
Malayalam
ഈയടുത്ത കാലത്ത് അദ്ദേഹം ആകെ അസ്വസ്ഥനായിരുന്നു; മോഹൻലാൽ
ഈയടുത്ത കാലത്ത് അദ്ദേഹം ആകെ അസ്വസ്ഥനായിരുന്നു; മോഹൻലാൽ
Published on

മാതൃഭൂമി മാനേജിങ് ഡയറക്ടറും രാജ്യസഭാംഗവുമായിരുന്ന എം പി വീരേന്ദ്രകുമാറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍. മാതൃഭൂമി ന്യൂസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോഹന്‍ലാലിന്റെ വാക്കുകള്‍
സ്നേഹനിധിയായ ഒരു ബന്ധുവിനെയാണ് നഷ്ടമായത്. എപ്പോള്‍ എവിടെ വച്ചു കണ്ടാലും വളരെ അടുത്ത ബന്ധുവിനെപ്പോലെ സ്നേഹത്തോടെ പെരുമാറും. പത്തു ദിവസം മുമ്പെ ഞങ്ങള്‍ സംസാരിച്ചിരുന്നു. ഇടയ്ക്ക് ഫോണില്‍ സംസാരിക്കാറുണ്ട്. വ്യക്തിപരമായ കാര്യങ്ങള്‍ പോലും കരുതലോടെ അദ്ദേഹം അന്വേഷിക്കുമായിരുന്നു. അദ്ദേഹത്തിന്റെ നര്‍മ്മവും സ്നേഹവുമാണ് എന്നും മനസ്സില്‍ നില്‍ക്കുന്നത്.
പിറന്നാളിന് ആശംസകള്‍ അറിയിച്ചിരുന്നു. കോഴിക്കോട്ടുള്ളപ്പോഴും മറ്റെവിടെ പോയാലും അദ്ദേഹം ഇടയ്ക്കിടെ വിളിക്കും. സിനിമകളുടെയും പുസ്തകങ്ങളുടെയും കാര്യമൊക്കെ പറയുമായിരുന്നു. മകൻ ശ്രേയാംസ്കുമാറുമായും അടുത്ത ബന്ധമുണ്ട്. ഈയടുത്ത കാലത്ത് അദ്ദേഹം ആകെ അസ്വസ്ഥനായിരുന്നു. പുറത്തു പോകാനാവാത്തതിനാലും സുഹൃത്തുക്കളെ കാണാന്‍ പോകാന്‍ പറ്റാത്തതിനാലും വലിയ സങ്കടം അദ്ദേഹത്തിനുണ്ടായിരുന്നു. അച്ഛന് സമാധാനത്തോടെ പോയെന്നാണ് ശ്രേയാംസ്കുമാറുമായി സംസാരിച്ചപ്പോള്‍ പറഞ്ഞത്. ഒരുപാട് ഓര്‍മ്മകള്‍ നമുക്കു തന്നിട്ട് സന്തോഷത്തോടെ ഭൂമിയില്‍ നിന്നും യാത്രയായി എന്നാണ് പറയേണ്ടത്. അങ്ങനെ പറയാനേ എനിക്കിപ്പോള്‍ സാധിക്കൂ.
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. യുവത്വം ആഘോഷിച്ച വേടൻ...
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...
പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങള്‍ ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. സിനിമകളിലും...