മലയാളചലച്ചിത്രരംഗത്ത് നായികയായും സഹനടിയായും ശോഭിച്ച നടിയാണ് ചിപ്പി. പാഥേയം എന്ന ഭരതൻചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച സാഹിത്യകാരൻ ചന്ദ്രദാസിന്റെ മകളായ ഹരിത മേനോൻ ആയി ചലച്ചിത്രരംഗത്തെത്തി. നിരവധി അന്യഭാഷാചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ചിപ്പി 1996ൽ കർണാടക സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡ് നേടി. ഇപ്പോളിതാ തന്റെ സൗന്ദര്യം നിലനിർത്തുന്നതിന്റെ രഹസ്യം തുറന്നു പറഞ്ഞിരിക്കുകയാണ് ചിപ്പി.
കുറച്ചൊക്കെ എക്സസൈസ് ചെയ്യും. പുറത്തേക്കിറങ്ങി നടക്കുമ്പോൾ നല്ല സൗന്ദര്യവും ശരീരവും മെയിന്റെയിൻ ചെയ്യുന്നവരെക്കാണുമ്പോൾ കോംപ്ലക്സ് അടിക്കും. എങ്ങനെയാണ് അവരിങ്ങനെ ശരീരം നിലനിർത്തുന്നതെന്ന് ആലോചിച്ച് പോകും. എവിടെയെങ്കിലും പോയി വന്നാൽ പിന്നെ ആരെങ്കിലും മെലിഞ്ഞു എന്ന് പറയുന്നതുവരെ എക്സൈസ് തകർക്കും. ടിവിയിൽ എപ്പോഴും ആളുകൾ കാണുന്നതുകൊണ്ട് മെലിഞ്ഞാലും വണ്ണം വെച്ചാലും പ്രേക്ഷകർക്ക് അറിയമെന്നും ചിപ്പി പറയുന്നു.
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...