അതേടാ, മലയാളം പറയാൻ നന്നായിട്ടറിയാം; സൈബർ ഗുണ്ടകളോട് കട്ടയ്ക്ക് നിന്ന് അഹാന കൃഷ്ണകുമാർ

സാമൂഹിക മാധ്യമങ്ങളിലൂടെ സൈബർ ആക്രമണം നടത്തുന്നവർക്ക് പ്രണയ ലേഖനവുമായി നടി അഹാന കൃഷ്ണകുമാർ. എ ലൗവ് ലെറ്റർ ടു സൈബർ ബുള്ളീസ്” എന്ന പേരിലാണ് വിഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. പേരില്ലാത്ത, മുഖമില്ലാത്ത, വ്യക്തിത്വമില്ലാത്ത സൈബർ ഗുണ്ടകൾക്ക് തന്റെ വിഡിയോ സമർപ്പിക്കുന്നുവെന്നാണ് നടി തുടക്കത്തില് തന്നെ പറയുന്നത്
തിരുവനന്തപുരത്ത് പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗണിനെയും സ്വർണവേട്ടയെയും ബന്ധപ്പെടുത്തി അഹാന പങ്കുവച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.പലരും ഇതിന് പിന്നാലെ അഹാനയെയും കുടുംബത്തേയും സാമൂഹിക മാധ്യമങ്ങളിലൂടെ കടന്നാക്രമിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് യൂട്യൂബ് ചാനലിലൂടെ ഒരു രസകരമായ വീഡിയോ പങ്കുവച്ചത്. താനൊരു ഇരയല്ലെന്നും മോശം വാക്കുകൾ ഉപയോഗിച്ച് തന്നെ ആക്രമിച്ചവർ സ്വയം ലജ്ജിക്കണമെന്നും അഹാന പറയുന്നു
തന്റെ ഈ വിഡിയോ കാണുമ്പോൾ, പറഞ്ഞ കാര്യങ്ങൾ ഒന്നും പോലും മനസിലാക്കാതെ ‘അപ്പോൾ ഇവൾക്ക് മലയാളം പറയാൻ അറിയാം’ എന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ, , അതേടാ, മലയാളം പറയാൻ നന്നായിട്ടറിയാം എന്നു പറഞ്ഞുകൊണ്ടാണ് അഹാന വിഡിയോ അവസാനിപ്പിക്കുന്നത്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...