അഭിനയത്തിൽ നിന്ന് സംവിധാന രംഗത്തേക്ക് ചുവട് വെച്ച് പാർവതി

സിനിമയിൽ തൻറേതായ സ്ഥാനം നേടിയെടുത്ത നടിയാണ് പാര്‍വതി തിരുവോത്ത്. അഭിനയത്തിൽ നിന്ന് തല്ക്കാലം ഇടവേളയെടുത്ത് സംവിധാനത്തിലേക്ക് ചുവടുറപ്പിക്കുകയാണ്
ഈയടുത്ത് ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പാര്‍വതി തന്റെ പുതിയ സംരഭത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.
‘സാധാരണ രണ്ടോ മൂന്നോ സിനിമകള്‍ ചെയ്ത് കഴിഞ്ഞാല്‍ ഒരു ഇടവേള എടുക്കുന്നത് പതിവാണ്. എന്നാല്‍ ഈ ലോക്ക്ഡൗണ്‍ സമയം വളരെ വ്യത്യസ്തമായ അനുഭവമാണ്. വല്ലാതെ ശ്വാസംമുട്ടിക്കുന്ന പോലെ തോന്നി. ഇപ്പോള്‍ എന്റെ സംവിധാന സംരഭത്തിനായുള്ള എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുകയാണ്’, പാര്‍വതി പറയുന്നു.
സിനിമ മേഖലയിലെ തന്റെ അടുത്ത ഒരു സുഹൃത്തുമായി ചേര്‍ന്ന് മറ്റൊരു പ്രോജക്ടും ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെന്നും അവര്‍ പറയുന്നു. എന്നാല്‍ സിനിമയുടെ കൂടുതല്‍ വിവരങ്ങളൊന്നും പാര്‍വതി പുറത്തുവിട്ടിട്ടില്ല.
ലോക്ക്ഡൗണ്‍ അവസാനിച്ചാലും ഉടനെ മറ്റു സിനിമകളിലെ അഭിനയം തുടരുമോ അതോ തത്കാലത്തേക്ക് അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുമോ എന്നതില്‍ പാര്‍വതി പ്രതികരിച്ചിട്ടില്ല. ചെയ്യാന്‍ പോകുന്ന സിനിമകളുടെ തിരക്കഥകള്‍ ഏകദേശം പൂര്‍ത്തിയായെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. രണ്ടും വ്യത്യസ്തമായ രീതിയിലുള്ള ത്രില്ലറുകളായിരിക്കുമെന്നും വിവരങ്ങളുണ്ട്.
സോഷ്യൽ മീഡിയയിലൂടെയാണ് ജനപ്രീതി നേടിയ താരപുത്രിയാണ് നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ വെങ്കിടേഷ്. നടനും നർത്തകനുമായ അർജുൻ സോമശേഖറാണ് സൗഭാഗ്യയുടെ...
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
ഗാനഗന്ധർവ്വൻ കെജെ യേശുദാസിന്റെ മകൻ എന്നതിലുപരി സംഗീതലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ഗായകനാണ് വിജയ് യേശുദാസ്. പാട്ടുകാരനായി മാത്രമല്ല, നടനായും തിളങ്ങിയ...
1957-58 കാലത്തെ കേരളത്തിലെ മലയോര മേഘലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. വലിയ വിജയങ്ങൾ നേടിയ ക്വീൻ,...
മലയാളികളുടെ പ്രിയ നടനാണ് വിജയ് രാഘവന്. സൂപ്പര്‍താര പരിവേഷങ്ങള്‍ക്കപ്പുറം മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തു വച്ച നടന്മാരില് ഒരാളാണ് വിജയരാഘവന്. തന്നിലേക്ക് വരുന്ന...