Connect with us

ലക്ഷ്മിയുടെ പൊട്ടിക്കരച്ചില്‍; സിബിഐ രണ്ടും കൽപ്പിച്ച്, കുറ്റവാളികളെ ഉടൻ പിടികൂടും, കുറ്റവാളികൾ ആരെന്ന് സൂചന കിട്ടി!

Malayalam

ലക്ഷ്മിയുടെ പൊട്ടിക്കരച്ചില്‍; സിബിഐ രണ്ടും കൽപ്പിച്ച്, കുറ്റവാളികളെ ഉടൻ പിടികൂടും, കുറ്റവാളികൾ ആരെന്ന് സൂചന കിട്ടി!

ലക്ഷ്മിയുടെ പൊട്ടിക്കരച്ചില്‍; സിബിഐ രണ്ടും കൽപ്പിച്ച്, കുറ്റവാളികളെ ഉടൻ പിടികൂടും, കുറ്റവാളികൾ ആരെന്ന് സൂചന കിട്ടി!

മലയാളികളുടെ നൊമ്പരമായി മാറിയ ബാലഭാസ്‌കര്‍ എന്ന ബാലുവിന്റെ കുടുംബത്തിന് നീതി ലഭിക്കുന്ന സൂചനകളാണ് സിബിഐയുടെ പ്രാഥമിക അന്വേഷണത്തില്‍ നിന്നുതന്നെ പുറത്താകുന്നത്. ബാലുവിന്റെ ഭാര്യ ലക്ഷ്മി, അവരുടെ സഹോദരന്‍ പ്രസാദ്, അമ്മ ഓമനകുമാരി, ബാലുവിന്റെ പിതാവ് സി.കെ. ഉണ്ണി, അമ്മ ശാന്തകുമാരി എന്നിവരുടെ മൊഴിയാണ് സിബിഐ രേഖപ്പെടുത്തിയത്. വൈകാരികമായ ഒരു അനുഭവമായിരുന്നു ഇവരുടെ മൊഴിയെടുക്കല്‍. ബാലുവിനെ ആ കുടുംബം എത്രമാത്രം സ്‌നേഹിക്കുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമാകുന്ന മൊഴിയെടുക്കല്‍.

ബാലുവിന്റെ ഭാര്യ ലക്ഷ്മിയുടെ പൊട്ടിക്കരച്ചില്‍ എല്ലാവരുടേയും കണ്ണ് നനയിപ്പിച്ചു. സ്വന്തം മോളേയും ഭര്‍ത്താവിനേയും നഷ്ടപ്പെട്ട ഒരവസ്ഥ പറയുന്നതിലും അപ്പുറമാണ്. മകനെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ ഏങ്ങലിന് മുമ്പില്‍ കളങ്കമില്ല. വിതുമ്പലിനിടെ അവര്‍ നല്‍കിയ സൂചനകള്‍ മാത്രം മതിയായിരുന്നു സിബിഐയ്ക്ക്. ഇതെല്ലാം വഴിചൂണ്ടുന്നത് ബാലഭാസ്‌കറിന്റേത് അപകട മരണമല്ലായെന്നും പലര്‍ക്കും അതില്‍ പങ്കുണ്ടെന്നുമാണ്. ലക്ഷ്മി പലകാര്യങ്ങളും പൊട്ടിക്കരച്ചിലില്‍ ഒതുക്കി പറയുമ്പോഴും പിതാവ് ഉണ്ണി തുറന്ന് പറയുമ്പോഴും കാര്യങ്ങള്‍ വ്യക്തമായിരുന്നു. എല്ലാം നീളുന്നതും പ്രമാദമായ സ്വര്‍ണക്കടത്തിലേക്കാണ്.

കാര്‍ ഓടിച്ചത് അര്‍ജുന്‍ തന്നെയാണെന്നാണ് ലക്ഷ്മിയുടെ മൊഴി. ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്‌കര്‍ വാഹനമോടിക്കാറില്ലെന്നും, അപകട സമയത്തു വാഹനം ഓടിച്ചത് അര്‍ജുന്‍ തന്നെയാണെന്നും ലക്ഷ്മി ആവര്‍ത്തിച്ചു. കാറോടിച്ചത് താനാണെന്ന് ആദ്യം പറഞ്ഞ അര്‍ജ്ജുന്‍, കൊല്ലം മുതല്‍ വാഹനമോടിച്ചത് ബാലഭാസ്‌കറാണെന്ന് പിന്നീട് മാറ്റിപ്പറഞ്ഞു. ഏറെക്കാലമായി കുടുംബവുമായി ബാലു അകന്നു കഴിയുകയായിരുന്നുവെന്നാണ് ബാലുവിന്റെ പിതാവ് പറയുന്നത്. അടുത്തിടെ എല്ലാവരും യോജിപ്പിലായി. ഇത് സഹിക്കാത്തവര്‍ അപകടത്തിന് പിന്നിലുണ്ടോയെന്ന് സംശയമുണ്ട്. ഞങ്ങള്‍ക്ക് ഇനിയൊന്നും ബാക്കിയില്ല. ഇങ്ങനെയൊരു ലോകത്ത് ജീവിക്കണമെന്നില്ല. പണത്തിനൊന്നും കൊതിയില്ല. അവനെ ഞങ്ങള്‍ക്ക് കിട്ടുമായിരുന്നു. സത്യം കണ്ടെത്തണമെന്നും സിബിഐ സംഘത്തോട് വിതുമ്പിക്കൊണ്ട് ഉണ്ണി പറഞ്ഞു.

ഇവരുടെ കണ്ണീരിനും ഏങ്ങലിനും വിരാമമിടാനായി സിബിഐ അടുത്ത നീക്കം തുടങ്ങി കഴിഞ്ഞു. ഇന്ന് കലാഭവന്‍ സോബിയെ സിബിഐ ചോദ്യം ചെയ്യുകയാണ്. ഹാജരാകാന്‍ സോബിയോട് കഴിഞ്ഞ ദിവസം അന്വേഷക സംഘം ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെ സിബിഐ ഓഫീസില്‍ പകല്‍ 2.30നാണ് ചോദ്യം ചെയ്യല്‍.

അതേസമയം സംഭവ സ്ഥലത്ത് കണ്ട മുഴുവന്‍ കാര്യങ്ങളും സിബിഐക്ക് മുന്നില്‍ വെളിപ്പെടുത്തുമെന്ന് സോബി പറഞ്ഞു. തനിക്കുണ്ടായ ഭീഷണികളുടെ വിശദാംശങ്ങളും പറയും. തന്റെ മൊഴി കേസിന് ഗുണകരമാകും. ആറോളം പേരെ തനിക്ക് തിരിച്ചറിയാന്‍ സാധിക്കുമെന്നും സോബി പ്രതികരിച്ചു.

about balabhasker

More in Malayalam

Trending

Recent

To Top