
Malayalam
ഒരുപാടു ആഗ്രഹിക്കുക, ശ്രമിക്കുക ഒന്നും കൈവിട്ടുപോവില്ല അത് നമ്മളിലേക്ക് തന്നെ വരും
ഒരുപാടു ആഗ്രഹിക്കുക, ശ്രമിക്കുക ഒന്നും കൈവിട്ടുപോവില്ല അത് നമ്മളിലേക്ക് തന്നെ വരും

ബിഗ് സ്ക്രീന്‍ മിനി സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് വീണ നായര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് വീണ. ബിഗ് ബോസ് ഷോയ്ക്ക് ശേഷമാണ് നടി സമൂഹമാധ്യമങ്ങളില്‍ സജീവമാകാന്‍ തുടങ്ങിയത്. തന്റേയും കുടുംബത്തിന്റേയും ചെറിയ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനോടൊപ്പം തന്നെ പ്രേക്ഷകരോടും സംസാരിക്കാന്‍ സമയം കണ്ടെത്താറുണ്ട്. വീണ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന പോസ്റ്റുകളെല്ലാം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിത താരം അത്തരത്തിലുള്ള നടിയുടെ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്,. വീണയുടെ പുതിയ ലുക്കും വൈറലായിട്ടുണ്ട്.
‘ഓരോ ദിവസവും ഓരോ നല്ല പ്രതീക്ഷകളാണ്, ചിന്തകളാണ്, അത് തന്നെയാണ് നമ്മളെ എല്ലാരെയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും,എല്ലാം ചിരിയോടെ നേരിടാന്‍ ഉള്ള ഒരു മനക്കരുത് മാത്രം മതി. പിന്നെ അങ്ങ് പോക്കോളും… ഒരുപാടു ആഗ്രഹിക്കുക, ശ്രെമിക്കുക ഒന്നും കൈവിട്ടുപോവില്ല അത് നമ്മളിലേക്ക് തന്നെ വരും’ എന്നാണ് വീണ കുറിച്ചിരിക്കുന്നത്. കറുത്ത വസ്ത്രത്തിനൊപ്പം ഡെനിം ജാക്കറ്റ് ധരിച്ച് വേറിട്ട ലുക്കിലാണ് വീണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീണയുടെ പുതിയ ലുക്ക് പകര്‍ത്തിയിരിക്കുന്നത് ആര്‍ജെ നീനയാണ്. നടിയുടെലുക്ക് വൈറലായിട്ടുണ്ട്. മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്. മെലിഞ്ഞ് കുടുതല്‍ സുന്ദരിയായി എന്നാണ് ആരാധകര്‍ പറയുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...