Connect with us

ദിലീപ് ഉടൻ അകത്താകുമോ? ആവശ്യത്തിലേറെ തെളിവ് വാദങ്ങള്‍ പൊളിയുന്നു! ഇനി വലിയ കളികൾ മാത്രം!

Malayalam

ദിലീപ് ഉടൻ അകത്താകുമോ? ആവശ്യത്തിലേറെ തെളിവ് വാദങ്ങള്‍ പൊളിയുന്നു! ഇനി വലിയ കളികൾ മാത്രം!

ദിലീപ് ഉടൻ അകത്താകുമോ? ആവശ്യത്തിലേറെ തെളിവ് വാദങ്ങള്‍ പൊളിയുന്നു! ഇനി വലിയ കളികൾ മാത്രം!

നടിയെ ക്വട്ടേഷന്‍ നല്‍കി ബലാത്സംഗം ചെയ്ത കേസിന്റെ വിചാരണ നിര്‍ണായക ഘട്ടത്തിലൂടെ കടന്നു പോകുകയാണ്. കേസില്‍ ദിലീപ് അകത്താകുമോ എന്ന് ഏതാനും ദിവസങ്ങള്‍ക്കകം അറിയാം. അതോ പള്‍സര്‍ സുനിയുടെ തലയില്‍ എല്ലാം കെട്ടിവച്ച് താരം രക്ഷപ്പെട്ടുമോ എന്നും ഉടന്‍ അറിയാം. അതേ സമയം ദിലീപിനെതിരെ പ്രോസിക്യൂഷന് അനുകൂലമായ തെളിവുകള്‍ ആവശ്യത്തിലേറെ ലഭിച്ചിട്ടുണ്ടെന്ന് കേള്‍ക്കുന്നു.ഇനി വിസ്തരിക്കാനുള്ള 200ഓളം സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറും. ഇരയായ നടിയെ 13 ദിവസമാണ് പ്രതിഭാഗം ക്രോസ് വിസ്താരം ചെയ്തത്. ദിലീപിന് നടിയോടുള്ള വ്യക്തി വിരോധമായിരുന്നു കൃത്യത്തിനു കാരണമെന്ന സാക്ഷിമൊഴികള്‍ പ്രോസിക്യൂഷന് അനുകൂലമായി ലഭിച്ചെന്നാണ് സൂചന.

ലോക്ക്ഡൗണും കൊവിഡും നിരവധി തടസ്സങ്ങള്‍ ഉണ്ടാക്കിയെങ്കിലും ദിലീപ് ഉള്‍പ്പെട്ട ക്വട്ടേഷന്‍ ബലാത്സംഗ കേസില്‍ ജനുവരിയോടെ വിധി പറയാനാണ് സുപ്രീം കോടതി നല്‍കിയ ആദ്യശാസനം. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ കേസിന്റെ വിധി എന്താകുമെന്ന ആകാംഷയിലാണ് സിനിമ ലോകവും കേരളവും.

മഞ്ജു വാര്യരുടെ ഈ വെളിപ്പെടുത്തല്‍ വന്നപ്പോള്‍ മുതല്‍ നടിയെ ആക്രമിച്ചതിന് പിന്നില്‍ ദിലീപിന്റെ പങ്കിനെക്കുറിച്ച് ഒളിഞ്ഞും തെളിഞ്ഞും ചര്‍ച്ചകള്‍ ഉണ്ടായി. എന്നാല്‍ സുനില്‍ കുമാര്‍ അടക്കം 7 പ്രതികളെ ഉള്‍പ്പെടുത്തി ആദ്യ കുറ്റപത്രം പൊലീസ് നല്‍കിയപ്പോള്‍ കേസ് അവസാനിച്ചെന്നായിരുന്നു ഏവരും കരുതിയത്. പക്ഷെ ഗൂഢാലോചനയില്‍ അന്വേഷണം തുടങ്ങുകയായിരുന്നു പോലീസ് അപ്പോള്‍.

ജൂണ്‍ 28നായിരുന്നു ദിലീപിനെ ചോദ്യം ചെയ്യാന്‍ പോലീസ് വിളിച്ചത്. ചോദ്യം ചെയ്യല്‍ 13 മണിക്കൂര്‍ നീണ്ടതോടെ ആലുവ പോലീസ് ക്ലബിന് മുന്നില്‍ സിനിമാക്കാരുടെ ഒഴുക്കായി. ഒടുവില്‍ പോലീസ് ദിലീപിനെ വിട്ടയച്ചെങ്കിലും ജൂലൈ 10ന് വൈകിട്ട് ആ വാര്‍ത്ത വന്നു. സിനിമ കഥയെ വെല്ലുന്ന ബലാത്സംഗ കേസില്‍ ദിലീപ് അറസ്റ്റിലായി.

85 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം ആണ് ദിലീപ് പുറത്തിറങ്ങിയത്. പിന്നീട് അങ്ങോട്ട് നിരന്തര നിയമപോരാട്ടം ആയിരുന്നു. 2017നവംബറില്‍ കുറ്റപത്രം നല്‍കിയ കേസില്‍ വിചാരണ തുടങ്ങാന്‍ 2020ജനുവരി വരെ കാത്തിരിക്കേണ്ടി വന്നു.ഇതിനിടെ 21ലേറെ ഹര്‍ജികള്‍ ദിലീപും കൂട്ട് പ്രതികളും വിവിധ കോടതിയില്‍ നല്‍കിയെങ്കിലും പലതും കോടതി തള്ളി.

355 സാക്ഷികളുള്ള കേസില്‍ മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍ അടക്കം 41സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി ഇനി ഭാമ, സിദ്ദിഖ്, മുകേഷ് അടക്കം 200ലേറെ സാക്ഷികളെ വിസ്തരിക്കേണ്ടതുണ്ട്. ഇടവേള ബാബു അടക്കം മൊഴി മാറ്റിയെങ്കിലും മഞ്ജു വാര്യര്‍ ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ മൊഴികള്‍ പ്രോസിക്യൂഷന് ആത്മവിശ്വാസം കൂട്ടുന്നുണ്ട്.

മലയാള സിനിമയിലെ പ്രമുഖ നടീ നടന്‍മാര്‍ ആരും തന്നെ ഇരയായ നടിയെ രക്ഷിക്കാന്‍ എത്തിയില്ല എന്നതാണ് വാസ്തവം. അല്ലെങ്കിലും സിനിമാലോകം അങ്ങനെയാണ്. ആര്‍ക്കും ആരോടും കടപ്പാടില്ല. വിവാദം ഉണ്ടാകുന്നവര്‍ സിനിമയില്‍ നിന്നും അപ്രത്യക്ഷമാകാറാണ് പതിവ്. കാലാകാലങ്ങളായി അതാണ് രീതി. ഇടതു സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മീഷനെ നിയോഗിച്ചപ്പോള്‍ ഇതില്‍ നിന്നും ഒരു മാറ്റം എല്ലാവരും പ്രതീക്ഷിച്ചു. എന്നാല്‍ ഹേമ റിപ്പോര്‍ട്ട് സാധാരണ റിപ്പോര്‍ട്ടുകളെ പോലെ ലോക്കറില്‍ മൂടിപുതച്ച് ഉറക്കത്തിലാണ്. മഞ്ജു വാര്യര്‍ നേതൃത്വം നല്‍കി ആരംഭിച്ച വനിതാ സംഘടന ഇക്കാലയളവില്‍ അകാല ചരമം അടയുന്നതും നാം കണ്ടു. കാരണം സിനിമ അങ്ങനെയാണ്. അവിടെ വലിയ കളികള്‍ക്ക് യാതൊരു സ്ഥാനവുമില്ല.

about dileep case

Continue Reading
You may also like...

More in Malayalam

Trending

Recent

To Top