
Malayalam
സ്റ്റെഫി ചൂണ്ടിക്കാണിച്ച ആ സംവിധായിക ഗീതുമോഹൻദാസോ? സ്റ്റെഫിയ്ക്ക് പിന്തുണയുമായി ഐശ്വര്യ ലക്ഷ്മിയും
സ്റ്റെഫി ചൂണ്ടിക്കാണിച്ച ആ സംവിധായിക ഗീതുമോഹൻദാസോ? സ്റ്റെഫിയ്ക്ക് പിന്തുണയുമായി ഐശ്വര്യ ലക്ഷ്മിയും

മലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യൂസിസി വീണ്ടും വിവാദത്തില്‍. സംഘടനയുടെ നേതൃനിരയിലുള്ള സംവിധായിക ഒരുക്കിയ ചിത്രത്തില്‍ പ്രവര്‍ത്തിച്ചതിനു പ്രതിഫലം നല്‍കിയില്ലെന്ന് ആരോപണമുന്നയിച്ച കോസ്റ്റിയൂം ഡിസൈനര്‍ സ്റ്റെഫി സേവ്യറിന് എത്തിയതിന് പിന്നാലെ
പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മി.
ഡബ്ല്യൂസിസിയുടെ നേതൃനിരയിലുള്ള സംവിധായിക 2017ല്‍ ഒരുക്കിയ സിനിമയില്‍ പ്രവര്‍ത്തിക്കുകയും പിന്നീട് പ്രതിഫലം ആവശ്യപ്പെട്ടപ്പോള്‍ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തിയതായും സ്റ്റെഫി ആരോപിച്ചിരുന്നു.
സംവിധായിക അടക്കമുള്ളവര്‍ ഉള്‍പ്പെട്ട ഡബ്ല്യൂസിസി സംഘടനയ്ക്കെതിരെയും സ്റ്റെഫി ആരോപണം ഉന്നയിച്ചിട്ടുണ്ട്. തുറന്നുപറയാന്‍ സ്റ്റെഫി എടുത്ത തീരുമാനത്തിന് പിന്തുണ അറിയിച്ചിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി.
എന്നാല്‍ സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഇതോടെ സ്റ്റെഫി പേര് വെളിപ്പെടുത്താത്ത സംവിധായിക ഗീതു മോഹന്‍ദാസാണെന്നാണ് സിനിമ പ്രേമികളുടെ കണ്ടെത്തല്‍.
ഗീതു മോഹന്‍ദാസ് ഒരുക്കിയ മൂത്തോന് എന്ന ചിത്രമാണ് പോസ്റ്റില്‍ പ്രതിപാദിച്ചിരിക്കുന്നതെന്നും സ്റ്റെഫിയുടെ കുറിപ്പിന് കമന്റായി നിരവധിപ്പേര്‍ കുറിച്ചു. ഇതേ സിനിമയുടെ സംഗീത സംവിധായകനും സമാനമായ അനുഭവമുണ്ടായിട്ടുണ്ടെന്ന ഒരു കമന്റ് സ്റ്റെഫി അംഗീകരിക്കുന്നുമുണ്ട്.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പ്രശസ്ത റാപ്പർ വേടന്റെ പുലിപ്പല്ല് കേസ് വിവാദമായത്. പിന്നാലെ നടൻ മോഹൻലാലിന്റെ ആനക്കൊമ്പ് കേസും സോഷ്യൽ മീഡിയയിൽ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...