
Malayalam
ഞാനെന്ത് ചെയതാലും ആരും എന്നെ ജഡ്ജ് ചെയ്യില്ല; കാരണം ഞാനവരുടെ ഒരേയൊരു മകളാണ്!
ഞാനെന്ത് ചെയതാലും ആരും എന്നെ ജഡ്ജ് ചെയ്യില്ല; കാരണം ഞാനവരുടെ ഒരേയൊരു മകളാണ്!

വ്യക്തി ജീവിതത്തെക്കുറിച്ചും സിനിമ എന്ന തന്റെ പ്രൊഫഷനെക്കുറിച്ചും തന്റേതായ കാഴ്ചപാട് പങ്കുവയ്ക്കുകയാണ് പ്രയാഗ മാര്ട്ടിന്.’വീട്ടില്‍ ഞാന്‍ ഒറ്റ മോളാണ്. വീട്ടില്‍ എനിക്ക് എത്രത്തോളം വേണമെങ്കിലും കുട്ടിക്കളി കളിക്കാം. ഞാനെന്ത് ചെയതാലും ആരും എന്നെ ജഡ്ജ് ചെയ്യില്ല. കാരണം ഞാനവരുടെ ഒരേയൊരു മകളാണ്. പക്ഷെ പ്രൊഫഷനല്‍ ലൈഫില്‍ പ്രത്യേകിച്ച് സിനിമ പോലെ ഒരു മേഖലയില്‍ ജോലി ചെയ്യുമ്ബോള്‍ കുട്ടിക്കളി കളിക്കാനാകില്ല. എന്റെത് ഒരു സീരിയസ് പ്രൊഫഷനാണ്.
ബഹുമാനം ലഭിക്കേണ്ട ജോലിയാണ്. അവിടെയാണ് ഗിവ് റെസ്പെക്റ്റ് ടേക്ക് റെസ്പെക്റ്റ് പൂര്‍വാധികം ശക്തമാകുന്നത്. എനിക്ക് ബ്രേക്ക് കിട്ടുന്നത് ‘പിസാസ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ്. ‘കട്ടപ്പനയിലെ ഹൃത്വിക് റോഷന്’ എന്ന ചിത്രത്തിലൂടെയാണ് ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്. എന്നെ സംബന്ധിച്ച് പോയ വര്‍ഷങ്ങളെല്ലാം പ്രിയപ്പെട്ടതാണ്. നമ്മള് എപ്പോഴും നമ്മുടെ മനസ്സിനെ പാകപ്പെടുത്തിയെടുത്താല്‍ മതി. ഡിപ്രഷനും വിഷമവും ഒന്നും നമ്മളെ വേട്ടയാടില്ല.
ഒരേയൊരു ജീവിതമല്ലേയുള്ളൂ. ബാലന്‍സ് ചെയ്യാനാണ് പഠിക്കേണ്ടത്. ഇപ്പോള്‍ തന്നെ നമ്മുടെ ജീവിതം പ്രീ കോവിഡ് എന്നും പോസ്റ്റ് കോവിഡ് എന്നും അല്ലേ അറിയപ്പെടുക’. പ്രയാഗ ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.
about prayaga
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...