
Malayalam
എംടി സാര്‍ എന്നോട് പറഞ്ഞ ആ വാക്കുകള്‍: ലോകത്തെ ഏറ്റവും വലിയ അവാര്‍ഡ് അതായിരുന്നു
എംടി സാര്‍ എന്നോട് പറഞ്ഞ ആ വാക്കുകള്‍: ലോകത്തെ ഏറ്റവും വലിയ അവാര്‍ഡ് അതായിരുന്നു

ഐവി ശശിയ്ക്ക് എംടി വാസുദേവന്‍ നായരുടെ തിരക്കഥകള്‍ സിനിമ ചെയ്യാനായി ലഭിച്ചു എന്നത് വലിയ അത്ഭുതമാണ്.ആ അത്ഭുതം എങ്ങനെ സംഭവിച്ചു എന്നതിന് മറുപടി നല്‍കുകയാണ് അദ്ദേഹത്തിന്റെ പത്നിയും നടിയുമായ സീമ.
“ശശിയേട്ടന് എംടി സാറിന്റെ രചനകള്‍ ലഭിച്ചു എന്നത് വലിയ ഭാഗ്യമാണ്. അതിലും വലിയ ഭാഗ്യം എനിക്കല്ലേ കിട്ടിയത്. ഐവി ശശി എന്നത് വലിയ സംവിധായകന് ആണെന്നെങ്കിലും പറയാം എന്നെ സംബന്ധിച്ച് കിട്ടിയ ഭാഗ്യമാണ് അദ്ദേഹം രചിച്ച കഥാപത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു എന്നത്. എംടി സാറിന്റെ തിരക്കഥകളില്‍ ഏറ്റവും കൂടുതല്‍ അഭിനയിച്ച നായിക നടിയും ഞാന്‍ തന്നെയായിരിക്കും. കോഴിക്കോട് പോകുമ്പോള്‍ എനിക്ക് എംടി സാറിനെ കാണണം എന്നൊരു തോന്നല്‍ വരും. അങ്ങനെ ഒരു ദിവസം ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയപ്പോള്‍ എന്നോട് പറഞ്ഞ ഒരു വാചകം ഇന്നും ഓര്‍മ്മയുണ്ട്. ‘നീയൊക്കെ അഭിനയിക്കാത്തത് കൊണ്ടാകും എനിക്ക് ഇന്ന് അങ്ങനെയൊരു സ്ത്രീ കഥാപാത്രം എഴുതാന്‍ പറ്റാത്തത്’. അത് എംടി സാര്‍ പറഞ്ഞതും ഞാന്‍ സാഷ്ടാംഗം അദ്ദേഹത്തിന്റെ കാലില്‍ വീണു, ഞാന്‍ പറഞ്ഞു ഇതിലും വലിയ അവാര്‍ഡ് എനിക്ക് ഇനി എവിടെ നിന്നും കിട്ടാനില്ലെന്ന്”. സീമ പറയുന്നു.
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....