വലിയൊരു വിവാഹത്തട്ടിപ്പു വീരന്മാരില് നിന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടതെന്നും ആ ഷോക്കില്‍ നിന്ന് തനിക്കും കുടുംബത്തിനും ഇപ്പോഴും മാറാന്‍ കഴിഞ്ഞിട്ടില്ല എന്ന് ഷംന കാസിം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
നേരിട്ട് വീട്ടില്‍ വന്ന വിവാഹാലോചനയായതുകൊണ്ട് തന്നെ എന്റെ വീട്ടുകാരെല്ലാം വളരെ സന്തോഷത്തിലായിരുന്നു. ഒരാഴ്ചകൊണ്ടാണ് എല്ലാം മാറിമറിഞ്ഞത്. ചെറുക്കന്റേത് എന്ന് പറഞ്ഞ് ഞങ്ങളെ കാണിച്ച ഫോട്ടോ അയാളുടേത് അല്ലായിരുന്നു. ഫോട്ടോയില്‍ കണ്ട ആളോട് ഞാന്‍ സംസാരിച്ചിട്ടുമില്ല. ഇതൊരു റാക്കറ്റ് ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം എനിക്ക് ശരിക്കുമൊരു ഷോക്ക് ആയിരുന്നു. എന്നെ പറ്റിക്കാന്‍ ശ്രമിച്ച റാക്കറ്റിലെ അംഗങ്ങളെ പൊലീസ് കാണിച്ചു തന്നപ്പോള്‍ വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍.
അമ്മയുടെയും സഹോദരന്റെയും ശക്തമായ പിന്തുണ ലഭിച്ചത് കൊണ്ടാണ് പൊലീസ് കേസ് കൊടുക്കാന്‍ തീരുമാനിച്ചത്. ഈ റാക്കറ്റിന്റെ ആദ്യത്തെ ഇരയല്ല ഞാന്‍. ഇവരിത് വളരെ അധികം പ്രൊഫഷണലായി ചെയ്യുന്നതാണ്. ഞാന്‍ കേസ് കൊടുത്തില്ലെങ്കില്‍ ഇനിയും പെണ്‍കുട്ടികള്‍ ഇവരുടെ വലയിലാവും. പെണ്‍കുട്ടികളുടെ ജീവിതം വച്ചുകളിക്കുന്ന ഇത്തരക്കാര്‍ ശിക്ഷിക്കപ്പെടണം എന്ന് തന്നെ ഞാന്‍ ആഗ്രഹിച്ചു. നിയമത്തില്‍ എനിക്ക് വിശ്വാസവും ഉണ്ടായിരുന്നു.
കേസ് കൊടുക്കുമ്ബോള്‍, ഒരു സെലിബ്രിറ്റിയായതിനാല്‍ മാധ്യമങ്ങളെ വളരെ അധികം ഭയപ്പെടണമായിരുന്നു. അക്കാര്യത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് പൂര്‍ണമായ സഹകരണമാണ് ഉണ്ടായത്. സുഹൃത്തുക്കളും ബന്ധുക്കളും കട്ടയ്ക്ക് കൂടെ നിന്നു. അമ്മ സംഘടനയില്‍ നിന്ന് വിളിച്ചിരുന്നു. അംബിക ചേചി, ആശ മാം, രഞ്ജിനി മാമം, സായി കുമാറേട്ടന്, ബിന്ദു ചേച്ചി (ബിന്ദു പണിക്കര്‍) എല്ലാവരും വിളിച്ച് ശക്തമായി, ധൈര്യത്തോടെ നില്‍ക്കണം, തളര്‍ന്ന് പോവരുതെന്ന് പറഞ്ഞു.
എല്ലാ പെണ്‍കുട്ടികളെ പോലെയും വിവാഹത്തെ കുറിച്ച് വലിയ സങ്കല്പങ്ങളുള്ള പെണ്‍കുട്ടി തന്നെയാണ് ഞാനും. പക്ഷെ ഈ അനുഭവത്തോടെ എല്ലാം മാറി. ഇപ്പോള്‍ കല്യാണം എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ പോടിയാണ്. അടുത്തെങ്ങും ഒരു ആണിനെ എനിക്ക് വിശ്വസിക്കാന്‍ കഴിയുമോ എന്ന് പറയാന്‍ കഴിയില്ല. സഹോദരന്റെയും അമ്മയുടെയും മറ്റ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പിന്തുണയുള്ളത് കൊണ്ടാണ് ഇത്തരമൊരു സാഹചര്യത്തില്‍ ധൈര്യത്തോടെ പിടിച്ചു നില്ക്കാന് കഴിഞ്ഞത്- ഷംന കാസി പറഞ്ഞു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...