
News
ഒന്നര കൊല്ലമായി വീട്ടിലിരിക്കുന്നു; ഷാരൂഖ് ഖാൻ പറയുന്നു
ഒന്നര കൊല്ലമായി വീട്ടിലിരിക്കുന്നു; ഷാരൂഖ് ഖാൻ പറയുന്നു

കഴിഞ്ഞ ഒന്നര കൊല്ലമായി താൻ വീട്ടിലിരിക്കുകയാണെന്ന് ഷാരൂഖ് ഖാന്. ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഒരു ചിത്രം പങ്കുവെച്ചതിന്റെ പിന്നാലെയാണ് ഇപ്രകാരം കുറിച്ചത്. പാരിസിലെ വാക്സ് മ്യൂസിയത്തില്‍ ഷാരൂഖിന്റെ പ്രതിമയ്ക്കൊപ്പമുള്ള ചിത്രമായിരുന്നു അത്. തൊട്ടപ്പുറത്ത് ഖാനുമുണ്ട്. ”ടൂ (രണ്ട്) മച്ച് ടു ഹാര്‍ഡില്‍” എന്നാണ് ഗൗരിയുടെ ചിത്രത്തോടൊപ്പം കുറിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി രണ്ടു പേരും (പ്രതിമയും താനും) വീട്ടിലിരിക്കുകയാണെന്ന് എന്നാണ് ഷാരൂഖ് മറുപടിയായി എഴുതിയത്. ഷാരൂഖിന്റെ ഈ മറുപടി ആരാധകരും ഏറ്റെടുത്തു.
ആനന്ദ് എല്‍.റായ് സംവിധാനം ചെയ്ത് സീറോ എന്ന ചിത്രത്തിലാണ് ഷാരൂഖ് ഒടുവില്‍ വേഷമിട്ടത്. 2018 ല്‍ പുറത്തിറങ്ങിയ ചിത്രം പ്രതീക്ഷിച്ചയത്ര വിജയം നേടിയില്ല. ഈ ചിത്രത്തിന് ശേഷം ഷാരൂഖ് ഒരു ചിത്രത്തിന്റെ കരാറില്‍ പോലും ഒപ്പിട്ടിട്ടില്ല.
കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും വായിക്കാനും വേണ്ടിയാണ് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് ഷാരൂഖ് പറഞ്ഞു. ”നിലവില്‍ എനിക്ക് സിനിമയില്ല. ഞാന്‍ ഒന്നിലും കരാര്‍ ചെയ്തിട്ടില്ല. സാധാരണ ഒരു സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തില്‍ എത്തുമ്ബോള്‍ അടുത്ത സിനിമ തുടങ്ങിയിരിക്കും. ഷൂട്ടിങ്ങിനിടയില്‍ അവധിയെടുക്കാറാണ് പതിവ്. പക്ഷേ ഇത്തവണ എനിക്ക് അങ്ങനെ തോന്നിയില്ല. എനിക്ക് ഒരു മാറ്റം വേണമെന്ന് തോന്നി. പുസ്തകങ്ങള്‍ വായിക്കാനും സിനിമ കാണാനും വെറുതെയിരിക്കാനും തോന്നി. എന്റെ കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണമെന്ന് തോന്നി”- ഷാരൂഖ് പറഞ്ഞു.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...