കോവിഡ് കാലത്ത് കൃഷി ചെയ്യുന്ന ചിത്രം പങ്കുവച്ച് നടി അനുമോള്‍. ”ഈ വര്‍ഷത്തെ കര്‍ഷകശ്രീ അവാര്‍ഡ് ഞാന്‍ വിട്ടുകൊടുക്കില്യച്ചണ്ണു…” എന്ന ക്യാപ്ഷനോടെയാണ് വിത്ത് കുട്ടയുമായി നില്ക്കുന്ന ചിത്രം താരം പങ്കുവച്ചത്.
ചിത്രം വൈറലായതോടെ ഇതിന് വിമര്‍ശനങ്ങളും എത്തി. താരത്തിനെതിരെ വന്ന വിമര്‍ശനത്തിന് പതിവ് സ്റ്റൈലില്‍ മറുപടി കൊടുത്തിരിക്കുകയാണ് താരം. ”ഇത് ഇപ്പോ ട്രെന്‍ഡായല്ലോ. വലിയ സെലിബ്രിറ്റീസ് ഒക്കെ ഇങ്ങനെ ഫോട്ടോക്ക് പോസ് ചെയ്യാന്‍ വേണ്ടി മാത്രം ചെളിയിലേക്ക് ഇറങ്ങുന്നുണ്ട്. ചേച്ചി അങ്ങനല്ലെന്ന് ചേച്ചിയുടെ സ്റ്റോറീസ് കാണുമ്പോള്‍ മനസിലാകും. എന്നാലും ഫോട്ടോയും കോസ്റ്റിയൂമും തമ്മില്‍ ചേര്‍ച്ചയില്ല” എന്നാണ് ഒരു കമന്റ്.
”വീട്ടില്‍ ഇട്ടോണ്ടിരുന്ന കോസ്റ്റിയൂമാണ്. ഇത് പ്ലാന്‍ ചെയ്ത് ഇട്ടതല്ല” എന്നാണ് താരത്തിന്റെ മറുപടി
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...