
Malayalam
‘എങ്ങനെ വസ്ത്രം ധരിക്കണമെന്ന് എന്നോടു പറയേണ്ട’ വസ്ത്രധാരണത്തെ വിമര്‍ശിച്ചവര്‍ക്ക് അനുമോളുടെ ചുട്ടമറുപടി
‘എങ്ങനെ വസ്ത്രം ധരിക്കണമെന്ന് എന്നോടു പറയേണ്ട’ വസ്ത്രധാരണത്തെ വിമര്‍ശിച്ചവര്‍ക്ക് അനുമോളുടെ ചുട്ടമറുപടി

സിനിമയില്‍ വ്യത്യസ്തമായ കഥാപാത്രത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമാണ് അനുമോള്‍. തന്നെ തേടിയെത്തുന്ന എല്ലാ കഥാപാത്രങ്ങളും അതിന്റേതായ മികവില്‍ അവതരിപ്പിക്കാന്‍ താരം ശ്രമിക്കാറുണ്ട്.
ഇപ്പോൾ ഇതാ സമൂഹമാധ്യമങ്ങളിലെ സദാചാരവാദികളെ വിമർശിച്ച് നടി അനുമോൾ രംഗത്ത്എത്തിയിരിക്കുന്നു . ‘എങ്ങനെ വസ്ത്രം ധരിക്കണമെന്ന് എന്നോടു പറയേണ്ട, അവരോടു തുറിച്ചു നോക്കരുതെന്ന് പറയൂ.’ എന്ന ക്യാപ്ഷനോടെ താരം പങ്കു വച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ സ്ത്രീകളോട് മോശമായി പറയുന്നവർക്കുള്ള താക്കീതായി.
കഴിഞ്ഞ ദിവസം തനിക്ക് സോഷ്യൽ മീഡിയയിലൂടെ ഉണ്ടായ ഒരു മോശം കമെന്റിന് പ്രതികരിച്ച് അനുമോൾ എത്തിയിരുന്നു . കര്‍ക്കിടകമാസത്തിന്റെ വരവ് അറിയിച്ച് നടി ഒരു പോസ്റ്റ് ഇട്ടിരുന്നു. പോസ്റ്റിന് കീഴിലെത്തിയ കമന്റുകള്‍ക്ക് അനുമോള്‍ മറുപടിയും നല്കി. ചിലര്‍ പരിചയം പുതുക്കുമ്പോള്‍ ചിലര്‍ അനുമോളെ അഭിനന്ദിക്കുന്നുമുണ്ട്. എന്നാല്‍ ഇതിനിടെ ഒരാള്‍ മോശമായി കമന്റ് ചെയ്യുകയും അതിന് അനുമോള്‍ ചുട്ട മറുപടി നല്‍കുകയും ചെയ്തു.
ഒടുക്കം ഒരു വെടി വഴിപാടു കൂടി നടത്തിയാല്‍ പിന്നെ ഇനിയുള്ള രാത്രികള്‍ കൂടി കേമമാക്കാം എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. കൃത്യമായ മറുപടിയും താരം നല്കി. മനസ്സിലായില്ല, സ്വന്തം വീട്ടില്‍ ഉള്ളോരോട് പറയൂ, എന്റെ രാത്രികളും പകലുകളും എന്നും നല്ലതാണ്. എന്നായിരുന്നു അനുവിന്റെ മറുപടി.
കര്‍ക്കിടക സംക്രാന്തി ശീവോതി വെച്ചു ( ജ്യേഷ്ഠ ഭഗവതി യെ പുറത്താക്കി ശ്രീ പാര്‍വതി ദേവിയെ വീട്ടില്‍ കുടിയിരുത്തി) .. രാത്രി മൈലാഞ്ചി ഇട്ട് ഉറങ്ങി എന്നേക്കുമ്പോ കര്‍ക്കിടകം ആവും.. ഇനി ദശപുഷ്പം ചൂടി മുക്കുറ്റി കുറി തൊട്ട്, പത്തിലക്കറി കൂട്ടി അമ്മയുടെ രാമായണ വായനയും കേട്ട് ഒരു മാസം..- എന്നായിരുന്നു അനുമോളുടെ പോസ്റ്റ്.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...