
News
ആശുപത്രിയിൽ ഒറ്റയ്ക്ക്; കുടുംബത്തിലെ മറ്റ് മൂന്ന് പേരും ആശുപത്രി വിട്ടന്ന് അഭിഷേക് ബച്ചൻ!
ആശുപത്രിയിൽ ഒറ്റയ്ക്ക്; കുടുംബത്തിലെ മറ്റ് മൂന്ന് പേരും ആശുപത്രി വിട്ടന്ന് അഭിഷേക് ബച്ചൻ!
Published on

കോവിഡ് രോഗം സ്ഥിരീകരിച്ച ബച്ചൻ കുടുംബത്തിലെ നാല് പേരിൽ അഭിഷേക് ബച്ചൻ മാത്രമാണ് ഇപ്പോഴും ചികിത്സയിലുള്ളത്. കഴിഞ്ഞ 26 ദിവസമായി ആശുപത്രിയില്‍ കഴിയുന്ന താരം ഇപ്പോഴും കോവിഡ് പോസിറ്റിവ് ആയി തുടരുകയാണ്. ആശുപത്രി റൂമിലെ ചിത്രം പങ്കുവച്ച് താരം കുറിച്ച വാക്കുകളാണ് ഇപ്പോൾ ആരാധകരുടെ ഇടയിൽ ചർച്ച.
ഡയറ്റും മറ്റ് കാര്യങ്ങളുമെല്ലാം രേഖപ്പെടുത്തിയിരിക്കുന്ന കെയർ ബോർഡിൽ ഡിസ്ചാർജ് പ്ലാൻ എന്നുള്ളിടത്ത് ഇല്ല എന്നാണ് എഴുതിയിരിക്കുന്നത്. ബച്ചൻ നിങ്ങളെക്കൊണ്ട് പറ്റും എന്ന ആത്മവിശ്വാസമുള്ള വാക്കുകളാണ് അഭിഷേക് കുറിപ്പിലൂടെ പങ്കുവയ്ക്കുന്നത്.
അനിൽ കപൂർ, ഫർഹാൻ അക്തർ, ഹൃതിക് റോഷൻ തുടങ്ങി നിരവധി താരങ്ങളാണ് അഭിഷേകിന് പിന്തുണയും മറ്റും അറിയിച്ച് രംഗത്തുവന്നത്. അമിതാഭ് ബ്ച്ചനാണ് കുടുംബത്തിൽ ആദ്യം കോവിഡ് രോഗം സ്ഥിരീകരിച്ചത്. തൊട്ടുപിന്നാലെ തനിക്കും കോവിഡ് പോസിറ്റീവ് ആണെന്ന് വ്യക്തമാക്കി അഭിഷേകും രംഗത്ത് വന്നു. പിന്നീടാണ് ഐശ്വര്യയ്ക്കും മകൾ ആരാധ്യയ്ക്കും രോഗം സ്ഥിരീകരിക്കുന്നത്. മുംബൈ നാനാവതി ആശുപത്രിയിലായിരുന്നു ബച്ചൻ കുടുംബം ചികിത്സയിൽ കഴിഞ്ഞിരുന്നത്. 23 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് അമിതാഭ് ബച്ചന്റെ കോവിഡ് ഫലം നെഗറ്റീവായത്.
about abhishek bachchan
ധനുഷിന്റേതായി റിലീസിനെത്തുന്ന പുതിയ ചിത്രമാണ് കുബേര. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ഈ വേളയിൽ നടൻ പറഞ്ഞ വാക്കുകളും...
പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് ഹോളിവുഡ് താരം അൽ പാച്ചിനോ. തിങ്കളാഴ്ചയായിരുന്നു വത്തിക്കാനിലെത്തി കൂടിക്കാഴ്ച നടത്തിയത്. പോപ്പ് ലിയോ പതിനാലാമനെ സന്ദർശിക്കുന്ന...
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ വിട പറഞ്ഞത്. ഈ വേളയിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തി...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചിത്രമാണ് ചാന്തുപൊട്ട്. 2005 ൽ പുറത്തിറങ്ങിയ ഈ സിനിമ ആ വർഷത്തെ വൻ ഹിറ്റുകളിൽ...