Connect with us

സൈബര്‍ ആക്രമണം എന്ന തിയില്‍ കുരുത്തു തന്നെയാണ് രാജു വളര്‍ന്നതും വലുതായതും; സൈബര്‍ ആക്രമണങ്ങളോട് രൂക്ഷമായി പ്രതികരിച്ച്‌ സിദ്ദു പനക്കല്‍

Malayalam Breaking News

സൈബര്‍ ആക്രമണം എന്ന തിയില്‍ കുരുത്തു തന്നെയാണ് രാജു വളര്‍ന്നതും വലുതായതും; സൈബര്‍ ആക്രമണങ്ങളോട് രൂക്ഷമായി പ്രതികരിച്ച്‌ സിദ്ദു പനക്കല്‍

സൈബര്‍ ആക്രമണം എന്ന തിയില്‍ കുരുത്തു തന്നെയാണ് രാജു വളര്‍ന്നതും വലുതായതും; സൈബര്‍ ആക്രമണങ്ങളോട് രൂക്ഷമായി പ്രതികരിച്ച്‌ സിദ്ദു പനക്കല്‍

ഒരു കലാകാരന്‍ എന്ന നിലയില്‍ പൃഥ്വിരാജിന് അയാളുടേതായ കാഴ്ചപ്പാടുകളുണ്ടാകും തീരുമാനങ്ങളുണ്ടാകും. ഏത് സിനിമ ചെയ്യണം ചെയ്യാതിരിക്കണം എന്നൊക്കെ അദ്ദേഹത്തിന്റെ തീരുമാനമാണ്. സൈബര്‍ ആക്രമണം എന്ന തിയില്‍ കുരുത്തു തന്നെയാണ് രാജു വളര്‍ന്നതും വലുതായതും. ‘വാരിയംകുന്നന്‍’ എന്ന പ്രൊജക്!ടുമായി ബന്ധപ്പെട്ട് പൃഥ്വിരാജിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളോട് രൂക്ഷമായി പ്രതികരിച്ച്‌ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ദു പനക്കല്‍. നീചമായ വാക്കുകള്‍ ഉപയോഗിച്ച്‌ വ്യക്തിഹത്യ നടത്തിയശേഷം പിന്നീടതേപ്പറ്റി കുമ്ബസാരിച്ചാല്‍ ആ മനസുകള്‍ക്കേറ്റ മുറിവിനത് മരുന്നാവില്ലെന്ന് സിദ്ദു പറയുന്നു.

സിദ്ദു പനക്കലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം:

ഒരു കലാകാരന്‍ എന്ന നിലയില്‍ പൃഥ്വിരാജിന് അയാളുടേതായ കാഴ്ചപ്പാടുകളുണ്ടാകും തീരുമാനങ്ങളുണ്ടാകും. ഏത് സിനിമ ചെയ്യണം ചെയ്യാതിരിക്കണം എന്നൊക്കെ അദ്ദേഹത്തിന്റെ തീരുമാനമാണ്. സൈബര്‍ ആക്രമണം എന്ന തിയില്‍ കുരുത്തു തന്നെയാണ് രാജു വളര്‍ന്നതും വലുതായതും. ഒരു സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനമെടുത്തതിന്റെ പേരിലാണ് ഇപ്പോഴത്തെ ഈ ആക്രമണം.
അദ്ദേഹത്തെ വിമര്‍ശിക്കാം. ആരും വിമര്‍ശനത്തിന് അതീതരല്ല. ഒരു സിനിമയുടെ പേരിലല്ല,
ഒരു കലാകാരന്‍ എന്ന നിലയില്‍ ഒരു നടന്‍ എന്ന നിലയില്‍ ഞാന്‍ രാജുവിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു.
പറയാന്‍ വന്നത് അതല്ല. മക്കളെ പത്തുമാസം ചുമന്നു നൊന്തു പ്രസവിച്ച ഒരമ്മക്കും മറ്റൊരാളുടെ അമ്മക്ക് പറയാന്‍ കഴിയില്ല. ഇവരെപോലുള്ളവരെ ഒരു കാലത്ത് സ്വന്തം മക്കള്‍ തിരിഞ്ഞു നിന്ന് അമ്മക്കു വിളിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. വിത്തുഗുണം പത്തുഗുണം എന്നാണല്ലോ. ആശയം പ്രകടിപ്പിക്കാം അഭിപ്രായം പറയാം അതൊരിക്കലും വ്യക്തിഹത്യയിലേക്ക് പോകാതെ നോക്കുകയാണ് സംസ്‌കാരമുള്ളവര്‍ ചെയ്യുക. പിതാവിന്റെ മരണശേഷം രാജുവിന് വ്യക്തിപരമായി ഏറ്റവും വേദനയുണ്ടാക്കിയിരിക്കുക ഈ പരാമര്‍ശമായിരിക്കും. ക്രൂരമായ മാനസികാവസ്ഥ ഉള്ളവര്‍ക്കേ ഇങ്ങനെയുള്ള നികൃഷ്ടമായ പദപ്രയോഗങ്ങള്‍ നടത്താന്‍ കഴിയു. പൃഥ്വിരാജ് എന്ന നടനോടും വ്യക്തിയോടും പലര്‍ക്കും എതിര്‍പ്പുണ്ടാകാം
അഭിപ്രായ വിത്യാസങ്ങളുണ്ടാകാം. അതിന്റെ പേരില്‍ അയാളുടെ അമ്മക്ക്
വിളിക്കുക എന്നത് ഏത് വീക്ഷണകോണില്‍ നിന്ന് നോക്കിയാലും ന്യായികരീകരിക്കാവുന്നതല്ല.
കൈ വിട്ട ആയുധവും വാ വിട്ട വാക്കും എന്ന് കേട്ടിട്ടില്ലേ. നീചമായ വാക്കുകള്‍ ഉപയോഗിച്ച്‌ വ്യക്തിഹത്യ നടത്തിയശേഷം പിന്നീടതേപ്പറ്റി കുമ്ബസാരിച്ചാല്‍ ആ മനസുകള്‍ക്കേറ്റ മുറിവിനത് മരുന്നാവില്ല. അമ്മ എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം അറിയുന്നവരാരും അത് പൊറുത്തുതരികയുമില്ല. മല്ലികചേച്ചിയുടെ സുകുവേട്ടന്‍ എന്ന സ്വപ്നം 49 ആം വയസില്‍ വീണുടയുമ്‌ബോള്‍, നേര്‍പാതിയുടെ തന്റെ നായകന്റെ വേര്‍പാടിന്റെ ദുഃഖം മനസിലൊതുക്കി, പറക്കമുറ്റാത്ത രണ്ട് മക്കളെ പ്രതിസന്ധികളില്‍ തളരാതെ ദൃഡ നിശ്ചയത്തോടെ വളര്‍ത്തിവലുതാക്കി സ്വന്തം കാലില്‍നില്‍ക്കാന്‍ പ്രാപ്തരാക്കിയ ആ അമ്മയുടെ മനസിന്റെ കരുത്തിനുമുന്നില്‍ പിതൃശൂന്യമെന്നുവിളിക്കാവുന്ന ഇത്തരം ആക്ഷേപങ്ങള്‍ തട്ടി തകര്‍ന്നു പോകും.

More in Malayalam Breaking News

Trending

Recent

To Top