Malayalam
അതൊന്നും താന്‍ അറിഞ്ഞ കാര്യമല്ല, അറിഞ്ഞുകൊണ്ട് അങ്ങനെ ചെയ്യുകയും ഇല്ല, അവനൊക്കെ ഫസ്റ്റ് നൈറ്റില്‍ വരാഞ്ഞത് എന്റെ മഹാഭാഗ്യമാണ്!; നാദിര്‍ഷയോട് കയര്‍ത്ത് കലാഭവന്‍ മണി, വീണ്ടും വൈറലായി വീഡിയോ
അതൊന്നും താന്‍ അറിഞ്ഞ കാര്യമല്ല, അറിഞ്ഞുകൊണ്ട് അങ്ങനെ ചെയ്യുകയും ഇല്ല, അവനൊക്കെ ഫസ്റ്റ് നൈറ്റില്‍ വരാഞ്ഞത് എന്റെ മഹാഭാഗ്യമാണ്!; നാദിര്‍ഷയോട് കയര്‍ത്ത് കലാഭവന്‍ മണി, വീണ്ടും വൈറലായി വീഡിയോ
മലയാളി പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ട നടനാണ് കലാഭവന്‍ മണി. അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു പോയിട്ട് വര്‍ഷങ്ങളായി എങ്കിലും ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് കലാഭവന്‍ മണി. പ്രേക്ഷകരെ ചിരിപ്പിക്കുകയും കരിയിപ്പിക്കുകയും ചെയ്താണ് മണി താരമായത്. അഭിനയം, ആലാപനം, സംഗീത സംവിധാനം, രചന അങ്ങനെ മണി കൈ വയ്ക്കാത്ത മേഖലകള്‍ വളരെ കുറവ് ആണ്. ചുരുക്കത്തില്‍ സിനിമയില്‍ ഓള്‍റൗണ്ടറായിരുന്നു ഓട്ടോക്കാരനായി ജീവിതം ആരംഭിച്ച കലാഭവന്‍ മണി.
ഹാസ്യനടനായിട്ടായിരുന്നു തുടക്കമെങ്കിലും പിന്നീട് ഗൗരവുളള സ്വഭാവവേഷങ്ങളിലൂടെയും, വ്യത്യസ്തതനിറഞ്ഞ വില്ലന്‍ കഥാപാത്രങ്ങളിലൂടെയും മണി മലയാളം, തമിഴ് സിനിമാപ്രേക്ഷകര്‍ക്കു പ്രിയങ്കരനായി. മലയാള സിനിമയ്ക്കു അനവധി പ്രതിഭകളെ സംഭാവനചെയ്ത കലാഭവന്‍ എന്ന മഹത്തായ സ്ഥാപനത്തിന്റെ പേര് സ്വന്തം പേരിനോടൊപ്പമുളള മണി ദക്ഷിണേന്ത്യന്‍ സിനിമാലോകത്ത് ഏറ്റവും അറിയപ്പെടുന്ന വ്യക്തികളിലൊരാളായിരുന്നു. ദാരിദ്ര്യം നിറഞ്ഞ കുടുംബ പശ്ചാത്തലത്തില്‍ നിന്നുമാണ് കലാഭവന്‍ മണി സിനിമയിലെത്തുന്നത്. താരം തന്നെ താന്‍ കടന്നു വന്ന വഴികളെ കുറിച്ച് പല വേദികളിലും പറഞ്ഞിട്ടുണ്ട്.
കലാഭവന്‍ മണിയും നാദിര്‍ഷയും ഏകദേശം ഒരേ സമയത്ത് സിനിമയിലേക്കെത്തിയവരാണ്. കലാഭവന്‍ ട്രൂപ്പില്‍ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ച കാലം മുതല്‍ക്കേ ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോഴിതാ സംവിധായകനും നടനുമായ നാദിര്‍ഷാ മുന്‍പൊരിക്കല്‍ കലാക്ഷവന്‍ മണിയുമായി നടത്തിയ അഭിമുഖത്തിന്റെ വീഡിയോ വീണ്ടും വൈറല്‍ ആയിരിക്കുകയാണ്. ‘മണിയുടെ വീട്ടിലെത്തിയപ്പോള്‍ പലപ്പോഴും നീണ്ട നിരതന്നെ കാണാറുണ്ട്. ചാലക്കുടിയിലെത്തുമ്പോള്‍ തന്നെ വീട്ടില്‍ മണിയുണ്ടോ എന്ന് ഇതിലൂടെ അറിയാന്‍ സാധിക്കുമെന്നാണ് നാദിര്‍ഷ വീഡിയോയില്‍ പറയുന്നത്.
‘ദാനശീനലായ കലാഭവന്‍ മണി ഒരിക്കല്‍ അത്തരത്തിലൊരു സദ്പ്രവൃത്തി ചെയ്യുമ്പോള്‍ ചാനലുകളില്‍ കാണിച്ചത് മണി അത് ചെയ്യേണ്ടിയിരുന്നില്ല എന്നായിരുന്നു തനിക്ക് തോന്നിയതെന്ന് നാദിര്‍ഷ പറഞ്ഞു. അതല്ലാതെ തന്നെ എല്ലാവര്‍ക്കും അറിയാവുന്ന സംഗതിയാണ്, ചാനലിലൂടെ അത് കാണിക്കേണ്ടിയിരുന്നില്ലെന്ന് തനിക്ക് തോന്നിയിരുന്നതായി നാദിര്‍ഷ പറഞ്ഞു.’എന്നാല്‍ അത് താന്‍ അറിഞ്ഞ കാര്യമല്ലെന്നും താന്‍ ആരെയും വിളിച്ച് വരുത്തിയിട്ടില്ലെന്നും അവര്‍ താനറിയാതെ വന്നാണ് അത് ഷൂട്ട് ചെയ്ത് പുറത്ത് വിട്ടതെന്നും കലാഭവന്‍ മണി പറയുന്നു. ഞാനറിയാതെ വന്ന് ഷൂട്ട് ചെയ്ത് കൊണ്ടുപോയതാണ്. അതിന് എനിക്കെന്ത് ചെയ്യാന്‍ പറ്റുമെന്ന് മണി ചോദിച്ചു.
ക്യാമറ എവിടൊക്കെയാണ് കൊണ്ടുവെക്കുന്നതെന്ന് എനിക്കറിയാന്‍ പറ്റുമോ, അറിഞ്ഞുകൊണ്ട് അങ്ങനെ ചെയ്യുമോ? അങ്ങനെയാണെങ്കില്‍ അതിലും വലിയ കാര്യങ്ങള്‍ ചെയ്തപ്പോള്‍ തനിക്കാകാമായിരുന്നുവല്ലോ’ എന്നും മണി ചോദിക്കുന്നുണ്ട്. അങ്ങനെ ഒന്നും നമ്മളറിഞ്ഞുകൊണ്ട് ചാനലുകളില്‍ വരാനായി ചെയ്യിക്കാറില്ലെന്നും കലാഭവന്‍ മണി കൂട്ടിച്ചേര്‍ക്കുന്നു. തന്റെ കല്യാണക്കാസറ്റ് ഷൂട്ട് ചെയ്ത് വിറ്റ ആള്‍ക്കാരുണ്ട്, അതൊന്നും ഞാന്‍ അറഞ്ഞിട്ടില്ലെന്ന് അതിശയോക്തിയോടെ മണി പറയുന്നു.
‘ഒരിക്കല്‍ അമേരിക്കയില്‍ ചെന്നപ്പോള്‍ അവിടെ ഞാനും എന്റെ പെണ്ണും, ഗംഭീര താലികെട്ടും ബഹളവുമൊക്കെ, അവനൊക്കെ ഫസ്റ്റ് നൈറ്റില്‍ വരാഞ്ഞത് എന്റെ മഹാഭാഗ്യം. എവിടെയാ ക്യാമറ കൊണ്ടു വന്ന് വെക്കുക എന്ന് പറയാന്‍ പറ്റില്ല’. ഇക്കാലത്ത് ക്യാമറയൊക്കെ എവിടെയാണ് വെക്കുന്നത് എന്ന് പോലും അറിയാന്‍ പറ്റുന്നില്ല, ഒരു പേനയില്‍ പോലുമുണ്ടെന്നുള്ളതാണ്. ചിരിക്കുമ്പോ കറുത്ത പല്ല് കാണുകയാണെങ്കില്‍ അത് ഒരുപക്ഷേ ക്യാമറയായിരിക്കാമെന്നും തമാശയെന്നോണം മണി പറഞ്ഞു. ഒരു പല്ലിന് ഗ്യാപ്പുള്ള ആള്‍ക്കാരെ ഒക്കെ സൂക്ഷിക്കണമെന്നാണ് താന്‍ പറയുക എന്നും മണി പറഞ്ഞു.
മലയാള സിനിമാ ലോകത്തിന്നും ഒരു തീരാ നഷ്ടം തന്നെയാണ് കലാഭവന്‍ മണിയുടെ വിയോഗം. ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാത്രമായാണ് മണിയെ എല്ലാവരും കണ്ടിട്ടുള്ളൂ. മിമിക്രി,അഭിനയം,സംഗീതം,സാമൂഹ്യ പ്രവര്‍ത്തനം എന്നിങ്ങനെ മലയാള സിനിമയില്‍ മറ്റാര്‍ക്കും ചെയ്യാനാകാത്തവിധം സര്‍വതല സ്പര്‍ശിയായി പടര്‍ന്നൊരു വേരിന്റെ മറ്റൊരുപേരായിരുന്നു കലാഭവന്‍ മണി.
അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തില്‍ ചലച്ചിത്രലോകത്തെത്തിയെങ്കിലും സുന്ദര്‍ദാസ്, ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷം മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. തുടക്കത്തില്‍ സഹനടനായി ശ്രദ്ധ നേടിയ ശേഷം നായക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. കാലങ്ങള്‍ എത്ര കഴിഞ്ഞാലും പകരം വെയ്ക്കാനാകാത്ത അതുല്യ പ്രതിഭയാണ് അദ്ദേഹമെന്ന് ഒരിക്കല്‍ കൂടി പറയേണ്ടി വരും.