവശ്യപ്പെട്ടത്. മാത്രമല്ല, അത് അഭിനയിച്ച് കാണിക്കാനും പറഞ്ഞു.
ആ സിനിമയില്‍ വളരെ ഇന്റിമേറ്റായ രംഗങ്ങളുണ്ട്. അതുറപ്പാണ്. പക്ഷെ ഇങ്ങനെയാണോ ഒരു പെണ്‍കുട്ടിയുടെ കഴിവ് അളക്കേണ്ടത്. അന്ന് അവള് കരഞ്ഞ് കൊണ്ട് അവിടെ നിന്നും ഓടിപ്പോരുകയായിരുന്നു. അതോടുകൂടി ഒരു നടിയാവുക എന്ന സ്വപ്നം അവള് ഉപേക്ഷിച്ചു. ഇനി ഒരിക്കലും ബോളിവുഡില്‍ ഒരു വേഷം തേടിപ്പോകില്ലെന്ന് അന്ന് അവള് തീര്‍ച്ചയാക്കി. പെണ്‍കുട്ടികള്‍ തങ്ങളുടെ വസ്ത്രങ്ങള്‍ ഊരിക്കളഞ്ഞ് അടിവസ്ത്രങ്ങളില്‍ നില്ക്കാന് നിര്‍ബന്ധിതരായിട്ടുള്ള സംഭവങ്ങളുണ്ട്. അവരുടെ മാറിടത്തിന്റെയും ഇടുപ്പിന്റെയും അളവെടുക്കാനെന്ന പേരിലാണ് ഈ അതിക്രമം.
സ്റ്റുഡിയോകളില്‍ ബിക്കിനി മാത്രം ധരിച്ച് കൊണ്ട് നടക്കേണ്ടി വന്നവരുണ്ട്. ഏറ്റവും കഷ്ടം ഇതും അണിഞ്ഞ് റാംപ് വാക്ക് വരെ നടത്താന്‍ അവര്‍ നിര്ബന്ധിതരാകുന്നതാണ്. ഇതിന്റെ ഒരു വലിയ ഗ്രൂപ്പ് തന്നെയുണ്ട് ബോളിവുഡില്‍. ഒരു പുതുമുഖ നടി സംവിധായകന്റെ അടുത്ത് എത്തുന്നതിന് മുന്‍പ് പലരെയും കാണേണ്ടിവരും. സംവിധായകന് അറിയാത്ത ആളുകളാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല ഇവരുടെ കാപട്യങ്ങളെല്ലാം സംവിധായകന് അറിയണമെന്നില്ലെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...