Malayalam
പ്രായം കൂടി എന്ന പേരില്‍ അദ്ദേഹത്തെ നഷ്ടപ്പെടുത്താന്‍ പറ്റുമായിരുന്നില്ല; ചെമ്പന്‍ വിനോദിനെ വിവാഹം ചെയ്യാനുള്ള കാരണത്തെകുറിച്ച് തുറന്നടിച്ച് മറിയം തോമസ്
പ്രായം കൂടി എന്ന പേരില്‍ അദ്ദേഹത്തെ നഷ്ടപ്പെടുത്താന്‍ പറ്റുമായിരുന്നില്ല; ചെമ്പന്‍ വിനോദിനെ വിവാഹം ചെയ്യാനുള്ള കാരണത്തെകുറിച്ച് തുറന്നടിച്ച് മറിയം തോമസ്
നടൻ ചെമ്പൻ വിനോദിന്റെ വിവാഹ വാര്‍ത്ത ചില്ലറ പൊല്ലാപ്പൊന്നുമല്ല സോഷ്യല്‍മീഡിയയില്‍ ഉണ്ടാക്കിയത്.കോട്ടയം സ്വദേശിയും സൈക്കോളജിസ്‌റ്റുമായ മറിയം തോമസിനെയാണ് താരം രണ്ടാമത് വിവാഹം ചെയ്തത്. 45 വയസുള്ള ചെമ്ബന്‍ വിനോദ് ജോസും 25 വയസുള്ള മറിയവും തമ്മിലുള്ള പ്രായ വ്യത്യാസത്തെമുന്‍നിര്‍ത്തിയായിരുന്നു പലരും ഈ വിവാഹത്തെ പരിഹസിച്ചത്.
പ്രായവ്യത്യാസത്തെക്കുറിച്ച് പറഞ്ഞുള്ള പോസ്റ്റുകളും വൈറലായി മാറിയിരുന്നു. അതൊന്നും തങ്ങളുടെ ജീവിതത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നും സന്തോഷകരമായ കുടുംബജീവിതമാണ് നയിക്കുന്നതെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ് മറിയവും ചെമ്പനും.
ഒരു സൂചനപോലും തരാതെ അപ്രതീക്ഷിതമായാണ് ലോക്ഡൗണ്‍കാലത്ത് വിവാഹം നടന്നത്. ഇരുപത്തിയഞ്ചു വയസ്സുള്ള വ്യക്തിക്ക് തന്റെ ജീവിതത്തില്‍ തീരുമാനം എടുക്കാന്‍ പ്രാപ്തി ആയിട്ടുണ്ടെന്നും മറിയം എടുത്ത തീരുമാനമാണിത് അത് സമൂഹത്തിന് ഇഷ്ടപ്പെട്ടില്ലെങ്കില്‍ വിട്ടുകളയണമെന്നും മറ്റുള്ളവരുടെ ജീവിതത്തില്‍ ചുമ്മാ കടന്നു കയറുന്നത് ബോറാണെന്നും ചെമ്പന്‍ വിനോദ് പറയുന്നു
മനസ്സുകൊണ്ട് ഒത്തുപോകാന്‍ കഴിയുന്ന ആളാകണം പങ്കാളി എന്ന ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ തന്നെ ഒരാളെ ലഭിച്ചുവെന്നും താരം പറഞ്ഞു.പതിനേഴ് വയസ്സിന്റെ വ്യത്യാസം ഇരുവരും തമ്മില്‍ ഉണ്ട്, എന്തും തുറന്നു പറയാവുന്ന വളരെ ഒത്തുപോകാന്‍ കഴിയുന്ന വ്യക്തിയാണ് ചെമ്പന്‍ വിനോദ്. അങ്ങനെ നോക്കുമ്പോള്‍ എന്റെ സങ്കല്‍പത്തിലുള്ള ആളാണ മറിയമെന്നും താരം പറഞ്ഞു. പ്രായം കൂടി എന്ന പേരില്‍ അദ്ദേഹത്തെ നഷ്ടപ്പെടുത്താന്‍ പറ്റുമായിരുന്നില്ല എന്നാണ് വിമര്‍ശകരോട് മറിയത്തിന് പറയാനുള്ളത്.
ഒരു വിവാഹ ചടങ്ങിനിടയില്‍ വെച്ചാണ് ചെമ്പനെ ആദ്യമായി കണ്ടത്. പൂനെയിലെ പഠിത്തം കഴിഞ്ഞ് കേരളത്തിലേക്കെത്തിയ സമയമായിരുന്നു. കൊച്ചിയിലായിരുന്നു ആ സമയത്ത് ജോലി ചെയ്തിരുന്നത്. അന്ന് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി മാറി. ആ സൗഹൃദമാണ് പിന്നീട് പ്രണയമായി മാറിയതെന്ന് മറിയം പറയുന്നു.
ചെമ്പന്‍ കടുത്ത മദ്യപാനിയാണെന്ന തരത്തിലുള്ള കമന്റുകള്‍ താന്‍ കേട്ടിരുന്നുവെന്ന് മറിയം പറയുന്നു. വില്ലത്തരമുള്ള വ്യക്തിയാണെന്നും കേട്ടിരുന്നു. മദ്യപിക്കാറുണ്ട് അദ്ദേഹം, എന്നാല്‍ ദിവസവും അത് വേണമെന്ന നിര്‍ബന്ധമില്ല. അത്യാവശ്യത്തിന് വില്ലത്തരമൊക്കെയാവാം എന്നാണ് തന്‍രെ കാഴ്ചപ്പാടെന്നും അവര്‍ പറയുന്നു. കൗതുകകരമായ പ്രത്യേകതകളുള്ളയാളാണ് മറിയം. സന്തോഷകരമായി ജീവിതം മുന്നോട്ട് പോവുന്നുണ്ട്.
2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നായകന്‍’ എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദ് സിനിമയിലേക്ക് കടന്നുവരുന്നത്. ലിജോ ജോസ് പെല്ലിശേരി ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ചെമ്പൻ വിനോദ്. അനിൽ രാധാകൃഷ്‌ണ മേനോൻ സംവിധാനം ചെയ്‌ത ‘സപ്‌തമശ്രീ തസ്‌കര’ എന്ന ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് സഹനടനായും വില്ലനായും പല സിനിമകളിലും മികച്ച പ്രകടനം കാഴ്‌ചവച്ചു. 2018 ഗോവ ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു.
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്‌ത ‘അങ്കമാലി ഡയറീസ്’ എന്ന സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ചെമ്പൻ വിനോദ് ആണ്. ജോഷി സംവിധാനം ചെയ്‌ത ‘പൊറിഞ്ചു മറിയം ജോസ്’ എന്ന സിനിമയിലെ ചെമ്പൻ വിനോദിന്റെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. അൻവർ റഷീദ് ചിത്രം ‘ട്രാൻസ്’ ആണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ ചെമ്പൻ വിനോദ് ചിത്രം.
