
Malayalam
പ്രചരിക്കുന്ന ആ ചിത്രങ്ങൾ കാവ്യയുടേതല്ല, അക്കൗണ്ട് വ്യാജമാണ്..ദയവ് ചെയ്ത് ചതിക്കപ്പെടരുത്!
പ്രചരിക്കുന്ന ആ ചിത്രങ്ങൾ കാവ്യയുടേതല്ല, അക്കൗണ്ട് വ്യാജമാണ്..ദയവ് ചെയ്ത് ചതിക്കപ്പെടരുത്!
Published on

മലയാളി പ്രേക്ഷകർ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ഒരു നടിയാണ് കാവ്യ മാധവൻ.എന്നാൽ ദിലീപുമായുള്ള വിവാഹവും പിന്നീടുണ്ടായ വിവാദങ്ങളും നടിക്ക് പ്രേക്ഷകർക്കിടയിൽ ചെറിയൊരു ഇഷ്ടക്കേട് ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്.ഇപ്പോള്‍ കാവ്യയുടെ പുത്തന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്.
ലൈഫ് ഈസ് ഗ്രീന്‍ എന്ന് പറഞ്ഞായിരുന്നു ട്വിറ്റര്‍ പേജില്‍ കാവ്യ മാധവന്റെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നത് . ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നത് കാവ്യ മാധവന്, ഐആം കാവ്യ തുടങ്ങിയ ഹാഷ് ടാഗുകളോടെയായിരുന്നു . നാളുകള്‍ക്ക് ശേഷം താരം വീണ്ടും ട്വിറ്ററില്‍ സജീവമായോ എന്നായിരുന്നു എല്ലാവരുടേയും സംശയം. നേരത്തെ മീനാക്ഷി ദിലീപ് എന്ന പേരില്‍ വ്യാജ അക്കൗണ്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കാവ്യ മാധവന്റെ ( വ്യാജ) അക്കൗണ്ട് ഫോളോ ചെയ്യുന്നത് അര്‍ച്ചന കവി, വിജയ് യേശുദാസ്, ആന്‍ അഗസ്റ്റിന്, ഷെയ്ന് നിഗം തുടങ്ങി നിരവധി പേരാണ്. എന്നാല്‍ ഈ താരങ്ങളുടെ പേരുകള്‍ ലിസ്റ്റില്‍ കണ്ട ശേഷമായിരുന്നു ഈ അക്കൗണ്ട് ഒറിജിനലാണോയെന്ന് ആരാധകര്‍ക്ക് സംശയം ഉടലെടുത്തത്. പലപ്പോഴും താരങ്ങള്‍ തങ്ങളുടെ പേരില്‍ വ്യാജ പേജുകളും അക്കൗണ്ടുകളും അറിയാറില്ല. ഇത്തരത്തില്‍ വ്യാജ കാസ്റ്റിങ് കോള്‍ വരെ നടക്കാറുമുണ്ട്.
ദിലീപിന്റേയും മഞ്ജു വാര്യരുടേയും മകളായ മീനാക്ഷിയുടെ പേരില്‍ നേരത്തെ വ്യാജ അക്കൗണ്ടുകള്‍ സജീവമായിരുന്നു. പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെന്ന തരത്തിലായിരുന്നു കാര്യങ്ങള്‍ പ്രചരിപ്പിച്ചത്. ദിലീപിന്റെ ആരാധകരായിരുന്നു വ്യാജ അക്കൗണ്ട് ശ്രദ്ധിച്ചതും ഇതേക്കുറിച്ച് അറിയിച്ചതും. മാതാപിതാക്കള്‍ക്ക് പിന്നാലെയായി മകളും സിനിമയിലെത്തുമോയെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ സജീവമായിരുന്നുവെങ്കിലും മെഡിക്കല്‍ മേഖലയില്‍ ഉപരിപഠനം നടത്തുകയായിരുന്നു താരപുത്രി. ചെന്നൈയില്‍ എംബിബിഎസിന് ചേര്‍ന്നിരിക്കുകയാണ് മകളെന്ന് ദിലീപ് പറഞ്ഞിരുന്നു.
വിവാഹമോചനത്തിന് ശേഷവും കാവ്യ മാധവന് സിനിമയില്‍ സജീവമായിരുന്നു. അതിനിടയിലായിരുന്നു ദിലീപിനെ വിവാഹം ചെയ്തത്. തന്റെ പേരില്‍ ബലിയാടായ കാവ്യ മാധവനെ വിവാഹം ചെയ്യുന്നുവെന്നായിരുന്നു ദിലീപ് പറഞ്ഞത്. മകളായ മീനാക്ഷിയും ഈ തീരുമാനത്തില്‍ സന്തോഷത്തിലായിരുന്നു. വിവാഹ ശേഷം മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള പ്രതിസന്ധികള്‍ തേടിയെത്തിയിരുന്നുവെങ്കിലും കാവ്യ മാധവന് ശക്തമായ പിന്തുണയായിരുന്നു ദിലീപിനും കുടുംബത്തിനും നല്‍കിയത്. കാവ്യ മാധവന്റെ പുതിയ വിശേഷങ്ങളറിയാനായി കാത്തിരിക്കാറുണ്ട് ആരാധകര്‍. അതിനിടയിലാണ് സോഷ്യല്‍ മീഡിയയിലൂടെ പുതിയ ചിത്രങ്ങളും പുറത്തുവന്നത്.
about kavya madhavan
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സെൻസറിങ്ങുമായി ബന്ധപ്പെട്ട വിവാദമാണ് കേരളക്കരയിലെ ചർച്ചാ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയാളത്തിന്റെ സ്വന്തം നിത്യ ഹരിത നായകൻ പ്രേം നസീർ ലോകത്തോട് വിട പറഞ്ഞിട്ട് മുപ്പത്തിആറ് വർഷം പിന്നിട്ടു. 1989 ജനുവരി 16നാണ്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...