
Malayalam
നടിയും എം പിയുമായ സുമലതയ്ക്ക് കോവിഡ് 19 സ്ഥിതീകരിച്ചു.. രോഗത്തിൽ നിന്ന് പൂര്‍ണവിമുക്തി നേടിയെന്ന് നടി!
നടിയും എം പിയുമായ സുമലതയ്ക്ക് കോവിഡ് 19 സ്ഥിതീകരിച്ചു.. രോഗത്തിൽ നിന്ന് പൂര്‍ണവിമുക്തി നേടിയെന്ന് നടി!

നടിയും എം പിയുമായ സുമലതയ്ക്ക് 19 സ്ഥിരാകിരിച്ചിരുന്നതായുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നത്. ഇപ്പോള്‍ പൂര്‍ണമായും രോഗമുക്തയായിരിക്കുകയാണ് താരം. കോവിഡ് പിടിപെട്ടതുമുതലുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് കൊണ്ട് സുമലത ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നുണ്ട്.
സുമലതയുടെ വാക്കുകള്‍.
അംബരീഷ് എപ്പോഴും പറയാറുണ്ട്. ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാവും. നമ്മള് അവയെ എങ്ങനെ നേരിടുന്നു എന്നതിലാണ് കാര്യം. എനിക്കും ഒരു പ്രതിസന്ധിയുണ്ടായി. അതിന്റെ പേരാണ് കോവിഡ് 19. എന്നാല്‍ ഞാനതില്‍ നിന്നും പൂര്‍ണവിമുക്തി നേടി. ആരോഗ്യവതിയായാണ് ഇപ്പോള്‍ നിങ്ങള്‍ക്കുമുന്നിലിരിക്കുന്നത്. ജീവിതത്തില്‍ ഞാനനുഭവിച്ചിട്ടുള്ള കഷ്ടതകള്‍ എടുത്തുനോക്കിയാല്‍ ഈ കോവിഡ് 19 ഒന്നുമല്ല. കോവിഡ് പരിശോധന ചെയ്യുമ്ബോള്‍ വലിയ ടെന്‍ഷനും കണ്‍ഫ്യൂഷനുമുണ്ടായി.
കുടുംബം, ചുറ്റുപാട് എല്ലാവരുമെങ്ങനെയെടുക്കും എന്നതിനെക്കുറിച്ചെല്ലാം ആകുലതയുണ്ടായിരുന്നു.
പനി അനുഭവപ്പെട്ടപ്പോള്‍ ആശുപത്രിയില്‍ ചെന്നു. പരിശോധനകളെല്ലാം കഴിഞ്ഞ് ഫലം വരുന്നതുവരെ സ്വന്തം വീട്ടില്‍ ക്വാറന്റീനിലിരുന്നു. കോവിഡ് പോസിറ്റീവ് ആണെന്നറിഞ്ഞതോടെ ഞാനുമായി സമ്പര്‍ക്കമുണ്ടായിട്ടുള്ളവരെയൊക്കെ അറിയിച്ചു. ഒരു സെലിബ്രിറ്റി എന്ന നിലയ്ക്ക് പത്രസമ്മേളനം വിളിച്ചതും ഏവരെയും സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചതുമെല്ലാം ഏവരും അറിയണം എന്നുള്ളതുകൊണ്ടു തന്നെയാണ്. അതെന്റെ ചുമതലയാണെന്നു മനസ്സിലാക്കിയിട്ടാണ്.
ആശുപത്രിയില്‍ ഐസോലേഷന് വാര്‍ഡിലായിരുന്നില്ല, വീട്ടില്‍ തന്നെയാണ് ക്വാറന്റീലിരുന്നതെന്നും സുമലത പറയുന്നു. കൃത്യമായുള്ള ഭക്ഷണത്തിനും മരുന്നിനുമൊപ്പം യോഗ കൂടി ചെയ്തിരുന്നുവെന്നും സുമലത പറയുന്നു.എനിക്ക് കൊറോണ പോസിറ്റീവ് ആണെന്നറിഞ്ഞതുമുതല്‍ എനിക്കായി പൂജകളും വഴിപാടുകളും കഴിച്ചവരുണ്ട്. എന്റെ മകന് എന്നെ നല്ലതുപോലെ ശുശ്രൂഷിച്ചിരുന്നു. അവനെ അവന്റെ ചെറുപ്പത്തില്‍ ഞാന്‍ നോക്കിയതുപോലെ തന്നെ. ഫോണിലൂടെ മാത്രമാണ് മകനുമായി സംസാരിച്ചിരുന്നതെന്നും സുമലത പറയുന്നു.കൊറോണയെ അനാവശ്യമായി ഭയക്കേണ്ടതില്ല. അതിനെ നമ്മള് എങ്ങനെ നേരിടുന്നു എന്നതിലാണ് കാര്യം. കോവിഡ് പോസിറ്റീവ് ആയ വ്യക്തികളെ മാനസികമായി അകറ്റി നിര്‍ത്തരുത്. അവരോട് അനുകമ്പ കാട്ടണം. ഈ മഹാമാരിയെ നേരിടാന്‍ ധൈര്യമാണ് അത്യാവശ്യഘടകം.
about sumalatha
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
സംവിധായകൻ പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായി എത്തിയ...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...