Connect with us

ബ്രിട്ടീഷ് കുട്ടികളുടെ വംശീയത കാരണമാണ് വിദേഷ പഠനം നിർത്തി തിരിച്ച് വന്നത്; സാനിയ ഇയ്യപ്പൻ

Actress

ബ്രിട്ടീഷ് കുട്ടികളുടെ വംശീയത കാരണമാണ് വിദേഷ പഠനം നിർത്തി തിരിച്ച് വന്നത്; സാനിയ ഇയ്യപ്പൻ

ബ്രിട്ടീഷ് കുട്ടികളുടെ വംശീയത കാരണമാണ് വിദേഷ പഠനം നിർത്തി തിരിച്ച് വന്നത്; സാനിയ ഇയ്യപ്പൻ

സാനിയ ഇയ്യപ്പൻ എന്ന താരത്തെ പ്രേക്ഷകർക്ക് പരിചിയപ്പെടുത്തേണ്ട ആവശ്യമില്ല. യുവനടിമാരിൽ ശ്രദ്ധേയയായ സാനിയ സോഷ്യൽ മീഡിയയിൽ പങ്കു വെയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വൈറലാകാറുണ്ട്. ഡാൻസ് റിയാലിറ്റി ഷോയിലൂടെ സുപരിചിതയായ താരം ബാലതാരമായി സിനിമയിലെത്തുകയായിരുന്നു.

‘ബാല്യകാലസഖി’ എന്ന മമ്മൂട്ടി ചിത്രത്തിൽ ബാലതാരമായി സാനിയ അഭിനയിച്ചിരുന്നു. ശേഷം ‘ക്വീൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ‘ലൂസിഫറി’ൽ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലും സാനിയ തിളങ്ങി. ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തിനു പുറമെ നൃത്തത്തിലും സജീവമാണ് സാനിയ.

ഇപ്പോഴിതാ താൻ വിദേശപഠനം അവസാനിപ്പിക്കാൻ ഉണ്ടായ കാരണത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ലണ്ടനിൽ കൂടെ ഉണ്ടായിരുന്ന ബ്രിട്ടീഷ് കുട്ടികളുടെ വംശീയത കാരണമാണ് താൻ പഠിത്തം നിർത്തി പോന്നതെന്നും താരം പറഞ്ഞു. ഒരു അഭിമുഖത്തിലാണ് സാനിയ ലണ്ടനിൽ ബിഎ ആക്ടിംഗ് ഡയറക്ഷൻ പഠിക്കാൻ പോയി തിരിച്ചുവന്ന കാര്യം പറഞ്ഞത്.

2023 ൽ വിദേശത്ത് പഠിക്കണം എന്ന ആഗ്രഹത്തിൽ പോയി ആറുമാസത്തിൽ തിരിച്ചുവന്നു. എൻറെ സ്വന്തം താൽപ്പര്യ പ്രകാരമാണ് വിദേശത്ത് പഠിക്കാൻ പോയത്. ആറുമാസം കഴിഞ്ഞ് തിരിച്ചുവന്നു. അവിടെ ചില ബുദ്ധിമുട്ടുകൾ നേരിട്ടത് കൊണ്ടാണ് തിരിച്ചുവന്നത്. പല കുട്ടികളും ആവേശത്തോടെയാണ് പുറത്ത് പഠിക്കാൻ പോകുന്നത്. പക്ഷെ പിന്നീട് തിരിച്ചുവരാൻ അവസരം ഇല്ല.

എനിക്ക് അങ്ങനെയൊരു മാർഗ്ഗം ഉള്ളതിനാൽ തിരിച്ചുവന്നു. അല്ലെങ്കിൽ അവിടെ പെടുമായിരുന്നു. ലോണെടുത്ത് വിദേശത്ത് പോകുന്ന കുട്ടികൾ അവിടെ അസ്വദിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. പാർട്ട് ടൈം ജോബ് അല്ലെങ്കിൽ അസൈമെൻറുകൾ. ലണ്ടനിൽ പഠിക്കുന്നു എന്നതിനപ്പുറം എല്ലാം പ്രയാസമാണ്. എൻറെ ക്ലാസിൽ എല്ലാം ബ്രിട്ടീഷ് ടീനേജേർസ് ആയിരുന്നു.

അവർ വല്ലാതെ വംശീയതയുള്ളവരായിരുന്നു. അവരെ എത്ര പറഞ്ഞിട്ടും കാര്യമില്ല. ആദ്യത്തെ രണ്ടുമാസം ഞാൻ അമ്മയെ വിളിച്ച് കരഞ്ഞു. പിന്നീട് നാട്ടിൽ നല്ല ജീവിതമുണ്ടല്ലോ, പിന്നെ എന്തിന് ഇവിടെ കഷ്ടപ്പെടണം എന്ന ചിന്ത വന്നു. തിരിച്ചുവന്നു. യൂണിവേഴ്സിറ്റി മുഴുവൻ പണവും തിരിച്ചു തന്നു വെന്നും അഭിമുഖത്തിൽ സാനിയ പറയുന്നു.

More in Actress

Trending