സിനിമ സംവിധാനം ചെയ്യാന്‍ വലിയ ആഗ്രഹമുണ്ടെന്നും എന്നാല്‍ നല്ല തിരക്കഥ കിട്ടിയിട്ടില്ലന്നും നടി രമ്യ നമ്ബീശന്‍. താന്‍ സംവിധാനം ചെയ്യുന്ന സിനിമ എല്ലാ തരത്തിലും കുറ്റമറ്റതാകണം എന്നാണ് രമ്യ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരിക്കുന്നത്. പ്രചോദനം കൊണ്ടു വരുന്ന പ്രൊജക്ടിനായാണ് കാത്തിരിക്കുന്നതെന്നും രമ്യ പറയുന്നു.
‘അണ്‍ഹൈഡ്’ എന്ന ഷോര്‍ട്ട് ഫിലിമാണ് രമ്യയുടെ ആദ്യ സംവിധാന സംരംഭം. സമൂഹത്തില്‍ അക്രമിക്കപ്പെടുന്ന സ്ത്രീകളെ കുറിച്ചായിരുന്നു ചിത്രം പറഞ്ഞത്. ഷോര്‍ട്ട് ഫിലിം കണ്ട് ഫോണ്‍ വിളിച്ചും മെസേജ് അയച്ചും പലരും തങ്ങളുടെ ജീവിതവുമായി കണക്ട് ചെയ്യാന്‍ സാധിച്ചു എന്ന് പറഞ്ഞതായും രമ്യ പറഞ്ഞു.
മാര്‍ച്ചില്‍ ചെന്നെയിലെ ഷൂട്ടിങ്ങിനെയായിരുന്നു ലോക്ക്ഡൗണ്‍ വന്നത്. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിലാണ് താരം ഒഴിവുകാലം ചിലവിട്ടത്. ഒടിടി പ്ലാറ്റ്ഫോമുകളില്‍ സിനിമ കണ്ടും പാചകം ചെയ്തും യോഗയും മെഡിറ്റേഷനും വര്‍ക്കൌട്ടുമൊക്കെ ചെയ്താണ് ലോക്ക്ഡൗണ്‍ കാലം കഴിച്ചുകൂട്ടിയതെന്നും രമ്യ വ്യക്തമാക്കി.
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...