
Malayalam
സുരാജിന് പിന്നാലെ നടി ഭാവന ക്വാറന്റീനിൽ
സുരാജിന് പിന്നാലെ നടി ഭാവന ക്വാറന്റീനിൽ

ബെംഗളൂരുവിൽ നിന്ന് തൃശൂരിലെ വീട്ടിലേക്കു തിരിച്ച നടി ഭാവന മുത്തങ്ങ അതിർത്തി വഴി കേരളത്തിലെത്തി.അതിർത്തി വരെ ഭർത്താവിനൊപ്പം കാറിലെത്തിയ നടി തുടർന്ന് സഹോദരനൊപ്പമാണ് യാത്ര തുടർന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് നടി മുത്തങ്ങയിൽ എത്തിയത്.ചെക്പോസ്റ്റുകളിലെ പ്രാഥമിക വിവര ശേഖരണ പരിശോധനകൾക്ക് ശേഷം ഫെസിലിറ്റേഷൻ സെന്ററിലെത്തി ആരോഗ്യ പരിശോധനയ്ക്ക് വിധേയയായി.
ഭാവനയുടെ സ്രവസാംപിൾ പരിശോധനയ്ക്കായി ശേഖരിച്ചു. ഫെസിലിറ്റേഷൻ സെന്ററിലും പരിസരത്തും ഉണ്ടായിരുന്നവർക്കെല്ലാം ഭാവനയുടെ പെട്ടെന്നുള്ള വരവ് കൗതുകമായി. ചിലർ സാമൂഹിക അകലമൊക്കെ പാലിച്ച് സെൽഫി പകർത്തുന്നതും കണ്ടു. തുടർന്ന് ഹോം ക്വാറന്റീനിലേക്ക് പൊലീസ് അകമ്പടിയോടെയായിരുന്നു നടിയുടെ തുടർ യാത്ര.
ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ചാണ് സുരാജ് ക്വാറന്റൈനില്‍ കഴിയുന്നത്. വെഞ്ഞാറമൂട് സിഐ കഴിഞ്ഞ ദിവസം അബ്കാരി കേസില്‍ അറസ്റ്റ് ചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ഈ സിഐയ്ക്കൊപ്പം വസ്തുവിലെ കപ്പകൃഷി ഉദ്ഘാടത്തിന് സുരാജും പങ്കെടുത്തിരുന്നു. ഇതോടെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ സുരാജിനോട് ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിച്ചത്.
‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയുടെ നിർമാതാക്കളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമാതാക്കളുടെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് പരാതിക്കാരനായ സിറാജ് വലിയതുറ....
ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിമാരായിരുന്നു മീര ജാസ്മിൻ, കാവ്യ മാധവൻ, നവ്യ നായർ, ഗോപിക, ഭാവന തുടങ്ങിയവർ. ശ്രദ്ധേയ വേഷങ്ങൾ ഇവർക്ക്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...