
Social Media
ഞങ്ങള്‍ നാല് പേരും ഈ ഭൂമിയിലേക്ക് വന്നത് ഒരേയിടത്ത് നിന്ന്, അല്പം മെച്ച്യൂരിറ്റി കാണിക്കൂ..
ഞങ്ങള്‍ നാല് പേരും ഈ ഭൂമിയിലേക്ക് വന്നത് ഒരേയിടത്ത് നിന്ന്, അല്പം മെച്ച്യൂരിറ്റി കാണിക്കൂ..
Published on

സഹോദരീ ബന്ധത്തിൽ വൈരം പടർത്തുന്ന കമന്റുകൾ പങ്കുവയ്ക്കുന്നവർക്കെതിര അഹാന.സഹോദരി ദിയ കൃഷ്ണയ്ക്കൊപ്പമുള്ള വീഡിയോയ്ക്ക് താഴെ ഒരാള്‍ നല്കിയ കമന്റ് ചൂണ്ടിക്കാട്ടിയാണ് അഹാനയുടെ വിമര്ശനംദിയ മറ്റു സഹോദരങ്ങൾക്കൊപ്പമുള്ള പോലെ അഹാനയ്ക്കൊപ്പം കംഫർട്ടബിൾ അല്ലെന്നായിരുന്നു ഇയാളുടെ കമന്റ്.
അഹാനയുടെ പോസ്റ്റ്:
ഇടയ്ക്ക് വല്ലപ്പോഴും ഞങ്ങളുടെ സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെ ചിലരുടെ മെസേജ് ഞാന്‍ കാണാറുണ്ട്. എന്റെ ഒരു സഹോദരിയെ മറ്റു സഹോദരിമാരുമായി താരതമ്യപ്പെടുത്തുന്ന സന്ദേശങ്ങള്‍, ഒരാളെ കുറിച്ച് വെറുപ്പ് തോന്നിക്കുന്ന കമന്റിടുക, മറ്റേയാളെ വാനോളം പുകഴ്ത്തുക, അങ്ങനെയുള്ള എല്ലാവരോടുമായി എനിക്കൊന്നേ പറയാനുള്ളൂ.
ഞങ്ങള്‍ നാല് പേരും ഈ ഭൂമിയിലേക്ക് വന്നത് ഒരേയിടത്ത് നിന്നാണ്, നിങ്ങളുടെ ഭ്രാന്തന് കമന്റുകള്‍ അതിന് ഒരു മാറ്റവും ഉണ്ടാക്കാന്‍ പോകുന്നില്ല. ഞങ്ങളുടെ പരസ്പര വിശ്വാസത്തെയും സ്നേഹത്തെയും നിങ്ങളുടെ കമന്റുകള്‍ ബാധിക്കുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ പ്ലീസ് അല്പം മെച്ച്യൂരിറ്റി കാണിക്കു.
ഞാൻ യൂട്യൂബിൽ കണ്ട ഒരു കമൻറ് പങ്കുവയ്ക്കുന്നു. ദിയ മറ്റു സഹോദരങ്ങൾക്കൊപ്പമുള്ള പോലെ അഹാനയുമൊത്ത് കംഫർട്ടബിൾ എല്ല എന്നാണ് കമൻറ്. എത്ര വെറുപ്പ് പടർത്തുന്ന ചിന്തയാണ്. എനിക്ക് നിങ്ങളോട് സഹതാപം തോന്നുന്നു. നിങ്ങളുടെ യഥാർഥ പേരോ മുഖമോ കാണിക്കാത്ത ഒരു അക്കൗണ്ടിൽ നിന്ന് ഇത്തരം കമൻറുകൾ ഇടുകയും അതുമൂലം രണ്ട് സഹോദരിമാർക്കുമിടയിൽ ശത്രുത ഉടലെടുക്കുമെന്നുമാണോ നിങ്ങൾ പ്രതീക്ഷിച്ചത്. വിദ്യാഭ്യാസം നേടൂ, കുറച്ച് ബുദ്ധിയും ബോധവും നേടൂ. അഹാന കുറിച്ചു.
ദിയ കൃഷ്ണയുടെ പ്രസവമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഇപ്പോഴിചാ ഇതേ കുറിച്ച് സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡോ. സൗമ്യ സരിൻ. സ്വീറ്റ്...
കഴിഞ്ഞ കുറച്ച് ദിവസമായി അന്തരിച്ച നടൻ കൊല്ലം സുധിയുടെ മകൻ കിച്ചു എന്ന രാഹുൽ പങ്കുവെച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിലെ പ്രധാന...
മലയാളത്തിന്റെ സ്വന്തം നിത്യ ഹരിത നായകൻ പ്രേം നസീർ ലോകത്തോട് വിട പറഞ്ഞിട്ട് മുപ്പത്തിആറ് വർഷം പിന്നിട്ടു. 1989 ജനുവരി 16നാണ്...
നടനായും സംവിധായകനായും മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ അഭിമുഖങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. യുകെയിൽ നടന്ന...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...