
Malayalam
ഹണി ബീയിലെ ആ ലിപ്പ് ലോക്ക് സമയോട് പറഞ്ഞിരുന്നില്ല; തിയേറ്ററിൽ ആ രംഗം! ഒടുവിൽ സംഭവിച്ചത്…
ഹണി ബീയിലെ ആ ലിപ്പ് ലോക്ക് സമയോട് പറഞ്ഞിരുന്നില്ല; തിയേറ്ററിൽ ആ രംഗം! ഒടുവിൽ സംഭവിച്ചത്…
Published on

മലയാള സിനിമയിൽ യാതൊരു സിനിമ പാരമ്പര്യവുമില്ലാതെ എത്തുകയും പിന്നീട് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് ആസിഫ് അലി. പത്ത് വര്‍ഷം കൊണ്ട അറുപതില്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ച് സിനിമ മേഖലയിൽ തനേതായ സ്ഥാനം ഉറപ്പിക്കാൻ ആസിഫ് അലിയിക്ക് കഴിഞ്ഞിരിക്കുന്നു. കരിയറില്‍ തിളങ്ങി നില്‍ക്കവെ 2013ലാണ് ആസിഫ് സമയെ വിവാഹം ചെയ്യുന്നത് ആരംഭത്തിൽ ചെയ്ത ചിത്രങ്ങൾ ഏറെ ജനശ്രദ്ധ നേടിയെങ്കിലും വിജയങ്ങളകന്ന് നിന്ന ഒരു കാലം ആസിഫലിക്ക് ഉണ്ടായിരുന്നു. താരത്തിന്റെ അടുത്തിറങ്ങിയ ചിത്രങ്ങളും കഥാപാത്രങ്ങളും പ്രേക്ഷക മനസ്സിൽ ഏറെ തങ്ങി നിൽക്കുന്നവയാണ്.
കൈരളി ടിവിയിലെ ജെബി ജംഗ്ഷൻ എന്ന പരിപാടിയിൽ ആസിഫലി അതിഥിയായെത്തിയ എപ്പിസോഡാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് . വിവാഹ ശേഷം ഹണി ബീ എന്ന ചിത്രം റിലീസ് ചെയ്തപ്പോഴുണ്ടായ ചില രസകരമായ സംഭവങ്ങളാണ് ആസിഫ് അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
അവതാരകന് ഹണി ബീ എന്ന ചിത്രത്തിലെ ലിപ് ലോക്ക് രംഗത്തെ കുറിച്ച് ചോദിക്കുന്നുണ്ട്. ഇത്തരം രംഗങ്ങള്‍ ചെയ്യാന്‍ പേടിയുണ്ടോ എന്നായിരുന്നു ചോദ്യം. ഇല്ലെന്നായിരുന്നു ആസിഫ് അലിയുടെ മറുപടി. ചോദ്യത്തിന് മറുപടിയായി ആസിഫ് അലി പറഞ്ഞതിങ്ങനെ;
സ്ക്രിപ്റ്റ് ഡിമാൻഡ് ചെയ്യുന്നുണ്ടെങ്കിൽ ലിപ്പ് ലോക്ക് സീൻ ചെയ്യുന്നതിൽ ഒരു പ്രശ്നവും എനിക്കില്ല. കല്യാണം കഴിഞ്ഞു ആദ്യം റീലീസ് ആകുന്നത് ഹണി ബീ എന്ന സിനിമയാണ്. അതിലെ എല്ലാ സീനുകളെ കുറിച്ചും ഞാൻ സമയോട് പറഞ്ഞിരുന്നു. പക്ഷെ ക്ലൈമാക്സിൽ ഭാവനയുമായി ഉള്ള ലിപ്പ് ലോക്കിനെ പറ്റി മാത്രം പറഞ്ഞിട്ടില്ലായിരുന്നു. അതങ്ങനെ ഹാൻഡിൽ ചെയ്യുമെന്ന് അറിയില്ലായിരുന്നു. തിയേറ്ററിൽ പോയി ഈ സീൻ എത്താറായപ്പോൾ എനിക്ക് ഒരു ചെറിയ നെഞ്ച് വേദന പോലെ. ഈ കിസ്സ് സീൻ കഴിഞ്ഞു ഞാൻ അവളെ ഒന്ന് നോക്കി. ആൾ ഞെട്ടി എന്നെത്തന്നെ നോക്കികൊണ്ടിരിക്കുകയായിരുന്നു ”
ഇക്കഴിഞ്ഞ മെയ് 26നാണ് ഇരുവരും ഏഴാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്.
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...