
Social Media
എന്നോടാണോ കളി; രാവിലെ അഞ്ച് മണിക്ക് തന്നെ തുടങ്ങി
എന്നോടാണോ കളി; രാവിലെ അഞ്ച് മണിക്ക് തന്നെ തുടങ്ങി

മസില് പെരുപ്പിച്ചുള്ള ചിത്രമാണ് കഴിഞ്ഞ ദിവസം നടന് ടൊവിനോ തോമസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. എന്നാല്‍ ഇപ്പോൾ ഇതാ ടൊവിനോയെ വെല്ലുവിളിച്ചിരിക്കുകയാണ് അജു വര്‍ഗീസ്.
ടൊവിനോയുടെ ചിത്രങ്ങള്‍ പങ്കുവച്ച് ”എന്റെ പൊന്നളിയാ നമിച്ചു…അസൂയ ആണത്രേ അസൂയ….ആര്‍ക്കാണെലും അസൂയ ഉണ്ടാകും….ഫ്രിഡ്ജില്‍ കേറ്റണോ?? അഞ്ചാം പാതിരാ” എന്ന് അജു വര്‍ഗീസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. പിന്നാലെയാണ് മസില് പെരുപ്പിച്ചുള്ള തന്റെ പുതിയ ചിത്രങ്ങള്‍ അജു പങ്കുവച്ചിരിക്കുന്നത്. ”ഒന്നും നോക്കിയില്ല…രാവിലെ 5 മണിക്ക് തന്നെ തുടങ്ങി…എഡിറ്റിംഗ്..ഇന്നാ പിടിച്ചോ..” എന്നാണ് ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങള്‍ പങ്കുവച്ച് അജു കുറിച്ചത്.
അജുവിന്റെ ചിത്രങ്ങള്‍ക്ക് മലയാളത്തിലെ പ്രിയ നായികമാരും കമന്റ് ചെയ്തിട്ടുണ്ട്. ”കില്ലര്‍ എന്റെ പൊന്ന് അജുവേ” എന്നാണ് നടി മമംത മോഹന്‍ദാസിന്റെ കമന്റ്. ”ഹല്ല മിസ് പെരേര..ഇതൊക്കെ ചുമ്മാ സാമ്പിള്‍ അല്ലേ..ഞാന്‍ ഇനിയും ഞെട്ടിക്കും” എന്നാണ് അജുവിന്റെ മറുപടി. എന്നാല്‍ ഇത്ര പെട്ടെന്ന് വേണ്ടായിരുന്നു എന്നാണ് നടി ജോമോള്‍ പറയുന്നത്. വാശിപ്പിടിപ്പിച്ചു പിന്നെ പറയണോ എന്ന് അജുവും. ആ കാലിലും ചങ്ങല ഇടണമായിരുന്നു എന്നാണ് നടന് ഷറഫുദ്ദീന്റെ കമന്റ്.
അഹാന കൃഷ്ണ, റിമി ടോമി, പേളി മാണി, നവ്യ നായര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തിന് കമന്റുകളുമായി എത്തി. അഭിനയത്തിലും ഫിറ്റ്നസിലും ഒരുപോലെ ശ്രദ്ധിക്കുന്നയാളാണ് ടൊവിനോ. തന്റെ വര്‍ക്ക്ഔട്ട് ചിത്രങ്ങള്‍ താരം എപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അച്ഛനൊപ്പമുള്ള വര്‍ക്കൗട്ട് ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. ടൊവിനോയുടെ കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് ചിത്രം തിരുവോണ ദിനത്തില്‍ റിലീസ് ചെയ്യും.
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായിരുന്നു കൊല്ലം സുധി. കഴിഞ്ഞ വർഷം ജൂണിലായിരുന്നു കാർ അപകടത്തിൽപ്പെട്ട് കൊല്ലം സുധി മരണപ്പെടുന്നത്. ഭാര്യയെയും രണ്ട് മക്കളെയും...
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ബാലയ്ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ രംഗത്തെത്തിയിരുന്നത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...