
Malayalam
മണിച്ചേട്ടന്റെ പഴയ കാല അഭിമുഖം കണ്ടാൽ ചങ്ക് തകരും; വീഡിയോ വൈറലാകുന്നു
മണിച്ചേട്ടന്റെ പഴയ കാല അഭിമുഖം കണ്ടാൽ ചങ്ക് തകരും; വീഡിയോ വൈറലാകുന്നു

നാടൻ പാട്ടിലൂടെയും അഭിനയത്തിലൂടെയും മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച് പറ്റുകയായിരുന്നു കലാഭവൻ മണി. മണി ചേട്ടന്റെ മരണം ഇപ്പോഴും പലർക്കും ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല ഇപ്പോള്‍ കലാഭവന്‍ മണിയുടെ ആദ്യ അഭിമുഖം സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിരിക്കുകയാണ് അനുജന് ആര്‍എല്‍വി രാമകൃഷ്ണന്.
1992ല്‍ കലാഭവന്‍ ട്രൂപ്പിന്റെ ഗള്‍ഫ് പര്യടന വേളയില്‍ ഖത്തറില്‍ വെച്ച് നടന്ന അഭിമുഖമാണ് ഇപ്പോള്‍ ആര് എല്‍ വി രാമകൃഷ്ണന് പങ്കുവെച്ചിരിക്കുന്നത്. 1984 മുതല്‍ ഖത്തറിലെ കലാമേഖയില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം പന്താവൂര്‍ സ്വദേശി മുഹമ്മദ് ഉണ്ണിയെന്ന ഏ.വി.എം ഉണ്ണിയാണ് അഭിമുഖം സംഘടിപ്പിച്ചത്.
അഭിമുഖം പങ്കുവെച്ചുകൊണ്ട് ആര്‍എല്‍വി രാമകൃഷ്ണന് കുറിച്ചതിങ്ങനെ;‘ഒരുപാട് വിഷമിച്ച ഒരു ദിവസമാണിന്ന്. ഈ വിഡിയോ ഖത്തറില്‍ ജോലി ചെയ്യുന്ന ചാലക്കുടിക്കടുത്ത് മുരിങ്ങൂര്‍ സ്വദേശിയായ ഡിക്സണ്‍ എനിക്ക് അയച്ചു തന്നതാണ്. മണി ചേട്ടന് കലാഭവനില്‍ കയറി ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് ഖത്തറില്‍ പരിപാടിക്ക് പോയപ്പോള്‍ ചെയ്ത ഒരു ഇന്റര്‍വ്യൂ. നിങ്ങള്‍ കാണുക ശരിക്കും ചങ്ക് തകര്‍ന്നു പോകും.നന്ദി ഡിക്സണ്‍’.
കലാഭവനില്‍ എത്തിയതിന് ശേഷമാണ് ജീവിതത്തില്‍ അഭിമാനം തോന്നനിയതെന്ന് മണി അഭിമുഖത്തില്‍ പറയുന്നു. മിമിക്രി കലാപ്രകടനം ആളുകള്‍ കരുതും പോലെ എളുപ്പമല്ല ബുദ്ധിമുട്ടാണെന്നും ആളുകളെ ചിരിപ്പിക്കുക എന്നത് വലിയ കാര്യമാണെന്നും കലാഭവന്‍ മണി പറയുന്നുണ്ട്.
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...
ദൃശ്യത്തിന്റെ മൂന്നാം ഭാഗവുമായി മോഹൻലാലും ജീത്തു ജോസഫും. ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് ആശിർവാദ് സിനിമാസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വീഡിയോ...
മലയാള താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ നടക്കുമെന്ന് വിവരം. മോഹൻലാൽ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരും....
മലയാള സിനിമ പ്രേക്ഷകർ ഇന്നും ഏറേ ആവേഷത്തോടെ കാണുന്ന ചിത്രമാണ് ആറാം തമ്പുരാൻ. മോഹൻലാൽ മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി...