
Sports
‘വിട ക്യാപ്റ്റൻ എം എസ് ധോണി. ഭാവി പരിപാടികൾക്ക് ഭാവുകങ്ങൾ; മോഹൻലാൽ
‘വിട ക്യാപ്റ്റൻ എം എസ് ധോണി. ഭാവി പരിപാടികൾക്ക് ഭാവുകങ്ങൾ; മോഹൻലാൽ

ഇന്ത്യൻ ടീം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ആശംസകളുമായി മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ. വിരമിക്കൽ ഇല്ലാത്ത അഭിനയ മേഖലയിൽ നിന്ന് ധോണിക്ക് ആശംസകളുമായി ലാലേട്ടൻ കൂടി രംഗത്തെത്തിയതോടെ ആരാധകർക്കും അവേശമായി.
‘വിട ക്യാപ്റ്റൻ എം എസ് ധോണി. ഭാവി പരിപാടികൾക്ക് ഭാവുകങ്ങൾ.’ എന്നാണ് മോഹൻലാൽ സമൂഹ മാധ്യമത്തിൽ കുറിച്ചത്. ധോണിയുടെ ചിത്രത്തോടൊപ്പം പോസ്റ്റിന് എംഎസ് ധോണിയെന്ന ഹാഷ്ടാഗും ചേർത്തിട്ടുണ്ട്.
മഹേന്ദ്ര സിംഗ് ധോണി ഇന്നലെയാണ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ധോണി തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ടെസ്റ്റിൽ നിന്ന് നേരത്തെ വിരമിച്ചിരുന്നുവെങ്കിലും ഒരു വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലൂടെ തിരിച്ചുവരവിന് ഒരുങ്ങുന്നതിനിടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി ധോണി പ്രഖ്യാപിച്ചത്.
ഐപിഎല്ലിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്സ് സംഘടിപ്പിച്ചിരിക്കുന്ന ക്യാമ്പിലാണ് ധോണി നിലവിലുള്ളത്. ഇതിനിടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇദ്ദേഹം വിരമിക്കൽ പ്രഖ്യാപനം നടത്തിയതിന് ശേഷം മറ്റൊരു ഇന്ത്യൻ ക്രിക്കറ്ററായ സുരേഷ് റെയ്നയും വിരമിക്കൽ പ്രഖ്യാപനം നടത്തി.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പൃഥ്വിരാജ് കേരളത്തിന്റെ പ്രഥമ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായി ഒരു ടീമിനെ സ്വന്തമാക്കിയത്. ഫോഴ്സ...
നടൻ, സംവിധായകൻ, നിർമാതാവ്, വിതരണക്കാരൻ എന്നീ റോളുകളിൽ തിളങ്ങി നിൽക്കുന്ന പൃഥ്വിരാജ് കുറച്ച് ദിവസങ്ങള്‍ക്ക് മു്നപായിരുന്നു കേരളത്തിന്റെ പ്രഥമ ഫുട്ബോൾ ലീഗായ...
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡറായി താരരാജാവ് മോഹൻലാൽ. ‘ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കെസിഎല്ലിന്റെ ഭാഗമാകുന്നത്....
ടി-20 ലോകകപ്പ് കിരീട നേട്ടത്തിൽ ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി ബോളിവുഡ് നടിയും വിരാട് കോലിയുടെ പത്നിയുമായ അനുഷ്ക ശര്‍മ. മകൾ വാമികയുടെ...
11 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടായിരുന്നു ടി-20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീം ചരിത്ര വിജയം സ്വന്തമാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ക്രിക്കറ്റ്...