Malayalam
കോവിഡ് കാലത്ത് വിദ്യാര്‍ഥികളുടെ ഓൺലൈൻ പഠനത്തിനായി നടി ആന്‍ഡ്രിയ ചെയ്തത് കണ്ടോ!
കോവിഡ് കാലത്ത് വിദ്യാര്‍ഥികളുടെ ഓൺലൈൻ പഠനത്തിനായി നടി ആന്‍ഡ്രിയ ചെയ്തത് കണ്ടോ!
Published on
കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ അടഞ്ഞതോടു കൂടി വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ പഠനത്തിലാണ്. എന്നാല്‍ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന പല കുടുംബങ്ങളിലും ടെലിവിഷനോ ലാപ്‌ടോപ്പോ ഇല്ല. ഗവണ്‍മെന്റും സന്നദ്ധ സംഘടനകളും ഇത്തരം കുട്ടികള്‍ക്ക് ടിവിയും മറ്റും നല്‍കുന്നുണ്ട്. തെന്നിന്ത്യന്‍ നടിയും ഗായികയുമായ ആന്‍ഡ്രിയ ജെര്‍മിയയും കുട്ടികള്‍ക്ക് സഹായവുമായി എത്തിയിരിക്കുകയാണ്.
മൂന്ന് വിദ്യാര്‍ഥികള്‍ക്കാണ് നടി ലാപ്‌ടോപ്പ് നല്‍കിയത്. മൂന്നു കുട്ടികളെ സഹായിച്ചത് അവര്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സഹായം ഒരുക്കാന്‍ വേണ്ടി മാത്രമല്ല. മറ്റുള്ളവരും ഈ മാതൃക പിന്തുടരാനാണ്. കൂടുതല്‍ പേര്‍ സഹായവുമായെത്തട്ടെ. എന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനു പകരം എല്ലാവരും സംഭാവനകള്‍ ചെയ്യുക ആന്‍ഡ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Continue Reading
You may also like...
Related Topics:Andrea Jeremiah