Connect with us

അച്ഛനെന്ന രാഷ്ട്രീയക്കാരന്‍ ഒരു യഥാര്‍ഥ രാഷ്ട്രീയക്കാരന്‍ അല്ല;അച്ഛന്റെ രാഷ്ട്രീയം ഇഷ്ടമല്ലന്ന് മകൻ!

Malayalam

അച്ഛനെന്ന രാഷ്ട്രീയക്കാരന്‍ ഒരു യഥാര്‍ഥ രാഷ്ട്രീയക്കാരന്‍ അല്ല;അച്ഛന്റെ രാഷ്ട്രീയം ഇഷ്ടമല്ലന്ന് മകൻ!

അച്ഛനെന്ന രാഷ്ട്രീയക്കാരന്‍ ഒരു യഥാര്‍ഥ രാഷ്ട്രീയക്കാരന്‍ അല്ല;അച്ഛന്റെ രാഷ്ട്രീയം ഇഷ്ടമല്ലന്ന് മകൻ!

ഒരുകാലത്ത് മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നടനാണ് സുരേഷ് ഗോപി.എന്നാൽ ഇടയ്ക്ക് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത് താരത്തിന് ആരാധകർക്കിടയിൽ വിമർശനം നേടിക്കൊടുത്തു.വലിയ ഒരു ഇടവേളയ്ക്ക് ശേഷം തരാം വീണ്ടും മലയാള സിനിമയിലേക്ക് എപ്പോൾ തിരിച്ചു വന്നിരിക്കുമാകയാണ്.അനൂപ് സത്യന്‍ ചിത്രം ‘വരനെ ആവശ്യമുണ്ടി’ലെ മേജര്‍ ഉണ്ണികൃഷ്ണനെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.എന്നാൽ ഇപ്പോളിതാ നടൻ സുരേഷ്ഗോപിയെക്കുറിച്ച് മകൻ ഗോകുൽ സുരേഷ് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

തൃശ്ശൂരില്‍ അച്ഛന്‍ തോറ്റതില്‍ ഏറെ സന്തോഷിക്കുന്ന ആളാണ് ഞാന്‍, അച്ഛന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നുണ്ടെന്ന് മകന്‍ ഗോകുല്‍ സുരേഷ് പറഞ്ഞു. കാരണം അച്ഛനെന്ന രാഷ്ട്രീയക്കാരന്‍ ഒരു യഥാര്‍ഥ രാഷ്ട്രീയക്കാരന്‍ അല്ല.നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുത്താല്‍ ആയിരം രൂപ എവിടുന്ന് പിരിക്കാം എന്ന് അറിയുന്നവരാണ് യഥാര്‍ഥ രാഷ്ട്രീയക്കാരന്‍ എന്നും ഗോകുല്‍ പറയുന്നു. അച്ഛന്‍ എങ്ങനെയാണെന്ന് വച്ചാല്‍ പത്ത് രൂപ കഷ്ടപ്പെട്ട് സമ്ബാദിച്ചു നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുക്കുന്ന ആളാണ്. എന്നിട്ടും നികുതി വെട്ടിച്ച കള്ളന്‍ എന്ന് വിളിക്കുന്ന സമൂഹത്തിലാണ് അച്ഛന്‍ ജീവിക്കുന്നത്. ആ ജനത അച്ഛനെ അര്‍ഹിക്കുന്നില്ല എന്നും ഗോകുല്‍ വ്യക്തമാക്കി.

‘ തൃശ്ശൂരില്‍ അച്ഛന്‍ തോറ്റതില്‍ ഏറെ സന്തോഷിക്കുന്ന ആളാണ് ഞാന്‍, കാരണം അച്ഛന്‍ ജയിച്ചിരുന്നുവെങ്കില്‍ അത്രയും കൂടെയുള്ള അച്ഛനെ എനിക്ക് നഷ്ടപ്പെട്ടേനേ. അച്ഛന്റെ ആരോഗ്യം നഷ്ടപ്പെട്ടേനേ, സമ്മര്‍ദ്ദം കൂടിയേനേ, അച്ഛന്റെ ആയുസ് കുറഞ്ഞേനേ. അച്ഛന്‍ സിനിമയിലേക്ക് തിരിച്ചു വന്നതില്‍ ഏറെ സന്തോഷം അനുഭവിക്കുന്നുണ് അങ്ങനെ തന്നെ തുടരട്ടെ എന്നാണ് എന്റെ ആഗ്രഹമെന്നും ഗോകുല്‍ പറയുന്നു.

എന്നാൽ കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അമേരിക്കയില്‍ കുടുങ്ങി പോയ കുടുംബത്തിന് നാട്ടിലേക്ക് തിരിച്ചെത്താന്‍ അവസരമൊരുക്കി സുരേഷ് ഗോപി എംപി. നിയമത്തിന്റെ നൂലാമാലകളില്‍ പെട്ട് നാട്ടിലേക്കെത്താന്‍ കഴിയാതെ നിസഹായവസ്ഥയില്‍ നിന്ന കുടുംബത്തിനാണ് സുരേഷ് ഗോപിയുടെ പ്രത്യേക ഇടപെടലിലൂടെ നാട്ടിലെത്താന്‍ കഴിഞ്ഞത്.

about sureshgopi

Continue Reading
You may also like...

More in Malayalam

Trending

Recent

To Top