Connect with us

അമ്മയുടെ ഉദരത്തില്‍ വച്ച്‌ തന്നെ ജീവിതത്തിലെ പ്രതിസന്ധികള്‍ അനുഭവിച്ച്‌ തുടങ്ങിയവളാണ് ഞാന്‍!

Malayalam

അമ്മയുടെ ഉദരത്തില്‍ വച്ച്‌ തന്നെ ജീവിതത്തിലെ പ്രതിസന്ധികള്‍ അനുഭവിച്ച്‌ തുടങ്ങിയവളാണ് ഞാന്‍!

അമ്മയുടെ ഉദരത്തില്‍ വച്ച്‌ തന്നെ ജീവിതത്തിലെ പ്രതിസന്ധികള്‍ അനുഭവിച്ച്‌ തുടങ്ങിയവളാണ് ഞാന്‍!

മമ്മൂട്ടിയുടെ കസബ, മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്ബോള്‍ ഈ രണ്ടു സിനിമകൾ മതി നേഹയെന്ന നടിയെ തിരിച്ചറിയാൻ. തിരിച്ചറിയാന്‍. ജീവിതത്തിലെ കഷ്‌ടപ്പാടുകളെയെല്ലാം സ്വയം മാറ്റിയെഴുതി, സ്വപ്‌നം കണ്ട ജീവിതത്തിലേക്ക് സഞ്ചരിക്കുന്ന ആ മറുനാടന്‍ സുന്ദരിയുടെ വിശേഷങ്ങള്‍…

അമ്മയുടെ ഉദരത്തില്‍ വച്ച്‌ തന്നെ ജീവിതത്തിലെ പ്രതിസന്ധികള്‍ അനുഭവിച്ച്‌ തുടങ്ങിയവളാണ് ഞാന്‍. അമ്മ ആറുമാസം ഗര്‍ഭിണിയായിരുന്നപ്പോഴാണ് അപകടത്തില്‍ അച്‌ഛന്റെ മരണം. അതോടെ അമ്മ ‘കോമ”യിലായി. ഏഴാം മാസത്തില്‍ ഡോക്‌ടര്‍മാര്‍ ഗര്‍ഭസ്ഥ ശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. നവജാത ശിശു ജീവിക്കുമോ മരിക്കുമോയെന്ന് ഡോക്‌ടര്‍മാര്‍ക്ക് പോലും ഉറപ്പില്ലാത്ത അവസ്ഥ. ഡ്രീമര്‍, ഫൈറ്റര്‍, അച്ചീവര്‍… എന്നെ അങ്ങനെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്‌ടം. സ്വപ്‌നങ്ങള്‍ പോരാടി നേടിയെടുത്ത പെണ്‍കുട്ടി. ‌

ഒരു മിഡില്‍ ക്ളാസ് കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. ഡെറാഡൂണ്‍ കോടതിയിലെ ക്രിമിനല്‍ വക്കീലായിരുന്നു അച്‌ഛന്‍ രാകേഷ് കുമാര്‍ സക്‌സേന. അമ്മയുടെ പേര് അമ്മു സക്‌സേന. അച്‌ഛന്റെ മരണശേഷം അമ്മ മാനസികമായി തളര്‍ന്നു. അമ്മയ്‌ക്ക് സന്തോഷം കൊടുക്കണമെന്നതായിരുന്നു എന്റെ ഏറ്റവും വലിയ സ്വപ്‌നം. കോമാ സ്റ്റേജില്‍ നിന്ന് അമ്മ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കുറച്ച്‌ സമയമെടുത്തു. അമ്മയ്‌ക്ക് നീലോഫര്‍ എന്നുപേരുള്ള ഒരു ജേര്‍ണലിസ്റ്റ് സുഹൃത്തുണ്ടായിരുന്നു. അഞ്ചുവയസുവരെ എന്നെ നോക്കിയത് അവരാണ്. എനിക്ക് അഞ്ചുവയസായപ്പോഴേക്കും അമ്മ പഴയ അവസ്ഥയിലേക്ക് തിരിച്ചുവന്നു. അമ്മ പാര്‍ട്‌ ടൈം ജോലിക്കൊപ്പം പഠനവും തുടര്‍ന്നു. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി പാസായി.

about neha

More in Malayalam

Trending

Recent

To Top