Connect with us

ചിങ്ങപ്പുലരിയിൽ ‘ലാലേട്ടന്‍റെ പുതിയ ലുക്ക്; ദൃശ്യത്തിന്റെ രണ്ടാംഭാഗത്തിന് വേണ്ടിയെന്ന് സൂചന

Malayalam

ചിങ്ങപ്പുലരിയിൽ ‘ലാലേട്ടന്‍റെ പുതിയ ലുക്ക്; ദൃശ്യത്തിന്റെ രണ്ടാംഭാഗത്തിന് വേണ്ടിയെന്ന് സൂചന

ചിങ്ങപ്പുലരിയിൽ ‘ലാലേട്ടന്‍റെ പുതിയ ലുക്ക്; ദൃശ്യത്തിന്റെ രണ്ടാംഭാഗത്തിന് വേണ്ടിയെന്ന് സൂചന

ചിങ്ങപ്പുലരിയിൽ പുതിയ ലുക്കുമായി താരമെത്തിയിരിക്കുകയാണ്. ലോക്ക് ഡൗൺ കാലത്ത് അദ്ദേഹത്തിന്‍റെ പിറന്നാള്‍ ദിനമായ മെയ് 21 ന് താടി നീട്ടി വളര്‍ത്തിയുള്ള ലാലിന്‍റെ ലുക്ക് പുറത്ത് വന്നിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നതാണ്. എന്നാലിപ്പോൾ ലോക്ക് ഡൗൺ കാലത്ത് ചെന്നൈയിലായിരുന്നപ്പോള്‍ വളർത്തിയ താടി കൊച്ചിയിലെത്തിയ ശേഷം മോഹൻലാൽ വടിച്ചു. . പ്രൊഡക്ഷൻ കൺട്രോളര്‍ ബാദുഷയാണ് ഫേസ്ബുക്കിൽ അദ്ദേഹത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘ലാലേട്ടന്‍റെ പുതിയ ലുക്ക്, ചിങ്ങപ്പുലരിയിൽ ലാലേട്ടനോടൊപ്പം’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത് . കഴിഞ്ഞമാസം അവസാനത്തോടെയാണ് താരം കൊച്ചിയിൽ തന്‍റെ അമ്മയെ കാണുന്നതിനായി എത്തിച്ചേര്‍ന്നിരുന്നത്. കൊച്ചിയിൽ വന്നശേഷം ക്വാറന്‍റൈനിലയിരുന്ന താരം കൊവിഡ് ഫലം നെഗറ്റീവ് ആയതോടെയാണ് ചാനലുകളുടെ ഓണം പരിപാടിയുടെ ഷൂട്ടിലൊക്കെ സജീവമായത് . ആറു മാസങ്ങൾക്ക് ശേഷം അമ്മയെ കാണാനെത്തിയ മോഹൻലാൽ സർക്കാരിൻ്റെ പ്രത്യേക നിർദ്ദേശപ്രകാരമായിരുന്നു രണ്ടാഴ്ചത്തെ ക്വാറൻ്റൈൻ പൂര്‍ത്തിയാക്കിയിരുന്നത്.

താരം കൊച്ചിയിലെത്തിയ ശേഷവും അദ്ദേഹത്തിന്‍റെ കട്ടത്താടിയിലുള്ള ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാലിപ്പോൾ പുതിയ ചിത്രത്തിൽ താടിയൊക്കെ വടിച്ച് മീശ മാത്രം വെച്ചുകൊണ്ടാണ് അദ്ദേഹമെത്തിയിരിക്കുന്നത് . ദൃശ്യം രണ്ടാം ഭാഗത്തിലെ ലുക്കാണ് ഇതെന്നും സൂചനയുണ്ട്. ചിത്രത്തിന് നിരവധിപേരാണ് കമെന്റുമായി എത്തിയിരിക്കുന്നത് ഇത് മെഴുക് പ്രതിമ പോലെയുണ്ട്, താടി ലുക്കാണ് നല്ലതെന്നടക്കം പലരും ചിത്രത്തിന് താഴെ കുറിച്ചിട്ടുണ്ട്

More in Malayalam

Trending

Recent

To Top