
Malayalam
നെഗറ്റീവ്സാണ് കൂടുതലും കേട്ടത്; പ്രതീഷ് കഞ്ചാവാണോ,ഡ്രഗ് അഡിക്റ്റാണോയെന്നൊക്കെ ചോദിച്ചിരുന്നു
നെഗറ്റീവ്സാണ് കൂടുതലും കേട്ടത്; പ്രതീഷ് കഞ്ചാവാണോ,ഡ്രഗ് അഡിക്റ്റാണോയെന്നൊക്കെ ചോദിച്ചിരുന്നു

ഭ്രമണം സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു സ്വാതി. ലോക്ക് ഡൗൺ കാലത്തായിരുന്നു സ്വാതിയും സീരിയലുകളില്‍ ക്യാമറമാനായി പ്രവര്‍ത്തിക്കുന്ന പ്രതീഷ് നെന്മാറയുമായിട്ടുള്ള വിവാഹം നടന്നത്. വീട്ടുകാർ എതിർത്ത പ്രണയവിവാഹമായിരുന്നു താരത്തിന്റേത് നിരവധി സൈബർ ആക്രമണങ്ങൾ വിവാഹത്തിനുശേഷം ഇരുവർക്കും നേരിടേണ്ടി വന്നു.
ഇപ്പോളിതാ വിവാഹത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരം.
രണ്ട് മാസം മുൻപായിരുന്നു വിവാഹം.കുറച്ച് കോംപ്ലിക്കേഷനുള്ള മാര്യേജായിരുന്നു.ലവ് മാര്യേജാണ്.പോസിറ്റീവ്സിനേക്കാൾ കൂടുതൽ നെഗറ്റീവ്സാണ് കേട്ടത്.അതിന്റേതായിട്ടുള്ള കുറച്ച് വിഷമങ്ങളുണ്ടായിരുന്നു, ഇല്ലെന്ന് പറയുന്നില്ല.ഇപ്പോൾ എല്ലാം ഓക്കെയായി എത്രയും പെട്ടെന്ന് ഡിവോഴ്സാവാൻ ഞങ്ങൾ പ്രാർത്ഥിക്കാമെന്നാണ് ഒരു സ്ത്രീ കമന്റ് ചെയ്തത്.അപ്പോൾ കാണുന്ന ഇംപ്രഷനിൽ ഇറങ്ങിപ്പോവുന്നതല്ലേ,വീട്ടുകാരെ വിഷമിപ്പിച്ചില്ലേ,ഇത് എടുത്ത് ചാട്ടമല്ലേ,പഠിച്ചൂടേ,അഭിനയിച്ചൂടെ തുടങ്ങി ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു.അതൊക്കെ നമ്മുടെ ഇഷ്ടമല്ലേ.എന്ത് ചെയ്യണമെന്നുള്ളത്,അത് പഠിപ്പിക്കാനായി ആരും വരണ്ട.
ജീവിതത്തിലെ നിർണ്ണായകമായ തീരുമാനങ്ങളിലൊന്നായിരുന്നു ഇത്.അത് എടുത്തു,ഇപ്പോ എന്റെ പേരൻസും ഞങ്ങൾക്കൊപ്പമുണ്ട്.എല്ലാവരും ഓക്കെയാണ്.വിവാഹസമയത്ത് പ്രതീഷ് നല്ല ടെൻഷനിലായിരുന്നു. ചിരിച്ചിട്ടുണ്ടായിരുന്നില്ല.
കഞ്ചാവാണോ,ഡ്രഗ് അഡിക്റ്റാണോയെന്നൊക്കെയായിരുന്നു ആളുകൾ ചോദിച്ചതെന്നും സ്വാതി കൂട്ടിച്ചേർത്തു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...