
Malayalam
പ്രണയിച്ച് വിവാഹം കഴിച്ചു, 15 ദിവസം ഒരുമിച്ച് ജീവിച്ചു;പക്ഷെ അച്ഛൻ ചതിച്ചു.. പ്രിയ നടിക്ക് സംഭവിച്ചത്!
പ്രണയിച്ച് വിവാഹം കഴിച്ചു, 15 ദിവസം ഒരുമിച്ച് ജീവിച്ചു;പക്ഷെ അച്ഛൻ ചതിച്ചു.. പ്രിയ നടിക്ക് സംഭവിച്ചത്!

മലയാളത്തിൽ വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ കനക അഭിനയിച്ചിട്ടുള്ളൂ. എന്നാലും പ്രേക്ഷകർ ആ നടിയെ സ്നേഹത്തിന്റെ കനകസിംഹാസനത്തിലാണ് പ്രതിഷ്ഠിച്ചത്. ഗോഡ്ഫാദറിൽ രാമഭദ്രനെ കുരങ്ങു കളിപ്പിക്കുന്ന മാലു, വിയറ്റ്നാം കോളനിയിൽ കൃഷ്ണമൂർത്തിയ്ക്കു എപ്പോഴും ‘പണി’കൊടുക്കുന്ന ഉണ്ണി മോൾ തുടങ്ങിയ കഥാപാത്രങ്ങൾ മാത്രം മതിയായിരുന്നു കനകയെ എന്നും ഓർമിക്കാൻ. മോഹൻലാൽ നായകനായ നരസിംഹത്തിലും ശ്രദ്ധേയമായ വേഷം ചെയ്തു.
മലയാളത്തിൽ മികച്ച തുടക്കം ലഭിച്ചിട്ടും മുതലാക്കാൻ ഒരു കാലത്ത് ദക്ഷിണേന്ത്യൻ സിനിമയിലെ ഭാഗ്യനക്ഷത്രമായിരുന്ന ഈ നടിയ്ക്കു സാധിച്ചില്ല. പല സിനിമകളും പരാജയപ്പെട്ടു. പതുക്കെ കനക സിനിമാരംഗത്തു നിന്നും അപ്രത്യക്ഷമായി. തുടർന്ന് ജീവിതത്തിന്റെ കയ്പേറിയ മറ്റൊരു വശം കൂടി അനുഭവിക്കേണ്ടി വന്നു ഈ താരത്തിന്. ഒരു തമിഴ് ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കനക തന്റെ കുടുംബജീവിതത്തിലെ ദുരനുഭവങ്ങൾ പങ്കു വച്ചത്.
കാലിഫോര്‍ണിയിലെ മെക്കാനിക്കല്‍ എഞ്ചിനിയറായ മുത്തുകുമാറുമായുള്ള സൗഹൃദം പ്രണയമാവുകയും 2007 ഏപ്രിലില്‍ ഇരുവരുടെയും വിവാഹം നടക്കുകയും ചെയ്തിരുന്നു എന്നാല്‍ ഇവര്‍ 15 ദിവസം മാത്രമേ ഒരുമിച്ചു ജീവിച്ചുള്ളു.പിന്നീട് താന്‍ ഭര്‍ത്താവിനെ കണ്ടിട്ടില്ലെന്നും ആദ്യം സിനിമ മേഖലയിലുള്ള ആരെങ്കിലുമാകാം തട്ടിക്കൊണ്ടു പോയതെന്നാണ് കരുതിയതെന്നും എന്നാല്‍ തട്ടിക്കൊണ്ട് പോയതിന് പിന്നില്‍ തന്റെ അച്ഛന് ദേവദാസാണെന്നും താരം പറഞ്ഞിരുന്നു.
മുകേഷ് നായകനായി എത്തി വന്‍ താര നിര അണിനിരന്ന ഗോഡ്ഫാദര് എന്ന ചിത്രം വഴിയാണ് താരം മലയാള സിനിമയില്‍ അരങ്ങേറുന്നത്. എന്നാല്‍ സിനിമയുടെ കഥയില്‍ പോലും അനാവശ്യമായി ഇടപെടുന്ന കനകയുടെ അമ്മ കാരണം താരം പതിയെ സിനിമകളില്‍ നിന്നും അപ്രതീക്ഷിതമാവുകയായിരുന്നു. കനക മാനസിക രോഗിയാണെന്നും, മരണപെട്ടുവെന്നും ഇടക്ക് വാര്‍ത്തകള്‍ പ്രചരിച്ചിരിന്നു എന്നാല്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ക്ക് പിന്നില്‍ അച്ഛനാണ് എന്ന് ആരോപിച്ചു കനക തന്നെ രംഗത്ത് എത്തിയിരുന്നു.
about kanaka
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...