
Malayalam Breaking News
പ്രതികരിക്കാൻ സ്വാതന്ത്ര്യം ഉണ്ട്; എന്നാൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് ശുദ്ധ തോന്ന്യവാസമാണ്
പ്രതികരിക്കാൻ സ്വാതന്ത്ര്യം ഉണ്ട്; എന്നാൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് ശുദ്ധ തോന്ന്യവാസമാണ്
Published on

വാരിയംകുന്നൻ’ സിനിമയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചരണങ്ങളിൽ സംവിധായകൻ ആഷിഖ് അബുവിനും നടൻ പൃഥ്വിരാജിനും പിന്തുണയുമായി സിനിമ മേഖലയിൽ നിന്നും നിരവധി പേരാണ് എത്തുന്നത്. ഇപ്പോൾ ഇതാ പിന്തുണ അറിയിച്ച് എത്തിയിരിക്കുകയാണ് നിർമാതാവ് ഷിബു ജി സുശീലൻ.
പൃഥ്വിരാജിനേയും കുടുംബാംഗങ്ങളേയും അധിക്ഷേപിക്കുന്ന തരത്തിൽ ഒരു സ്ത്രീ സാമൂഹിക മാധ്യമങ്ങളിൽ നടത്തിയ പരാമർശത്തെയും അദ്ദേഹം രൂക്ഷമായിവിമർശിച്ചു. പ്രതികരിക്കാൻ ഈ നാട്ടിൽ സ്വാതന്ത്ര്യം ഉണ്ട്,പക്ഷേ ശുദ്ധ തോന്ന്യവാസമാണ് ഫെയ്സ്ബുക്കിൽ അവർ കുറിച്ചതെന്നും അദ്ദേഹം പറയുന്നു
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം
പൃഥ്വിരാജ് എന്ത് തെറ്റാണു ചെയ്തത് ?
രാജുവിന്റെ അമ്മയെ അധിക്ഷേപിക്കുന്ന രീതിയിൽ പോസ്റ്റ് ഇട്ട സ്ത്രീയോട് ഒരു ചോദ്യം?
നിങ്ങൾക്കും അമ്മയും കുടുബവും ഉള്ളതല്ലേ ?
നിങ്ങൾക്ക് അമ്മയുടെ വില അറിയില്ലെന്ന് ആ പോസ്റ്റ് വായിച്ചപ്പോൾ മനസിലായി .
നിങ്ങൾക്ക് നേരെ ഒരു പുരുഷൻ
ഇത് പോലെ പറഞ്ഞെങ്കിൽ എന്തായിരിക്കും പ്രതികരണം …
സ്ത്രീവിരുദ്ധപരാമർശത്തിന് എപ്പോഴേ കേസ് എടുക്കുമായിരുന്നു .
പ്രതികരിക്കാൻ ഈ നാട്ടിൽ സ്വാതന്ത്ര്യം ഉണ്ട് ,
പക്ഷേ ശുദ്ധ തോന്ന്യവാസമാണ് നിങ്ങൾ ഫേസ്ബുക്കിൽ ഇട്ടത്.
സിനിമയിൽ അഭിനയിക്കുക എന്നത്
ഒരു നടന്റെ ജോലി ആണ് .അയാൾക്ക് ഇഷ്ട്ടം ഉണ്ടെങ്കിൽ അഭിനയിക്കാം ..സിനിമ കാണണോ ,വേണ്ടയോ എന്നത് അവരവരുടെ ഇഷ്ട്ടം .
അഭിനയിക്കാൻ പാടില്ല എന്ന് പറയാൻ
ഒരു നിയമവും
ഇന്ത്യയിൽ ഇല്ല …
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...