നർത്തകിയായും അഭിനേത്രിയായും പ്രക്ഷകരുടെ ഉള്ളിൽ ഇടം പിടിച്ച താരമാണ് സാനിയ ഇയ്യപ്പൻ. വർഷങ്ങൾ കഴിഞ്ഞു പോയാലും ആരാധകർക്കിടയിൽ എപ്പോഴും ഒരു കൊച്ചു കുട്ടിയെപോലെയാണ് താരം. വിദ്യാർത്ഥികളുടെ കഥ പറഞ്ഞ ക്വീൻ എന്ന ചിത്രത്തിൽ കൂടി നായിക വേഷത്തിൽ എത്തിയ താരത്തെ ആരാധകർ ഞെഞ്ചിലേറ്റിയത് വളരെ പെട്ടന്നായിരുന്നു.
ക്വീൻ എന്ന സിനിമക്ക് ശേഷം മോഹൻലാൽ ചിത്രം ലൂസിഫർ ഉൾപ്പടെ നിരവധി സിനിമകളാണ് ചുരുങ്ങിയ കാലം കൊണ്ട് താരത്തിനെ തേടി എത്തിയത്. സോഷ്യൽ മീഡിയകളിൽ സജീവമായ താരം നല്ല ഒരു നൃത്തകി കൂടിയാണ്. സമൂഹ മാധ്യങ്ങളിൽ തന്റെ വിശേഷങ്ങളും ഫോട്ടോ ഷൂട്ട് ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്. താരം പങ്ക് വയ്ക്കുന്ന ഫോട്ടോസിനെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേരാണ് കമന്റുകളമായി രംഗത്ത് വരുന്നത്.
പലപ്പോഴും ട്രോളന്മാരുടെ ഇരയാകുന്ന താരം ഇപ്പോൾ തന്റെ ഫോട്ടോക്ക് കീഴിൽ വൃത്തികേട് എഴുതിപിടിപ്പിക്കുന്നവർക്ക് എതിരെ നിയമപരമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുകയാണ്. സാധാരണ മോശം കമെന്റുകൾ കണ്ടാൽ അത് മൈൻഡ് ചെയ്യാതെ പോകുമായിരുന്നുവെന്നും ഇപ്പോൾ കാര്യങ്ങൾ കൈവിട്ടു തന്റെ കുടുംബത്തെ വരെ ബാധിച്ചെന്നും സാനിയ പറയുന്നു. തന്റെ ഡ്രെസ്സിംഗിലോ ഫോട്ടോ ഷൂട്ടിലോ വീട്ടിൽ ആർക്കും പരാതിയില്ലന്നും എന്നാൽ ചില മോശം കമെന്റുകൾ വീട്ടുകാരെ വേദനിപ്പിച്ചുവെന്നും തന്നെ ഡൽഹിയിലെ ബസിൽ കൊണ്ട് ഇടണം ഇവൾക്കും ആ അവസ്ഥ വരണമെന്ന ഒരു കമന്റ് വന്നു.
ഡൽഹിയിൽ നടന്ന ആ സംഭവം തനിക്കും വരണമെന്ന കമന്റ് വായിച്ചിട്ട് ആദ്യമായ് ഡ്രസ്സിങ്ങിൽ അല്പം ശ്രദ്ധിക്കണമെന്ന് അമ്മയും അച്ഛനും പറഞ്ഞുവെന്നും, ഇത്തരം കമന്റ് ഇടുന്ന ഒരാളെ എങ്കിലും നിയമത്തിന്റെ മുന്നിൽ കൊണ്ട് വന്നാൽ അത് മറ്റുള്ളവർക്ക് മാതൃകയാകുമെന്നും താരം പറയുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന് ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....