
Malayalam
വാശിയാണെങ്കിൽ വാശി തന്നെ; സെറ്റിൽ നിന്നിറങ്ങിപോകാൻ ലാൽ ജോസ്, പൊട്ടിക്കരഞ്ഞ് കാവ്യ
വാശിയാണെങ്കിൽ വാശി തന്നെ; സെറ്റിൽ നിന്നിറങ്ങിപോകാൻ ലാൽ ജോസ്, പൊട്ടിക്കരഞ്ഞ് കാവ്യ

ഇരുപതിലേറെ വർഷങ്ങളായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താര സുന്ദരിയാണ് നടി കാവ്യാ മാധവൻ. സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ബാലതാരമായി വന്ന് പിന്നീട് മലയാളത്തിലെ ഒന്നാം മ്പർ നായികയായി മാറുകയായിരുന്നു
കാവ്യാതിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു മലയാളത്തിന്റെ യൂത്ത് ഐക്കൺ പ്രിഥ്വിരാജ് യുവനായകൻമാരായ ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവരേയും പ്രധാനവേഷത്തിലവതരിപ്പിച്ച് ലാൽജോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ക്ലാസ്സ്മേറ്റ്സ്. വൻ ജനശ്രദ്ധ നേടി മികച്ച വിജയമായി മാറിയ ഈ ചിത്രം ക്യാമ്പസ് പശ്ചാത്തലത്തിൽ കഥപറഞ്ഞ സിനിമയായിരുന്നു
പൃഥ്വിരാജിന്റെ നായികയായി എത്തിയ കാവ്യ മാധവൻ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്ന സമയത്ത് രാധിക അവതരപ്പിച്ച റസിയ എന്ന വേഷം തനിക്ക് വേണമെന്നും എങ്കിൽ മാത്രമേ സിനിമയിൽ അഭിനയിക്കുവെന്ന് വാശി പിടിച്ചെന്നും വെളിപ്പെടുത്തുകയാണ് സംവിധായകൻ ലാൽ ജോസ്.
എന്നാൽ വാശിക്ക് ഒടുവിൽ വേറൊരു സംഭവമാണ് നടന്നെതെന്നും ലാൽജോസ് പറയുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്ന ദിവസമാണ് തന്നോട് കഥ മനസിലായില്ലന്ന് കാവ്യ മാധവൻ പറഞ്ഞത്
അതിനാൽ വീണ്ടും കഥ പറയാൻ ജെയിംസ് ആൽബെർട്ടിനെ താൻ ചുമതലപ്പെടുത്തി. കാവ്യ ഇന്ദ്രജിത്ത് തുടങ്ങിയവർ അഭിനയിക്കുന്ന സീൻ എടുക്കാൻ തുടങ്ങിയപ്പോൾ കാവ്യയെ കണ്ടില്ലനും ലാൽ ജോസ് പറയുന്നു. പിന്നീട് ഷൂട്ടിംഗ് ലൊക്കേഷനിൽ മാറിയിരുന്നു കാവ്യ മാധവൻ കരയുന്നത് കാണാനിടയായി
അപ്പോൾ കാരണം തിരക്കിയെന്നും അതിന് മറുപടിയായി താനല്ല ഇ സിനിമയിലെ നായിക തനിക്ക് റസിയ എന്ന കഥാപാത്രം വേണമെന്ന് വാശി പിടിച്ചെന്നും ലാൽജോസ് പറയുന്നു. അത് കേട്ടപ്പോൾ തനിക്ക് ദേഷ്യം വന്നെന്നും സിനിമയിൽ ഇത്രയും ഇമേജുള്ള നടി റസിയയുടെ വേഷം ചെയ്താൽ ശരിയാകില്ല എന്നുള്ളത് കൊണ്ടാണ് കാവ്യക്ക് ആ വേഷം നൽകാഞ്ഞതെന്നും താൻ പറഞ്ഞെന്നും ലാൽ ജോസ് വെളിപ്പെടുത്തുന്നു.
എന്തു വന്നാലും റസിയയുടെ വേഷം കാവ്യയ്ക്ക് നൽകാൻ പറ്റില്ലെന്നും നിർബന്ധമാണേൽ സെറ്റിൽ നിന്നും പൊയ്ക്കോളാനും ആവശ്യപെട്ടു. അത് കേട്ടപ്പോൾ കാവ്യ മാധവൻ കൂടുതൽ കരഞ്ഞെന്നും പിന്നീട് കഥയുടെ ഗൗരവം ഉദാഹരണം സഹിതം നൽകിയപ്പോളാണ് കാവ്യക്ക് ബോധ്യം വന്നതെന്നും അവസാനം മനസില്ല മനസ്സോടെ സമ്മതിച്ചതെന്നും ലാൽ ജോസ് വ്യക്തമാക്കുന്നു.
മലയാളത്തിലെ പ്രശസ്തനായ വ്ളോഗർമാരിൽ ഒരാളാണ് കാർത്തിക് സൂര്യ. ലൈഫ് സ്റ്റൈൽ വ്ളോഗിംഗിന്റെ കേരളത്തിലെ തുടക്കക്കാരിൽ ഒരാൾ. ഇന്ന് അവതാരകനായും മലയാളികൾക്ക് സുപരിചിതനാണ്...
സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചതായി അറിയിച്ച് നിർമ്മാതാക്കളുടെ സംഘടന. കണക്കുകൾ പുറത്തുവിടുന്നത് പുതിയ ഭരണസമിതി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ലീന ആന്റണി. ഇപ്പോഴിതാ അച്ഛന്റെ മരണത്തെ തുടർന്ന് 63 വർഷം മുൻപ് പഠനം നിർത്തിയ നടി ഹയർസെക്കൻഡറി...
മലയാളത്തിൽ ഏറ്റവും കൂടുതൽ കാഴചക്കാരുള്ള, സോഷ്യൽ മീഡിയയിലടക്കം തരംഗമായി മാറാറുള്ള റിയാലിറ്റി ഷോയാണ് മോഹൻലാൽ അവതാരകനായി എത്താറുള്ള ബിഗ് ബോസ്. ഇതുവരെ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...