മിന്നല്‍ മുരളിയ്ക്കായി നിര്‍മിച്ച പള്ളിയുടെ സെറ്റ് രാഷ്ട്രീയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവത്തില്‍ സിനിമാ സംഘടനകളേയും ചില സിനിമാ പ്രവര്‍ത്തകരേയും വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവധായകന് ഡോ. ബിജു.
പേര് തുറന്നു പറയാതെ നടത്തുന്ന ഡെക്കറേഷനും ഞാണിന്മേല് കളിയും ഉറക്കം നടിക്കലും കാണുമ്ബോള്‍ ലജ്ജ തോന്നുന്നു. വര്‍ഗ്ഗീയ തീവ്രവാദികളേക്കാള്‍ കേരളം സൂക്ഷിക്കേണ്ടത് ഈ ബാലന്‍സിങ് പുരോഗമന കാപട്യവും നിശ്ശബ്ദ പിന്തുണകളുമാണെന്നും ഫെയ്സ്ബുക്ക് കുറിപ്പില്‍ ഡോ. ബിജു വിമര്‍ശിക്കുന്നു.
ഞായറാഴ്ച്ച വൈകിട്ടാണ് ടോവിനോ തോമസ് നായകനാകുന്ന മിന്നല്‍ മുരളിയ്ക്കായി കാലടിയില്‍ സെറ്റ് ചെയ്ത പള്ളി രാഷ്ട്രീയ ബജ്രംഗദള് പ്രവര്‍ത്തകര്‍ തകര്‍ത്തത്. ഇതിന്റെ ചിത്രങ്ങളും ഇവര്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
സാമൂഹ്യ വിരുദ്ധര്‍, ഇക്കൂട്ടര്‍, അക്കൂട്ടര്‍…. സിനിമാ ചിത്രീകരണത്തിനായി നിര്‍മിച്ച പള്ളിയുടെ സെറ്റ് തകര്‍ത്ത ആളുകളെ പറ്റി സിനിമാ രംഗത്തെ തന്നെ സംഘടനകളും ചില പ്രധാന സിനിമാ പ്രവര്‍ത്തകരും വിശേഷിപ്പിക്കുന്ന ഡെക്കറേഷനുകള്‍ ആണ്…ചില പ്രധാന നടന്മാര് ആകട്ടെ ഇതുവരെയും ഉറക്കമുണര്ന്നിട്ടുമില്ല. പ്രിയപ്പെട്ടവരെ സെറ്റ് ആക്രമിച്ചത് രാഷ്ട്രീയ ബജ്രംഗദള് എന്ന ഹൈന്ദവ വര്‍ഗ്ഗീയ തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തകര്‍ ആണ്. ആ പേര് തുറന്നു പറയാതെ നിങ്ങള്‍ നടത്തുന്ന ഈ ഡെക്കറേഷനും ഞാണിന്മേല് കളിയും ഉറക്കം നടിക്കലും ഒക്കെ കാണുമ്ബോള്‍ സത്യത്തില്‍ ലജ്ജ തോന്നുന്നുണ്ട്. വര്‍ഗ്ഗീയ തീവ്രവാദികളേക്കാള്‍ കേരളം സൂക്ഷിക്കേണ്ടത് ഈ ബാലന്‍സിങ് പുരോഗമന കാപട്യവും നിശ്ശബ്ദ പിന്തുണകളും ആണ്….
നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ. ഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുടർന്ന് ആണ് നടനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കൊല്ലത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽവെച്ചാണ് സംഭവം. സിനിമാ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...