
Malayalam
ഭാര്യ ആദ്യമായി ഷൂട്ടിംഗ് കാണാൻ വന്നപ്പോൾ ഞാൻ ആ നടിയെ വെള്ളത്തിൽ നിന്നു കോരിയെടുക്കുന്നത്!
ഭാര്യ ആദ്യമായി ഷൂട്ടിംഗ് കാണാൻ വന്നപ്പോൾ ഞാൻ ആ നടിയെ വെള്ളത്തിൽ നിന്നു കോരിയെടുക്കുന്നത്!

മിനിസ്ക്രീനിലെ നിത്യഹരിത നായകനാണ് ശരത് ദാസ്. നാൽപതു വയസ്സ് കഴിഞ്ഞെങ്കിലും ഇപ്പോഴും വേണമെങ്കിൽ കോളജ് പയ്യനായി കാസ്റ്റ് ചെയ്യാം! ദേവദൂതൻ സിനിമയിൽ മോഹൻലാലിനൊപ്പം നൃത്തം ചെയ്യുന്ന ശരത്തിൽ നിന്നും അധികം മാറ്റമൊന്നും ഇന്നും വന്നിട്ടില്ല.സിനിമയിൽ നിന്നും സീരിയലിലേക്ക് വന്നപ്പോഴാണ് ശരത്തിനെ കൂടുതൽ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. ശ്രീമഹാഭാഗവതം, ഹരിചന്ദനം, അമ്മ, അലാവുദ്ദീന്റെ അത്ഭുതവിളക്ക്, മിന്നുകെട്ട്, മാനസപുത്രി തുടങ്ങിയ സീരിയലുകൾ ശരത്തിനു പ്രേക്ഷക പ്രീതി നേടിക്കൊടുത്തു. അന്നും ഇന്നും ചെറുപ്പം നിലനിർത്തുന്ന ഒരാളാണ് ശരത്.
മഞ്ജു ആണ് ശരത്തിന്റെ ഭാര്യ. ഇപ്പോഴിതാ ആദ്യമായി തമ്മിൽ കണ്ടതിനെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം താരങ്ങൾ തുറന്ന് പറയുകയാണ്. മഞ്ജു പറഞ്ഞതിങ്ങനെയായിരുന്നു.. എന്റെ അകന്ന ബന്ധുവാണ് ശരതേട്ടൻ . എന്റെ വീടിനു അടുത്താണ് ശരത്തിന്റെ ചെറിയച്ഛന്റെ വീട്. ഞങ്ങളുടെ വീടിനു അടുത്തുള്ള കോളേജിൽ ഒരു പ്രോഗ്രാമിന് വന്നപ്പോൾ ശരതേട്ടൻ വീട്ടിൽ വന്നിട്ടുണ്ട്. ഞാനാണെങ്കിൽ അന്ന് എട്ടാം ക്ലാസിൽ ആണ് പഠിച്ചിരുന്നത്.
അങ്ങനെ ഒന്ന് രണ്ട് തവണ മാത്രമാണ് കണ്ടിരുന്നത്. എന്റെ കൂട്ടുകാർക്ക് എല്ലാം ശരത്തേട്ടൻ എന്റെ ബന്ധുവാണെന്നു അറിയാമായിരുന്നു. അക്കാലത്തു ചേട്ടൻ ഹിറ്റായ സീരിയലുകളിൽ അഭിനയിക്കുകയായിരുന്നു, അങ്ങനെ കൂട്ടുകാർ ചേട്ടനോട് സീരിയലിന്റെ കഥ അന്വേഷിക്കാൻ പറയുമായിരുന്നു. അങ്ങനെ കഥ ചോദിക്കാൻ ഞാൻ വിളിക്കുമായിരുന്നു.
മഞ്ജു ആദ്യമായി ഷൂട്ടിംഗ് ലൊക്കേഷൻ കാണാൻ എത്തിയപ്പോൾ ഉള്ള അനുഭവം ശരത് പറയുന്നതിങ്ങനെയായിരുന്നു. മഞ്ജു ആദ്യമായി ഒരു ഷൂട്ടിംഗ് കാണാൻ വന്നതായിരുന്നു . ഒരു സിനിമയായിരുന്നു അത്. ഞാൻ ഒരു അമ്പലത്തിലെ പൂജാരി ആയി ആയിരുന്നു അഭിനയിച്ചത്. അതിലെ നായിക അമ്പലക്കുളത്തിൽ വീഴുമ്പോൾ ഞാൻ ചാടി വീണു രക്ഷിക്കുന്ന സീൻ ആയിരുന്നു അത്.
മഞ്ജു ആദ്യമായി അങ്ങനെ ഷൂട്ടിങ് കാണാൻ വന്നപ്പോൾ കാണുന്നത് ഞാൻ ആ നടിയെ വെള്ളത്തിൽ നിന്നു കോരിയെടുക്കുന്നതാണ്. അതങ്ങനെ ഒരു മൂന്ന് മണിക്കൂർ ആ സീൻ ഷൂട്ട് ചെയ്തു… ചിരിച്ചു കൊണ്ട് ആ കഥ ശരത് ഓർത്തെടുത്തു.
about sharath das
സിനിമ കോൺക്ലേവ് ഓഗസ്റ്റ് ആദ്യവാരം തന്നെ സംഘടിപ്പിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തുടർന്ന് രണ്ടുമാസത്തിനകം നിയമനിർമാണം പൂർത്തിയാക്കുമെന്നാണ് വിവരം. ഹേമാ കമ്മിറ്റി...
സോഷ്യൽ മീഡിയ താരവും, പോ ക്സോ കേസ് പ്രതിയുമായ മുകേഷ് എം നായർ തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂളിൽ പ്രവേശനോത്സവത്തിന് വിശിഷ്ടാതിഥിയായി പങ്കെടുത്ത...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ഷൈൻ ടോം ചാക്കോയ്ക്കും കുടുംബത്തിനും അപകടം പറ്റിയെന്നുള്ള വാർത്തകൾ പുറത്തെത്തുന്നത്. ഇപ്പോഴിതാ ഷൈൻ ടോം ചാക്കോയെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ശിവകാർത്തികേയനും വെങ്കട് പ്രഭുവും ഒന്നിക്കുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ടൈം ട്രാവൽ ചിത്രത്തിനായി...