Connect with us

ഇത് ഒരെണ്ണം വാങ്ങി ഒരു മൂലക്ക് വെച്ചോളൂ! മാസാ മാസം കൃത്യം തീയതി വെച്ച്‌ ചോദിച്ചു വരുകയോ, പലിശ താടോ ന്ന് അലറുകയോ ,എന്റെ കയ്യില്‍ ഇത്രേ ഉള്ളൂട്ടാ, വല്ലോം തന്നോളിന്‍ എന്ന് മെസ്സേജ് അയക്കുകയോ ഒന്നൂല്ല. വൈറലായി സരയൂന്റെ കുറിപ്പ്

Malayalam

ഇത് ഒരെണ്ണം വാങ്ങി ഒരു മൂലക്ക് വെച്ചോളൂ! മാസാ മാസം കൃത്യം തീയതി വെച്ച്‌ ചോദിച്ചു വരുകയോ, പലിശ താടോ ന്ന് അലറുകയോ ,എന്റെ കയ്യില്‍ ഇത്രേ ഉള്ളൂട്ടാ, വല്ലോം തന്നോളിന്‍ എന്ന് മെസ്സേജ് അയക്കുകയോ ഒന്നൂല്ല. വൈറലായി സരയൂന്റെ കുറിപ്പ്

ഇത് ഒരെണ്ണം വാങ്ങി ഒരു മൂലക്ക് വെച്ചോളൂ! മാസാ മാസം കൃത്യം തീയതി വെച്ച്‌ ചോദിച്ചു വരുകയോ, പലിശ താടോ ന്ന് അലറുകയോ ,എന്റെ കയ്യില്‍ ഇത്രേ ഉള്ളൂട്ടാ, വല്ലോം തന്നോളിന്‍ എന്ന് മെസ്സേജ് അയക്കുകയോ ഒന്നൂല്ല. വൈറലായി സരയൂന്റെ കുറിപ്പ്

പ്രേക്ഷകരുടെ ഇഷ്ട താരമാണ് സരയൂ. കുട്ടിക്കാലത്ത് കയ്യില്‍ കിട്ടുന്ന കുഞ്ഞു സാധനങ്ങള്‍ പോലും സൂക്ഷിക്കാന്‍ പലരും ശ്രമിക്കാറുണ്ട്. പലരുടേയും ആദ്യ സമ്ബാദ്യത്തിന്റെ തുടക്കം കുടുക്കകളില്‍ നിന്നാവും. സ്കൂളില്‍ പോകുമ്ബോള്‍ കുഞ്ഞു മിട്ടായി വാങ്ങാന്‍.. മയില്‍പ്പീലി സ്വന്തമാക്കാന്‍.. അങ്ങനെ കുഞ്ഞു കുഞ്ഞ് ആഗ്രഹങ്ങള്‍ സഫലമാക്കിയ കുടുക്കകള്‍..

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുന്നത് നടി സരയൂ പങ്കുവെച്ച്‌ രസകരമായ കുടുക്ക ഓര്‍മ്മകളാണ്. പൗഡര്‍ ടിന്നിനെ കുടുക്കയാക്കി മാറ്റിയതും സ്കൂളില്‍ ഫൈന്‍ ഈടാക്കുന്ന കുടുക്കയേക്കുറിച്ചുമെല്ലാം താരം പറയുന്നുണ്ട്. നാളുകളായുള്ള തന്റെ സമ്ബാദ്യക്കുടുക്ക പൊട്ടിച്ചതിന്റെ സന്തോഷത്തിലാണ് സരയുവിന്റെ പോസ്റ്റ്. മികച്ച പ്രതികരണമാണ് കുറിപ്പിന് ലഭിക്കുന്നത്. താരം 20 കൊല്ലം പിന്നിലേക്ക് കൊണ്ടുപോയി എന്നാണ് ആരാധകരുടെ കമന്റ്.

സരയുവിന്റെ കുറിപ്പിലൂടെ…

ആദ്യം ക്യൂട്ടിക്യൂറ പൗഡര്‍ കുപ്പീടെ മൂട് തുളച്ചതായിരുന്നു കുടുക്ക. സിപ്പപ്പിന് കൊതി മൂക്കുന്ന വൈകുന്നേരങ്ങളില്‍, കത്രിക ഇട്ട് കുത്തി തിരുകി ചില്ലറ എടുക്കും..പൗഡര്‍ മണക്കുന്ന ചില്ലറയും മുന്തിരി സിപ്പപ്പും ഇടയ്ക്ക് ഇടയ്ക്ക് കണ്ടുമുട്ടും .അങ്ങനെ നാളുകളോളം കുടുക്ക നിറയില്ല. പിന്നെ സ്കൂളില്‍, ക്ലാസ്സില്‍ ഒരു കുടുക്ക ഉണ്ടായിരുന്നു.. ക്ലാസ്സില്‍ മിണ്ടുന്നവരുടെ പേരെഴുതി ഫൈന്‍ മേടിക്കുന്ന ഒരു ഏര്‍പ്പാട് ഉണ്ടായിരുന്നു..പിന്നെ കറുത്ത റിബണ്‍ കെട്ടാത്തതിന്, ബാഡ്ജ് കുത്താത്തതിന് അങ്ങനെ വേറെയും ചിലതുണ്ടായിരുന്നു.

5 മുതല്‍ 10 വരെ കൂടെ ഉണ്ടായിരുന്നത് ഏറെക്കുറെ ഒരേ കുട്ടികള്‍ ആയിരുന്നു. നല്ല ഗംഭീര കക്ഷികള്‍ ആയിരുന്നത് കൊണ്ട് പൈസക്ക് ക്ഷാമം ഇല്ലായിരുന്നു.. ഓണം, ക്രിസ്മസ് സെലിബ്രേഷന്‍, ഫസ്റ്റ് എയ്ഡ് കിറ്റ്,ക്ലാസ്സില്‍ അത്യാവശ്യം വരുന്നവര്‍ക്ക് പാഡ് വാങ്ങി വെക്കല്‍ ഒക്കെ ഈ പൈസക്ക് ആയിരുന്നു..പോസ്റ്റ് ബോക്സിന്റെ രൂപത്തില്‍ ഉള്ള കുടുക്ക ആയിരുന്നു ക്ലാസ്സില്‍. താഴും താക്കോലും ഉള്ളത്.

പല രൂപത്തിലും സ്റ്റൈലിലും ഒക്കെ കുടുക്കകള്‍ വാങ്ങി,നിറച്ചു പൊട്ടിച്ചു. കുറച്ച്‌ വര്ഷങ്ങളായി ഇതാണ് ഇഷ്ടം.മണ്‍കുടുക്ക. നിറഞ്ഞു നിറഞ്ഞു വരുമ്ബോള്‍ ഒരു സന്തോഷംണ്ട്.. കയ്യില്‍ ചില്ലറ കിട്ടിയാല്‍ ഉടന്‍ കുടുക്കയില്‍ കൊണ്ടിടാനുള്ള ആവേശമാണ്.ശ്രദ്ധ കേമമായി ഉള്ളത് കൊണ്ട് സനൂന്റെ പാന്റിന്റെ പോക്കറ്റില്‍ നിന്ന് തന്നെ യഥേഷ്ടം സംഭാവന കിട്ടും.അമ്മേടെ കയ്യിലും ചില്ലറത്തുട്ടുകള്‍ എപ്പോഴും കാണും.എങ്ങനെ ആണാവോ. എങ്ങനെ ആയാലും കുടുക്ക വായില്‍ തന്നെ!. അങ്ങനെ വയറ് വീര്‍ത്ത ഇവനെ ഇന്ന് തകര്‍ത്തു.

പണ്ടൊക്കെ ഇത് നിറയണതും കാത്ത് മനസിനുള്ളില്‍ ചുരുണ്ടു കിടന്നിരുന്ന കുഞ്ഞു മോഹങ്ങള്‍ ഉണ്ടായിരുന്നു.ഇന്നത്തെ (അത്യാഗ്രഹങ്ങള്‍ )ആഗ്രഹങ്ങള്‍ ഈ പാവം മണ്‍ചെപ്പ് താങ്ങാതായി.
എന്നാലും ഈ പതിവ് വിടാന്‍ തോന്നിയില്ല. ഒരെണ്ണം വാങ്ങി ഒരു മൂലക്ക് വെച്ചോളൂ!മാസാ മാസം കൃത്യം തീയതി വെച്ച്‌ ചോദിച്ചു വരുകയോ, പലിശ താടോ ന്ന് അലറുകയോ , എന്‍്റെ കയ്യില്‍ ഇത്രേ ഉള്ളൂട്ടാ, വല്ലോം തന്നോളിന്‍ എന്ന് msg അയക്കുകയോ ഒന്നൂല്ല.

ആ കടേന്ന് കിട്ടിയ ബാക്കി ചില്ലറയോ, കാറിന്റെ ഉള്ളില്‍ കിടക്കുന്ന നാണയതുട്ടോ, ബസ്സില്‍ കൊടുത്തതിന്റെ ബാക്കിയോ ഒക്കെ ഇടയ്ക്കൊന്ന് കൊടുത്താല്‍ മതി.അങ്ങനെ പോകെ, ഇങ്ങനെ അന്തിച്ചു ചിന്തിച്ചു കുന്തിച്ചിരിക്കുമ്ബോള്‍, ചിലപ്പോള്‍ ഇവന്‍ ഒരു ചിരി ചിരിക്കും സാറേ.. !!!

Continue Reading
You may also like...

More in Malayalam

Trending

Recent

To Top