Connect with us

ഇഴുകിച്ചേര്‍ന്നുളള രംഗങ്ങള്‍ ചെയ്യുമ്പോള്‍ പേടിയാണ്; മാധവനൊപ്പമുള്ള ആ രംഗങ്ങള്‍ ഭയപ്പെടുത്തി

Malayalam

ഇഴുകിച്ചേര്‍ന്നുളള രംഗങ്ങള്‍ ചെയ്യുമ്പോള്‍ പേടിയാണ്; മാധവനൊപ്പമുള്ള ആ രംഗങ്ങള്‍ ഭയപ്പെടുത്തി

ഇഴുകിച്ചേര്‍ന്നുളള രംഗങ്ങള്‍ ചെയ്യുമ്പോള്‍ പേടിയാണ്; മാധവനൊപ്പമുള്ള ആ രംഗങ്ങള്‍ ഭയപ്പെടുത്തി

ബോളിവുഡ് ലോകത്തെ ഗ്ലാമര്‍ നടിയും മോഡലുമാണ് ബിപാഷ ബസു. ഗ്ലാമറസ് വേഷങ്ങളിലൂടെയാണ് ശ്രദ്ധേയമായത്. 2001ല്‍ അക്ഷയ് കുമാര്‍ നായകവേഷത്തിലെത്തിയ അജ്‌നബി എന്ന ചിത്രത്തിലൂടെയാണ് ബിപാഷാ ബസു ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് നായികയായും സഹനടിയായും വില്ലത്തി വേഷങ്ങളിലുമൊക്കെ ബിപാഷ തിളങ്ങിയിരുന്നു. ഏഷ്യയിലെ ഏറ്റവും സെക്‌സിയായ സ്ത്രീയായി ഒരു കാലത്ത് മാധ്യമങ്ങള്‍ വാഴ്ത്തിയിരുന്ന നടിയാണ് ബിപാഷ. അബ്ബാസ് മസ്താൻ സം‌വിധാനം ചെയ്ത അജ്നബീ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ശേഷം 2002ൽ വിക്രം ഭട്ട് സം‌വിധാനം ചെയ്ത രാസ് എന്ന സിനിമയിൽ അഭിനയിച്ചതോടെയാണ് ഏറെ ശ്രദ്ധ നേടിയത്.

തന്റെ എറ്റവും പുതിയ വിശേഷങ്ങള്‍ ആരാധകര്‍ക്കായി നടി പങ്കുവെക്കാറുണ്ട്. അതേസമയം നടനും സുഹൃത്തുമായ മാധവനെ കുറിച്ച് ബിപാഷ ബസു പറഞ്ഞ കാര്യങ്ങള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. മാധവനൊപ്പമുളള ഇഴുകിചേര്‍ന്നുളള രംഗങ്ങള്‍ തനിക്ക് അത്ര എളുപ്പമായിരുന്നില്ലെന്ന് പറയുകയാണ് ബിപാഷ. അത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ ഭയപ്പെട്ടിരുന്നെന്നും അത് ചിത്രീകരിക്കുംമുന്‍പ് തനിക്ക് ഹൃദയസ്തംഭനം വരുമെന്ന് തോന്നാറുണ്ടെന്നും നടി ഒരഭിമുഖത്തില്‍ പറഞ്ഞു. നടന്‍ മാധവനൊപ്പം ജോഡി ബ്രേക്കേഴ്‌സ് എന്ന ചിത്രത്തിലായിരുന്നു ബിപാഷ ബസു മുന്‍പ് ഒരുമിച്ച് അഭിനയിച്ചത്. അഭിനേതാവ് എന്ന നിലയില്‍ അത്തരം രംഗങ്ങള്‍ എന്ന പേടിപ്പെടുത്തും എന്നും നടി പറയുന്നു.

ജോഡി ബ്രേക്കേഴ്‌സില്‍ എന്റെ സുഹൃത്തായ മാധവനെ ചുംബിക്കേണ്ടി വരുമ്പോള്‍ അതിന് തൊട്ടുമുന്‍പുളള ദിവസം എനിക്ക് ഹൃദയസ്തംഭനം വരും. എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥയായിരുന്നു. അന്ന് എന്റെ സുഹൃത്തുക്കളായ റോക്കിക്കും ദിവ്യക്കുമൊപ്പം യാത്ര ചെയ്യുകയായിരുന്നു ഞാന്‍. മാധവനെ നിനക്ക് അറിയാമല്ലോ. നിന്റെ സുഹൃത്തല്ലേ. ഇത്ര വലിയ പ്രശ്‌നം എന്താണ് എന്നായിരുന്നു അവരുടെ ചോദ്യം.
ഇഴുകിചേര്‍ന്നുളള രംഗങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ഭയങ്കര ബഹളമായിരിക്കും. സെറ്റിലെ എല്ലാവര്‍ക്കും അത് രസമുളള കാഴ്ചയാണ്. അഭിമുഖത്തില്‍ ബിപാഷാ ബസു തുറന്നുപറഞ്ഞു.

അതേസമയം മോഡലിംഗ് രംഗത്തുനിന്നും സിനിമയിലേക്ക് എത്തിയ താരമാണ് ബിപാഷ ബസു. അജ്‌നബിയിലൂടെ ബോളിവുഡില്‍ അരങ്ങേറിയ ബിപാഷയ്ക്ക് 2002ല്‍ പുറത്തിറങ്ങിയ വിക്രം ഭട്ട് ചിത്രം രാസ് ആണ് കരിയറില്‍ വഴിത്തിരിവായി മാറിയത്. 2006ല്‍ ഓംകാര എന്ന സിനിമയിലെ ഐറ്റം ഡാന്‍സും നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2008 ല്‍ അബ്ബാസ് മസ്താന്‍ തന്നെ സംവിധാനം ചെയ്ത റേസ് എന്ന സിനിമയില്‍ അഭിനയിച്ചു. ഇതിലെ പ്രകടനവും ബിപാഷയുടെ ഒരു നല്ല വിജയ വേഷങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top