അവതാരകനായി മലയാളികളെ കുടകുട ചിരിപ്പിക്കുകയും ആർപ്പുവിളിക്കുകയും ചെയ്ത് മലയാളി മനസിൽ ഇടം പിടിച്ച താരമാണ് ഡെയിൻ ഡേവിസ്. മലയാളികളുടെ സ്വന്തം ഡെയിൻ ഡേവിസ് ആണിപ്പോൾ താരം. പിന്നീട് കാമുകി, പ്രേതം 2, കുട്ടൻപിള്ളയുടെ ശിവരാത്രി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. സിനിമയായിരുന്നു തന്റെ ആദ്യ ലക്ഷ്യമെന്നും, എന്നാൽ നടനാവുന്നതിനൊപ്പം മറ്റൊരാഗ്രഹം കൂടി ഉണ്ടായിരുന്നെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്ന ഇപ്പോളിതാ പ്രണയത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം. പഠിക്കുമ്പോൾ ഒരു സീരിയസ് പ്രണയം ഉണ്ടായിരുന്നു. കുറച്ചുകാലം കഴിഞ്ഞ് അവൾ തേച്ചിട്ടുപോയി. പിന്നെ ഞാൻ പ്രശസ്തനായി കഴിഞ്ഞപ്പോൾ എനിക്ക് മെസ്സേജയച്ചെങ്കിലും ഞാൻ മൈൻഡ് ചെയ്തില്ല. ഇപ്പോൾ അവളുടെ കല്യാണം കഴിഞ്ഞു.
ചെറുപ്പത്തിൽ സിനിമാ നടനും പള്ളീലച്ചനാകണമെന്നുമായിരുന്നു ആഗ്രഹമെന്നും അന്ന് മിമിക്രിയും നാടകങ്ങളും ചെയ്തിരുന്നതായും താരം പറയുന്നു. തന്റെ പള്ളിയിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുത്തിരുന്നതായും ആ സമയത്ത് വളരെ ആക്ടീവായിരുന്നെന്നും ഡെയിൻ വെളിപ്പെടുത്തി.”വിഷ്വൽ കമ്യൂണിക്കേഷനിലാണ് ഡിഗ്രി ചെയ്തത്. ഈ കോഴ്സ് പഠിച്ചതുതന്നെ മറ്റാരാൾ ഇനി വേറെ പണിക്ക് പോകണമെന്ന് പറയാതിരിക്കാൻ വേണ്ടിയാണ്.
പഠിച്ചു കഴിഞ്ഞാൽ എന്ത് ചെയ്യണമെന്ന് ചോദിച്ചാൽ എനിക്ക് ഒരൊറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. സിനിമ. അതൊക്കെ മുൻകൂട്ടി കണ്ടാണ് ഈ കോഴ്സ് എടുത്തതുതന്നെ. രണ്ട് ആഗ്രഹമേ ചെറുപ്പത്തിൽ പറഞ്ഞിട്ടുള്ളൂ. ഒന്ന് പള്ളീലച്ചനാകണമെന്നും രണ്ടാമത്തേത് സിനിമാ നടനാകണമെന്നും. ഇത് രണ്ടും രണ്ട് എക്സ്ട്രീമായി നിൽക്കുന്ന ജോലികളാണ്.പള്ളീലച്ചനാവണമെന്ന് പറഞ്ഞതിനു കാരണം പള്ളിയിൽ ഞാൻ നല്ല ആക്ടീവായിരുന്നു. ചെറുപ്പത്തിൽ എല്ലാ സംഘടനകളിലുമൊക്കെ ഉണ്ടായിരുന്നു. ഞങ്ങളുടെ പള്ളിയിലെ അച്ചൻ ഭയങ്കര ആക്ടീവായിരുന്നു. നാടകവും മിമിക്രിയുമൊക്കെ ചെയ്തു. മോണോ ആക്ടൊക്കെ പഠിപ്പിച്ചു. അവിടുത്തെ സ്റ്റാറായിരുന്നു. അന്ന് കൾച്ചറൽ പരിപാടികളിലൊക്കെ ആളായി നിൽക്കണം എന്നൊരാഗ്രഹമുണ്ടായിരുന്നു. അച്ചനെ കണ്ടിട്ടാണ് എനിക്കും അങ്ങനൊരാഗ്രഹം വന്നത്. പിന്നെ ഒരു പ്രായം കഴിഞ്ഞപ്പോഴാണ് മാറി ചിന്തിച്ചതെന്നും ഡെയിൻ കൂട്ടിച്ചേർത്തു
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...