ഒരേയൊരു സൂപ്പർസ്റ്റാർ.. രജനികാന്തിന്റെ പ്രതിഫലം 65 കോടി രൂപ !
Published on

തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ സ്റ്റാർ രജനികാന്തിന്റെ പ്രതിഫലം കേട്ടാൽ ഞെട്ടും! . തമിഴിന്റെ സ്റ്റൈൽ മന്നൻ ജനി വാങ്ങുന്നത് 65 കോടി രൂപയാണ്. രജനി ഇതുവരെ വാങ്ങിയതിൽ ഏറ്റവും ഉയർന്ന പ്രതിഫലമാണിത്.
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സൺ പിക്ചേഴ്സാണ്. രജനിയുടെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായ യന്തിരൻ നിർമ്മിച്ചതും സൺ പിക്ചേഴ്സാണ്.
കാർത്തിക് സുബ്ബരാജ് ചിത്രത്തിൽ രജനികാന്തിന്റെ വില്ലനായി വിജയ് സേതുപതി അഭിനയിക്കുന്നുണ്ട്.
രാഷ്ട്രീയം പ്രമേയമാക്കുന്ന ചിത്രം ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ഒരുക്കുന്നത്. കാർത്തിക് സുബ്ബരാജ് മുമ്പ് സംവിധാനം ചെയ്ത പിസ, ഇരൈവി, ജിഗർതാണ്ട തുടങ്ങിയ ചിത്രങ്ങളെല്ലാം ശ്രദ്ധ നേടിയിരുന്നു.
രജനികാന്ത് നായകനായ കാലാ ജൂൺ 7ന് റിലീസ് ചെയ്യും. പി. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാലാ വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ ധനുഷാണ് നിർമ്മിക്കുന്നത്. നാനാ പടേക്കർ, പങ്കജ് ത്രിപാഠി, അഞ്ജലി പാട്ടീൽ, ഹുമ ഖുറേഷി, സമുദ്രക്കനി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു. ഷങ്കറിന്റെ 2.0 ആണ് റിലീസിനൊരുങ്ങുന്ന മറ്റൊരു രജനി ചിത്രം.
ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത് എ.ആർ. റഹ് മാനാണ്. യന്തിരന്റെ രണ്ടാം ഭാഗമായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ബഡ്ജറ്റ് 450 കോടിയാണ്.
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...