
News
ഞാന്‍ മരിക്കണമെന്ന് ആളുകള്‍ എന്തിനാണ് ആഗ്രഹിക്കുന്നത്? സമയമാകുമ്ബോള്‍ ഞാന്‍ തന്നെ പൊയ്ക്കോളാം!
ഞാന്‍ മരിക്കണമെന്ന് ആളുകള്‍ എന്തിനാണ് ആഗ്രഹിക്കുന്നത്? സമയമാകുമ്ബോള്‍ ഞാന്‍ തന്നെ പൊയ്ക്കോളാം!

നിരന്തരം തന്റെ മരണവാര്‍ത്ത പ്രചരിക്കുന്നതിന് എതിരെ രംഗത്ത് വന്നിരിക്കുകയാണ് ബോളിവുഡ് താരം മുംതാസ്. കഴിഞ്ഞയാഴ്ചയാണ് മുംതാസ് മരിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ എത്തിയത്. അതിന് പിന്നാലെ താന്‍ ഇതുവരെ മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മുംതാസ് രംഗത്തെത്തിയിരിക്കുകയാണ്. ആളുകള്‍ എന്തിനാണ് തന്റെ മരണം ആഗ്രഹിക്കുന്നത് എന്നാണ് ഇവര്‍ ചോദിക്കുന്നത്.
‘ആളുകള്‍ എന്തിനാണ് മനപ്പൂര്‍വം ഇത് ചെയ്യുന്നത്. ഇത് എന്തെങ്കിലും തമാശയാണോ? കഴിഞ്ഞ വര്‍ഷം ഇതുപോലെയൊന്നുണ്ടായപ്പോള് എന്റെ കുടുംബത്തെ വല്ലാതെ ബാധിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പലരും ആശങ്കയിലായി. ഇത് എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു. ഈ വര്‍ഷം, എന്റെ മക്കള്‍ക്കും ചെറുമക്കള്‍ക്കും മരുമക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം ലണ്ടനിലാണ് ഞാന്‍. ലോക്ക്ഡൗണ്‍ ഞങ്ങളെ എല്ലാവരെയും ഒന്നിപ്പിച്ചു. കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത കണ്ട് എന്റെ ബന്ധുക്കള്‍ ആശങ്കയിലായി. ഞാന്‍ മരിക്കണമെന്ന് ആളുകള്‍ എന്തിനാണ് ആഗ്രഹിക്കുന്നത്? സമയമാകുമ്ബോള്‍ ഞാന്‍ തന്നെ പൊയ്ക്കോളാം’ മുംതാസ് പറഞ്ഞു.
മരിക്കുകയാണെങ്കില്‍ തന്നെ എല്ലാവരേയും ഔദ്യോഗികമായിതന്നെ അറിയിക്കുമെന്നും താരം വ്യക്തമാക്കി. കഴിഞ്ഞ ദിവസം നിരവധി വാര്‍ത്തകളാണ് മുംതാസിന്റെ മരണത്തെക്കുറിച്ച് വന്നത്. ശനിയാഴ്ച സംസ്കാരം നടത്തും എന്നുവരെ വാര്‍ത്തയിലുണ്ടായിരുന്നു.
about bollywood actress mumthas
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണുവിന്റെ വിശേഷങ്ങളെല്ലാം...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദമാണ്...
പ്രശസ്ത ഗാനരചയിതാവും എം. എം കീരവാണിയുടെ പിതാവുമായ ശിവശക്തി ദത്ത(92) അന്തരിച്ചു. തിങ്കളാഴ്ച രാത്രിയോടെ ഹൈദരാബാദിലെ മണികൊണ്ടയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം....